"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
|ഗ്രേഡ്=1school-photo.png | |ഗ്രേഡ്=1school-photo.png | ||
| | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
13:53, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ | |
|---|---|
| വിലാസം | |
തൃക്കരുവ കൊല്ലം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-01-2017 | 41061kollam |
== ചരിത്രം 1921 ==അവര്‍ണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തില്‍ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിര്‍ദേശ പ്രകാരം96 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവിളവീട്ടില്‍ ശ്രീ പെരുമാള്‍ ഗോവിന്ദന്‍ 1921 വിജയദശമിനാളില്‍ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.ശ്രീനാരായണഗുരു ഏകാന്തശാന്തമായ വൃക്ഷഛായയില്‍ ധ്യാനനിരതനായിരുന്ന പറമ്പിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.
നാല് വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകന്‍ സാഹിത്യശിരോമണി ശ്രീ.എം.കെ.ഗോവിന്ദനായിരുന്നു.
മഹാകവി കുമാരനാശാന്റെ പ്രത്യേകതാത്പര്യത്തിന്റെ ഫലമാണ് 1924 -ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ സംസ്കൃതസ്കൂളായി അംഗീകരിച്ചത്.
പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തില്‍ ഒരു സ്വാധീനശക്തിയായിരുന്ന ഈവിദ്യാലയം 1964-65 കാലഘട്ടത്തില്‍
പൂര്‍ണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീര്‍ന്നു. 1927 -ല്‍ ശ്രീ.കാവിള എം.ഗംഗാധരന്‍ വിദ്യാലയത്തിന്റെ മാനേജരാവുകയും ചെയ്തു. അനുദിനം വളര്‍ച്ചയിലേക്ക് ഉയര്‍ന്ന വിദ്യാലയത്തെ അനുഗ്രഹിച്ചുകൊണ്ട് വിജ്ഞാന നിധികളായ ഗുരുനാഥന്മാരുടെ സമുജ്ജ്വല പരമ്പര
ഈ വഴി കടന്നുപോയി. ശ്രീ.എം.കെ.ഗോവിന്ദന്‍ ,ശ്രീ.പേരൂര്‍.എസ്.മാധവന്‍ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതന്‍, ശ്രീ.എം.രാമന്‍പിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികള്‍,ശ്രീ.പ്രൊ.ജി.സഹദേവന്‍,ശ്രീ.കടവൂര്‍ ബാലന്‍,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,
ശ്രീ.എസ്.ഗോപകുമാര്‍,ശ്രീ.ജി.ഗിരീശചന്ദ്രന്‍നായര്‍,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്. മാനേജര്‍ ശ്രീ.ഗംഗാധരന്റെ കാലശേഷം ദീര്‍ഘകാലം ഈ വിദ്യാലയത്തിന്റെ മാനേജര്‍ പദവി അലംന്കരിച്ചിരുന്നത് പുലയരഴികത്ത് വീട്ടില്‍ ശ്രീ.എന്‍.സുധാകരനാണ്.ഈ സ്ഥാപനതതിലെ ഇരുന്നിലകെട്ടിടം അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു.തുടര്‍ന്നു 1998- -വരെ മാനേജരായിരുന്നത് ശ്രീമതി.കാവിള.കെ.ലക്ഷ്മിക്കുട്ടിയായിരുന്നു. ഇപ്പോള്‍ വിദ്യാലയത്തിന്റെ മാനേജര്‍സ്ഥാനമലങ്കരിക്കുന്നത് ശ്രീ.കാവിള എം.അനില്‍കുമാറാണ്. മാതൃകാപരമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശവും, സഹായങ്ങളും നല്‍കികൊണ്ട് സ്ഥാപനത്തിന്റെ പുരോഗതിയ്ക്കായി ഇദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. മുന്‍മന്ത്രി ശ്രീ.കടവൂര്‍ ശിവദാസന്‍എസ്.സി.ഈ.ആര്‍.ടി ഡയറക്ടര്‍ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടര്‍ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടര്‍ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂര്‍ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യന്‍ ശ്രീ.പ്രാക്കുളം പ്രഭാകരന്‍ പിള്ള,ഡോ.ഡി.പ്രിയദര്‍ശന്‍, തുടങ്ങി അധ്യാപകര്‍,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖര്‍,നിയമജ്ഞര്‍,എഞ്ചിനീയര്‍മാര്‍,ചാര്‍ട്ടേട് അക്കൗണ്ടന്റുമാര്‍,കംമ്പ്യുട്ടര്‍ വിദഗ്ദര്‍,സാഹിത്യപ്രതിഭകള്‍,രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്. ശ്രീനാരായണഗുരുദേവന്റെ സ്മാരകമായി കേരളദേശത്ത് നിലകൊള്ളുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നൂറ്റാണ്ടിന്റെ മുറ്റത്തേയ്ക്കു കാലെടുത്തുവയ്കുന്നു ഈ സരസ്വതീക്ഷേത്രം. വടവൃക്ഷം പോലെ പടര്‍ന്നു പന്തലിച്ച് തൃക്കരുവാഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രിയനഭോമണ്ഡലങ്ങളില്‍ ഐശ്വര്യലക്ഷ്മിയായി വിരാജിച്ചിരുന്ന ഈ വിദ്യാലയം ഒരു കെടാവിളക്കുപോലെ ഇന്നും നിലകൊള്ളുന്നു ആര്‍ഷസംസ്കൃതിയുടെ അന്തഃസത്തയെ ആവാഹിക്കുവാന്‍ ശേഷിനല്‍കുന്ന ഈ സ്ഥാപനം തലയെടുപ്പോടെ നിലനില്‍ക്കേണ്ടത് ഈ നാടിന്റെ കൂടി ആവശ്യമാണ്. ഈസ്ഥാപനം ചരിത്രശേഷിപ്പുകളിലന്തര്‍ഗതമാകാതെ വളര്‍ച്ചയുടെ പുതുനാമ്പുകള്‍ നല്കി ഈ നാടിന്റെ മുഖൈശ്വര്യമായി നിലകൊള്ളാന്‍ ഗവണ്‍മെന്‍റിന്റെ ഹൈടെക്ക് ആനുകൂല്യങ്ങള്‍ക്കുവേണ്ടി കൈനീട്ടുന്നു, കാതോര്‍ക്കുന്നു. അഭിമാനകരമായ ഈചരിത്രനേട്ടങ്ങള്‍ ഈവിദ്യാലയത്തിന്റെ തിളക്കമാര്‍ന്ന ഭാവിക്കു പശ്ചാത്തലമായിതീരും എന്നുതന്നെ വിശ്വസിക്കുന്നു. കാലചക്രമുരുണ്ടു.ആര്‍ഷസംസ്കൃതിയുടെ അന്തഃസത്തവിളിച്ചോതുന്ന ദേവഭാഷ തിരസ്കരിച്ച് ആംഗലേയഭാഷയുടെപിന്നാലെ സമൂഹം പരക്കംപായുന്ന ഈ കാലഘട്ടത്തില്‍ മാനവികതയുടെ തേരുതെളിക്കേണ്ടുന്ന പുത്തന്‍തലമുറ വിധിവൈപരീത്യമെന്നപോലെ സമൂഹത്തെ നശിപ്പിക്കുന്ന വിഘടനവാദത്തിനും,മയക്കുമരുന്നിനുംഅടിമകളാവുന്നകാഴ്ച സാംസ്കാരികകേരളവും നിര്‍ന്നിമേഷമായി നോക്കിനില്‍ക്കുന്നത് നമുക്ക് കാണാനാവും.ആപ്രയാണത്തിന്റെ പന്ഥാവില്‍ ഈ സംസ്കൃതവിദ്യാലയവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍പിന്നോട്ടു്കുതിക്കുകയാണ്.സാമൂഹികസുരക്ഷ നമ്മുടെ പ്രതിബദ്ധതയാവുകയാണെങ്കില്‍ തീര്‍ച്ചയായും സംസ്കൃതഭാഷയെ അവഗണിക്കുവാന്‍ നമുക്കാവില്ലാ. കേവലംനൂറുകുട്ടികള്‍മാത്രമാണ് ഇന്ന് ഈ വിദ്യാലയത്തിലെ പഠിതാക്കള്‍.സമസ്തമേഖലകളിലുംമാറ്റുരക്കുന്ന പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ട് കൂടുതല്‍ കുട്ടികള്‍ ഈ സ്കൂളില്‍ചേരുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. ഇത്തരംപ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ള സുമനസുകളുടെ സഹായം ഈസരസ്വതീക്ഷേത്രത്തെ ഉയരങ്ങളില്‍ എത്തിക്കുമെന്ന് പ്രത്യാശിയ്ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ചെരിച്ചുള്ള എഴുത്ത്== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
- സ്കൗട്ട് & ഗൈഡ്സ്.
- വാര്‍ത്തകള്‍
- സയന്‍സ് ക്ലബ്ബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ് കാവിള അനില്‍ കുമാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|