"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്കും പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
പ്രകൃതിദുരന്തമുണ്ടായാൽ അതു ബാധിക്കുക ഏതാനും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും മാത്രം ആയിരിക്കും. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തം മാനവരാശിയെ ഒന്നാകെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ എത്ര രാജ്യങ്ങളെ ബാധിച്ചുവോ, അതിലേറെ രാജ്യങ്ങളെയാണ് ഇന്നു കൊറോണ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കൊറോണ വൈറസ് സംബന്ധിച്ച ഗൗരവമേറിയ വാർത്തകളാണു നാം കേൾക്കുന്നത്. ഈ കാലയളവിൽ 130 കോടി ഇന്ത്യൻ പൗരൻമാർ കൊറോണ മഹാവ്യാധിയെ ഫലപ്രദമായി നേരിടുകയും രോഗത്തിനെതിരെ ആവശ്യമായ ശ്രദ്ധ നൽകുകയും ചെയ്തിട്ടുണ്ട്.
ഇന്നുവരെ കൊറോണ മഹാവ്യാധിക്കു കൃത്യമായ പരിഹാരം കാണാൻ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല. പ്രതിരോധ കുത്തിവെപ്പും കണ്ടെത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ആകാംക്ഷയുണ്ടാവുക സ്വാഭാവികം മാത്രമാണ്. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെ കുറിച്ചുള്ള പഠനം വെൽപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്. രോഗം പ്രത്യക്ഷപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് അവിടങ്ങളിലെല്ലാം രോഗം വ്യാപിച്ചത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതു പെട്ടെന്നാണ്.
ഈ ആഗോള മഹാമാരിയെ അതിജീവിച്ചു മാനവികത ഉയർന്നുവരണമെന്നതും ഇന്ത്യ വിജയിക്കണമെന്നതും വളരെ നിർണായകമാണ്. കുറച്ചു ദിവസങ്ങൾക്ക് ശേഷം നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. ഇത് 'ശക്തി'യെ ആരാധിക്കുന്ന ഉൽസവമാണ്. ഇന്ത്യ പൂർണശക്തിയോടെ, പൂർണ കരുത്തോടെയും ഊർജത്തോടെയും മുന്നോട്ടുപോകും.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 12/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം