"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== ആറന്മുള ==
== ആറന്മുള ==
[[പ്രമാണം:38041 Aranmula.jpg|THUMB|ആറന്മുള]]
[[പ്രമാണം:38041 Aranmula.jpg|thumb|ആറന്മുള]]
പത്തനംതിട്ട ജില്ല യിലെ ഒരു പ്രധാന സ്ഥലമാണ് ആറന്മുള. ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. ഉത്രട്ടാതി ജലോത്സവം പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി

15:28, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആറന്മുള

ഭൂമിശാസ്ത്രം

സംഘകാലാനന്തര ഘട്ടത്തിൽ 12 ആം നൂറ്റാണ്ടിൽ വെൻപൊലി നാട് രണ്ടായി പിരഞ്ഞ്ഞു. ഇതിന്റെ തെക്കൻ പ്രദേശങ്ങൾ തെക്കങ്കൂറിൾപെട്ടിരുന്നു. തിരുവല്ല മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾ സംഘകാലാനന്തരം മുതൽ ആയ് രാജാക്കന്മാർ ഭരിച്ചുവന്നു. ആറന്മുളം ഗ്രാമം പിന്നീട് തെക്കുംകൂറിനു കീഴിലായി. തിരുവിതാംകൂർ തെക്കുംകൂറുമായി ഏകദേശം ഒരു കൊല്ലം വരെ നീണ്ടു നിന്ന യുദ്ധം നടത്തി. ഇത് ആറന്മുള യുദ്ധം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു. 1754 ൽ തെക്കുംകൂർ തിരുവിതാകൂറിൽ ചേർക്കപ്പെട്ടു. അടിമത്ത സമ്പ്രദായം ആറന്മുളയിൽ നിലവിലിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കാർഷികവൃത്തിയെ ആശ്രയിച്ചിരുന്ന ജീവിതമാണ് ആദ്യകാലങ്ങളിൽ ആറന്മുളയുൽ ഉണ്ടായിരുന്നത്. നെല്ലും കരിമ്പും തെങ്ങും കവുങ്ങുമായിരുന്നു പ്രധാന കൃഷി. ശർക്കര, കുരുമുളക്, കൊപ്ര, ചാരം തുടങ്ങിയ വിഭവങ്ങൾ വാണിജ്യം ചെയ്തിരുന്നു.

ആരാധനാലയങ്ങൾ

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്

സാംസ്കാരികം

ആറന്മുള ഉത്രട്ടാതി വള്ളംകളി

ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു.

ആറന്മുളക്കണ്ണാടി

ലോകപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള
  • ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിങ്
  • ആറന്മുള പോലീസ് സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • സുഗതകുമാരി സാഹിത്യകാരി
  • കുറുമ്പൻ ദൈവത്താൻ കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു.
  • എൻ നാരായണപ്പണിക്കർ പുല്ലാട് സമരത്തിന്റെ നായകൻ. കേരളീയ നവോത്ഥനായകൻ
  • കെ.വി. സൈമൺ സാഹിത്യകാരൻ