"ഒറ്റത്തൈ ജി യു പി സ്കൂൾ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
== '''<big>ചാന്ദ്ര ദിനം - 2023 </big>''' == | == '''<big>ചാന്ദ്ര ദിനം - 2023 </big>''' == | ||
ആകാശത്തെ വിസ്മയമായിരുന്നു അമ്പിളി അമ്മാവനിൽ മനുഷ്യൻ ആദ്യമായി കാല്കുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്ര ദിനമായി ആചരിക്കുന്നു . മാനവ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ സംഭവത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ഓര്മിപ്പിക്കാനും അവരിൽ ബഹിരാകാശ ഗവേഷണ സംബന്ധമായ അവബോധം വളർത്തുവാനും വേണ്ടി ചാന്ദ്ര ദിനത്തിൽ വിപുലമായ പരിപാടികൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിഖ്യത്തിൽ നടത്തിയ ചടങ്ങ് പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ.ഉണ്ണിച്ചെൻ കെ ഡി അധ്യക്ഷത വഹിച്ചു .ശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള ശ്രീമതി ഷീലാമ്മ ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. കൂടാതെ കുട്ടികൾക്കു ബഹിരാകാശ യാത്രികനോട് സംവദിക്കാൻ അവസരം ഒരുക്കി . ബഹിരാകാശ യാത്രികനായി സ്കൂൾ ലീഡർ ആൽബിൻ ബിനു വേഷമിട്ടു . | ആകാശത്തെ വിസ്മയമായിരുന്നു അമ്പിളി അമ്മാവനിൽ മനുഷ്യൻ ആദ്യമായി കാല്കുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്ര ദിനമായി ആചരിക്കുന്നു . മാനവ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ സംഭവത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ഓര്മിപ്പിക്കാനും അവരിൽ ബഹിരാകാശ ഗവേഷണ സംബന്ധമായ അവബോധം വളർത്തുവാനും വേണ്ടി ചാന്ദ്ര ദിനത്തിൽ വിപുലമായ പരിപാടികൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിഖ്യത്തിൽ നടത്തിയ ചടങ്ങ് പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ.ഉണ്ണിച്ചെൻ കെ ഡി അധ്യക്ഷത വഹിച്ചു .ശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള ശ്രീമതി ഷീലാമ്മ ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. കൂടാതെ കുട്ടികൾക്കു ബഹിരാകാശ യാത്രികനോട് സംവദിക്കാൻ അവസരം ഒരുക്കി . ബഹിരാകാശ യാത്രികനായി സ്കൂൾ ലീഡർ ആൽബിൻ ബിനു വേഷമിട്ടു. | ||
[[പ്രമാണം:137609_9_2.jpg|300px]] | |||
[[പ്രമാണം:137609_9_1.jpg|300px]] | |||
13:47, 16 ജനുവരി 2024-നു നിലവിലുള്ള രൂപം
ബഷീർ ഓർമ്മ ദിനം - 2023
ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കടന്നുപോയ ഒട്ടനവധി കഥാപാത്രങ്ങളെയും കഥകളെയും മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ . ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റത്തൈ ജി.യു.പി. സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണകുറിപ്പ് , പോസ്റ്ററുകൾ എന്നിവ തയാറാക്കി . ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വിദ്യാർഥികൾ വേഷമിട്ടു.
ചാന്ദ്ര ദിനം - 2023
ആകാശത്തെ വിസ്മയമായിരുന്നു അമ്പിളി അമ്മാവനിൽ മനുഷ്യൻ ആദ്യമായി കാല്കുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്ര ദിനമായി ആചരിക്കുന്നു . മാനവ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ സംഭവത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ഓര്മിപ്പിക്കാനും അവരിൽ ബഹിരാകാശ ഗവേഷണ സംബന്ധമായ അവബോധം വളർത്തുവാനും വേണ്ടി ചാന്ദ്ര ദിനത്തിൽ വിപുലമായ പരിപാടികൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിഖ്യത്തിൽ നടത്തിയ ചടങ്ങ് പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ.ഉണ്ണിച്ചെൻ കെ ഡി അധ്യക്ഷത വഹിച്ചു .ശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള ശ്രീമതി ഷീലാമ്മ ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. കൂടാതെ കുട്ടികൾക്കു ബഹിരാകാശ യാത്രികനോട് സംവദിക്കാൻ അവസരം ഒരുക്കി . ബഹിരാകാശ യാത്രികനായി സ്കൂൾ ലീഡർ ആൽബിൻ ബിനു വേഷമിട്ടു.
ശിശുദിനം - 2023
കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഒറ്റത്തൈ ഗവ: യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ശിശുദിനം ആചരിച്ചു. സ്കൂളിൽ നിന്നും ഒറ്റത്തൈ ടൌൺ വരെ ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷപ്പകർച്ചയിൽ വന്നത് റാലിയെ ശ്രദ്ധേയമാക്കി . കൂടാതെ പ്രസംഗ മത്സരം , ക്വിസ്സ് എന്നിവയും സംഘടിപ്പിച്ചു . ശിശുദിനത്തിന്റെ ഭാഗമായി ഷീലാമ്മ ടീച്ചർ കുട്ടികൾക്ക് പായസ വിതരണം നടത്തി . ചാച്ചാ നെഹ്രുവിന്റെ പുസ്തകങ്ങൾ രശ്മി ടീച്ചർ കുട്ടികൾക്കായി പരിചയപ്പെടുത്തി.