"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
'''''<u><big>ശിശുദിന റാലി</big></u>'''''[[പ്രമാണം:ശിശുദിന റാലി1.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:ശിശുദിന റാലി .jpeg|ലഘുചിത്രം|ഇടത്ത്‌]]
കാക്കാണിക്കര SN LP സ്കൂളിന്റെ ആഭിമുഖ്യത്തിൽ നവംബർ 14ന് വട്ടക്കരിക്കകം ജംഗ്ഷനിൽ സംഘടിപ്പിച്ച "കിലുക്കം" ശിശുദിന റാലിക്ക് പ്രദേശവാസികൾ ഉജ്വല സ്വീകരണം നൽകി. നെഹ്‌റു വേഷധാരികളായ കുട്ടികളോടൊപ്പം തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്‌മേളവും അണിനിരന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും അണിനിരന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീ. ചക്കമല ഷാനവാസ്‌ റാലി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഹരിതകർമ്മ സേനാ അംഗങ്ങളെ ആദരിച്ചു.ഇന്ത്യയുടെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, S. M. C ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാ ബീഗം. N, ബദരിയF. A, അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, ഹസീന. H എന്നിവർ നേതൃത്വം നൽകി.
ശിശുദിന റാലിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും സജ്ജീകരണങ്ങളും ഒരുക്കി കുട്ടികളെ സ്വീകരിക്കുകയും അവർക്ക് മധുരവും പാനീയങ്ങളും നൽകി വട്ടക്കരിക്കകം ജംഗ്ഷനിലെ വ്യാപാരി വ്യവസായി സുഹൃത്തുക്കൾ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ,മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ വ്യക്തിത്വങ്ങൾ, നല്ലവരായ നാട്ടുകാരും സഹകരിച്ചു.
'''''<u><big>കേരളപ്പിറവി ദിനം</big></u>'''''
[[പ്രമാണം:കേരളപ്പിറവി ദിനം.jpeg|ലഘുചിത്രം]]
കാക്കാണിക്കര S. N   L. P. S  ന്റെ ആഭിമുഖ്യത്തിൽ നവംബർ 1ന് ജവഹർ കോളനി ജംഗ്ഷനിൽ സംഘടിപ്പിച്ച "കേരളീയം"വിളംബര ഘോഷയാത്ര ഏറെ ജന ശ്രദ്ധ നേടി. കേരള തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്‌മേളവും അണിനിരന്നഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അണിനിരന്നു. കേരളത്തിന്റെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, സ്കൂൾ PTA അംഗങ്ങൾ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാബീഗം. N , അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, പ്രവീണ, ഹസീന. Hഎന്നിവർ നേതൃത്വം നൽകി.
'''''<u>കില പരിശീലന പരിപാടി</u>'''''
[[പ്രമാണം:കില പരിശീലന പരിപാടി.jpeg|ലഘുചിത്രം]]
കാക്കാണിക്കര SN LP സ്കൂളിൽ സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുടെയും നേതൃത്വത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (MKSP) വിദ്യാലയ മുറ്റത്ത് ജീവാണുവള പരിശീലനവും ജൈവ കൃഷി വ്യാപനവും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടൊപ്പം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് കൊടുക്കുക എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ജൈവ കൃഷി പരിശീലനവും പച്ചക്കറി തൈകൾ നടുന്ന രീതികളെക്കുറിച്ചും MKSP യുടെ കോ ഓർഡിനേറ്റർ ക്ലാസെടുക്കുകയും പച്ചക്കറി തൈകൾ നടുകയും ചെയ്തു.തുടർ പ്രവർത്തനമെന്ന നിലയിൽ സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന 10 സെന്റ് സ്ഥലത്ത് പൂർണ്ണമായും പച്ചക്കറികൃഷി ചെയ്യുവാനും കൂടാതെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പിലാക്കുവാനും തീരുമാനിച്ചു...
വാർഡ് മെമ്പർ ശ്രീ. ദിലീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. MKSP കോ ഓർഡിനേറ്റർ ശ്രീമതി. രജിത ചന്ദ്രൻ , സ്കൂൾ മാനേജർ എസ് എസ് അനീഷ്, PTA പ്രസിഡന്റ് J ഷാജഹാൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ വട്ടക്കരിക്കകം ഷാനവാസ്, സുദർശനൻ, ഗോപി, ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്, അധ്യാപകരായ S നാരായണൻകുട്ടി, സെമീന ബീഗം, ബദ്‌രിയ, അൻസില, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു.
'''''<u>ഗാന്ധിജയന്തി ദിനം</u>'''''
[[പ്രമാണം:അംബേക്കർ കോളനി കിണറും പരിസരവും വൃത്തിയാക്കൽ.jpeg|ലഘുചിത്രം]]
[[പ്രമാണം:ഹരിത കർമ്മ സേനയെ ആദരിക്കൽ.jpeg|ലഘുചിത്രം]]
[[പ്രമാണം:ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ.jpeg|ലഘുചിത്രം]]
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ  എൽ.പി.എസ് ഗാന്ധിദർശൻ ക്ലബ്ബും "നല്ല പാഠ"വും സംയുക്തമായി ഭരതന്നൂർ അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലളിതകുമാരി നിർവഹിച്ചു. പ്രദേശത്തുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും പൊതുക്കിണറും പരിസരവും വൃത്തിയാക്കുകയും ചെയ്തു.സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തകർ ലോഷൻ നിർമാണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രദേശവാസികൾക്ക് ലോഷൻ നിർമ്മിച്ചു നൽകുകയും ചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയ കുട്ടികളും അധ്യാപകരും രോഗികൾക്ക് തലയണ,ബെഡ്ഷീറ്റ്,ലോഷൻ എന്നിവ നൽകി. രോഗികളുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട കുട്ടികൾ അടിയന്തിരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യവുമായി പഞ്ചായത്ത് മെമ്പറെ കാണുകയും കുട്ടികളുടെ ആവശ്യം പഞ്ചായത്ത്‌ മെമ്പർ സ്നേഹപൂർവ്വം പരിഗണിക്കുകയും ചെയ്തു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിന് ഹെഡ്മിസ്ട്രസ് വൈ.സൂസമ്മ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എസ്.എസ്.അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ. ജെ,  വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ഷിയാസ് അധ്യാപകരായ എസ്.നാരായണൻകുട്ടി ,എം നാഷിദ്, സെമിനാബീഗം,പ്രവീണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
'''''<u>വായനോത്സവം</u>'''''
കാക്കാണിക്കര SN LPS ലെ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വായന വളർത്താൻ വേണ്ടി വായനോത്സവത്തിന് തുടക്കം കുറിച്ചു.കുട്ടികൾ ഗ്രന്ഥശാല പ്രവർത്തനത്തെ കുറിച്ച് പഠിക്കുന്നതിനും അംഗത്വം എടുക്കുന്നതിനും വേണ്ടി കാക്കാണിക്കര ജ്വാല ഗ്രന്ഥശാലയിൽ എത്തി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വായനയുടെ പ്രചോദനം നൽകി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആദ്യഘട്ടമെന്ന  നിലയിൽ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഗ്രന്ഥശാലയിൽ അംഗത്വം നേടി.തുടർ പ്രവർത്തനമെന്ന നിലയിൽ SN LP സ്കൂളിന്റെയും ജ്വാലാ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മാസത്തിലൊരിക്കൽ പുസ്തകവണ്ടി പ്രദേശത്തെ വീടുകളിലെത്തി പുസ്തകം സമ്മാനിക്കും...
വായനോത്സവത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം K സഹദേവൻ നിർവ്വഹിച്ചു.ജ്വാല ഗ്രന്ഥശാല രക്ഷാധികാരി മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ അനീഷ് SS,ഭരതന്നൂർ സാമൂഹ്യസേവാ സംഘം ഗ്രന്ഥശാല സെക്രട്ടറി സുരേന്ദ്ര കുറുപ്പ്,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ് M,അദ്ധ്യാപകരായ നാരായണപിള്ള,സെമീനബീഗം,ബദ്‌രിയ,അമിത തിലക്,അൻസില എന്നിവർ പ്രസംഗിച്ചു...
'''''<u>കർഷകദിനം</u>'''''
ചിങ്ങം 1  കർഷകദിനം
കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മികച്ച കർഷകനായ മോഹനൻ പിള്ളയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് കൃഷിയെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പഴയകാല കൃഷി അനുഭവങ്ങളും പുതിയ കാലത്തെ യന്ത്രവത്കൃത കൃഷി രീതികളെകുറിച്ചും അദ്ദേഹം സംസാരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഭാഗമായി തൈകൾ നട്ടു.ചടങ്ങിൽ സ്കൂൾ മാനേജർ അനീഷ് SS, ഹെഡ്മിസ്ട്രസ്സ് Yസൂസമ്മ,PTA പ്രസിഡന്റ് ഷാജഹാൻ J,സ്കൂൾ വികസനസമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്, അധ്യാപകരായ നാരായണൻകുട്ടി,ഷെമീനബീഗം എന്നിവർ സംസാരിച്ചു.
'''''<u>സ്വാതന്ത്രദിന റാലി</u>'''''
കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ
'ഇന്ത്യ ഒന്നാണ് ' എന്ന സന്ദേശമുയർത്തിപ്പിടിച്ച്ക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഭരതന്നൂർ ജംഗ്ഷനിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യസമര ചരിത്ര പ്രദർശനം, ബാൻഡ് മേളം,സ്വാതന്ത്ര്യദിന സന്ദേശ റാലി,ചരിത്രാവിഷ്കാരം, സ്കിറ്റ്, കുട്ടികളുടെ വിവിധ കലാ രൂപങ്ങൾ, എന്നിവ വേറിട്ട കാഴ്ചകളായിരുന്നു.
സ്വാതന്ത്ര്യദിന സന്ദേശ റാലി ഭരതന്നൂർ ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികളെ സ്വീകരിക്കുകയും അവർക്ക് മധുരം നൽകിയും പാനീയങ്ങൾ നൽകിയും കുട്ടികൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ഭരതന്നൂർ ടൗണിലെ വ്യാപാരി വ്യവസായി സുഹൃത്തുക്കൾ, ട്രേഡ് യൂണിയൻ തൊഴിലാളികൾ,ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ,നല്ലവരായ നാട്ടുകാരും സഹകരിച്ചു.
'''''<u>ബഷീർ ചരമ ദിനം</u>'''''
പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു --   കാക്കാണിക്കര S. N  L. P. S - ലെ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ്‌    ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ.  P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
'''''<u>ലഹരിവിരുദ്ധ ദിനം</u>'''''
<nowiki>-----</nowiki>      -----      ----
കാക്കാണിക്കര എസ്. എൻ    എൽ. പി. സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ  M. S നസിർ പാങ്ങോട് ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.ആരോഗ്യ വകുപ്പിലെ M. L. S. P ശ്രീ. ജോജോ റോബിൻ ക്ലാസ്സ്‌ എടുത്തു. അദ്ധ്യാപകരായ S. നാരായണൻ കുട്ടി, M. നാഷിദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപികയായ അമിതാ തിലക് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.PTA പ്രസിഡൻ്റ്  ഷാജഹാൻ S, SDC കൺവീനർ വട്ടക്കരിക്കകം ഷാനവാസ്   എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണവുമായി പോസ്റ്ററുകൾ ഏന്തിക്കൊണ്ട് കുട്ടികൾ ഗൃഹ സന്ദർശനം നടത്തി.{{PSchoolFrame/Pages}}
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020874" എന്ന താളിൽനിന്ന് ശേഖരിച്ചത്