"എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:18627 Vf 2024.jpg|THUMB|എന്റെ ഗ്രാമം ആഘോഷം]]
[[പ്രമാണം:18627 Vf 2024.jpg|thumb|എന്റെ ഗ്രാമം ആഘോഷം]]


== പുരാവസ്തു ശേഖരം ==
== പുരാവസ്തു ശേഖരം ==

01:14, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പനങ്ങാങ്ങര

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനങ്ങാങ്ങര.


കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുൻപ് മറ്റ് പ്രദേശങ്ങളെ പോലെ, മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽപ്പെട്ട പ്രദേശമായിരുന്നു പനങ്ങാങ്ങര.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് 1969-ജൂൺ ജില്ല രൂപീകൃതമായപ്പോൾ എന്റെ പ്രദേശം മലപ്പുറം ജില്ലയിലുമായി .പ്രദേശത്ത് കൂടി കടന്നു പോകുന്ന മദ്രാസ് -കോഴിക്കോട് ട്രക്ക് റോഡ് പനങ്ങാങ്ങരയുടെ വികസനത്തിൽ ഒരു നാഴികകല്ലായിരിക്കണം. ഇപ്പോൾ ഈ റോഡ് NH-213(966)എന്ന  പേരിൽ അറിയപ്പെടുന്നു .എന്റെ പ്രദേശത്തിന്റെ വികസനത്തിൽ ഈ റോഡ് പങ്കുവഹിക്കുമെന്നതിൽ  സന്ദേഹത്തിനിടയില്ല .പ്രദേശത്തിന്റെ ചരിത്രശേഖരണം ഏറെ ക്ലേശകരമാണ് .കാരണം ലിഖിത രൂപത്തിലോ മറ്റോ ഉള്ള യാതൊരു ചരിത്ര വസ്തുക്കളും ലഭ്യമല്ല.ജീവിച്ചിരിക്കുന്ന പ്രായം ചെന്ന ആളുകളുടെ ഓർമകളുടെ അറകൾ മാത്രമാണ്  ഈ ചരിത്രത്തിനു പിന്നിലെ കൈയ്യൊപ്പ് .

'കാലാപാറപ്പടി '  എന്നറിയപ്പെട്ടിരുന്ന പ്രദേശം എങ്ങനെ പനങ്ങാങ്ങര എന്ന നാമത്തിലേക്ക് നാമമാറ്റം ചെയ്തത് എന്ന് ആർക്കും അറിവില്ല എന്ന് തന്നെ പറയാം .ഒരു പക്ഷെ വാമൊഴിയായി അത് പകർന്നു കഴിഞ്ഞപ്പോൾ മാറ്റം വന്നതുമാവാം.എങ്കിലും ആ നാമമാറ്റത്തിന് ഒരേ തെളിവെ ഉള്ളൂ .ഒരിക്കൽ ചായക്കട നടത്തിയിരുന്ന (1940- 42)കാലയളവിൽ ഒരാളുടെ കടയ്ക്ക് കാലപ്പാറ ചായപ്പീടിക എന്നായിരുന്നു പേര് .ശേഷം അദ്ദേഹം തന്നെ പനങ്ങാങ്ങര ചായപ്പീടിക എന്ന് നാമകരണം ചെയ്തു .ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാവാം 'പനങ്ങാങ്ങര 'എന്ന പേര് .പനങ്ങാങ്ങരയുടെ പൗരാണിക നാമം 'പനകംകരം' എന്നായിരുന്നു .  

പൊതുസ്ഥാപനങ്ങൾ

  • ജി .യു .പി .സ്കൂൾ പനങ്ങാങ്ങര
  • എ .എം .എൽ .പി സ്കൂൾ പനങ്ങാങ്ങര
  • സപ്പ്ലൈകോ
  • റേഷൻ ഷോപ്പ് പനങ്ങാങ്ങര
  • എച് .എസ് .മദ്രസ
  • ഇർഷാദുസ്സിബിയൻ മദ്രസ
  • പനങ്ങാങ്ങര പടിഞ്ഞാറേ കുളമ്പ് ക്ഷേത്രം
  • വേളൂർ ജുമാമസ്ജിദ്

ആഘോഷങ്ങൾ

  • മഞ്ഞളാം കുഴി നേർച്ച

പനങ്ങാങ്ങരയിലെ പ്രാദേശിക ആഘോഷമാണ് മഞ്ഞളാം കുഴി നേർച്ച . തലമുറകളായി നടന്നു പോവുന്ന ആഘോഷമാണിത് .പൈശാചിക പ്രയാസങ്ങളിൽ നിന്നും മറ്റും രക്ഷ നേടാനായി മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദേശപ്രകാരമാണ് നേർച്ച ആരംഭിച്ചത് .ഉപഹാരമായി ഒരു വാളും പരിചയും മഹാനായ തങ്ങൾ നൽകിയിരുന്നു. ചില അവിചാരിത കാരണങ്ങളാൽ വാൾ അപ്രത്യക്ഷമായി . പരാതിപറയാൻ ചെന്നപ്പോൾ 'വളിവിടെ എത്തി ,അവിടെ പരിച മതി ' എന്ന് തങ്ങൾ പറയുകയുണ്ടായി.പ്രസ്തുത പരിച മഞ്ഞളാം കുഴി തറവാട്ടിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട് .മുൻകാലങ്ങളിൽ വളരെ ആഘോഷ പൂർവ്വമായിരുന്നു നേർച്ച നടന്നിരുന്നത് .ദൂരദേശങ്ങളിൽ നിന്ന് പോലും വ്യാപാരികളും ആളുകളും ശഹബാൻ 10ന് നടക്കുന്ന നേർച്ചയിൽ എതത്താറുണ്ടായിരുന്നു .പെട്ടിവരാവുകൾ നേർച്ചയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായിരുന്നു .കൊടിഉയർത്താൽ, മൗലീദ് പാരായണം ,അന്നദാനം എന്നിവയാണ് മറ്റു പ്രദാനച്ചടങ്ങുകൾ നേർച്ചയുടെ വരവറിയിച്ചു കൊണ്ട് വീടുകൾ തോറും ബാന്റുവാദ്യങ്ങളോടെ നേർച്ച വസ്തുക്കളുടെ ശേഖരണവും നടന്നിരുന്നു . കതിനവെടി പൊട്ടലും ,ആനകളുടെ കാഴ്ചയും ഇതിലെ പ്രധാന കാഴ്ചകളായിരുന്നു .

ചിത്രശാല

എന്റെ ഗ്രാമം ആഘോഷം

പുരാവസ്തു ശേഖരം

പനങ്ങാങ്ങരയിൽ പുരാവസ്തു ശേഖരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടോ ?പക്ഷേ  ലക്ഷങ്ങളോളം രൂപ വിലമതിക്കുന്ന പുരാവസ്തു ശേഖരമുണ്ട് 'കല്ലൻ കുന്നൻ മുഹമ്മദ്'സാഹിബിന് '.കൃത്യമായി 41 വർഷം തികയുന്നു ചരിത്ര പ്രാധാന്യമുള്ള ഈ ശേഖരം തുടങ്ങിയിട്ട് .അധികമായും സൂക്ഷ്‌ച്ചിരിക്കുന്നത് നാണയങ്ങളാണ്.ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർക്ക് ബ്രിട്ടൻ  സമ്മാനിച്ച മുദ്രയോടുകൂടെയുള്ള മെഡലുകൾ ,മൽസ്യകന്യകയുടെ യഥാർത്ത ഫോട്ടോ ,നൂറ്റാണ്ടുകളോളം പഴക്കമുള്ള സ്റ്റാമ്പുകൾ ,റിസർച് ബാങ്കിന്റെ 1996-ലെ 100 രൂപ നാണയവും ,കൂടാതെ 50,20,10 രൂപകളുടെ നാണയവും ,ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട പലതും ഇദ്ദേഹത്തിനടുത്തുണ്ട് .ധാരാളം ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .

പ്രമാണം:18627 MVC1.resized-1.jpg/എന്റെ ഗ്രാമം

ചിത്രശാല

[[<gallery>|ലഘുചിത്രം|18627_MVC1.resized-1.jpg/എന്റെ ഗ്രാമം]]