"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:14028 camp1.resized.jpg
പ്രമാണം:14028 camp1.resized.jpg
പ്രമാണം:14028 camp2.resized.jpg
പ്രമാണം:14028 camp2.resized.jpg
ചിത്രം : 14028 sa3.jpg
പ്രമാണം:14028 bs1.resized.jpg
[ചിത്രം : 14028pd5.jpg
പ്രമാണം:14028 fc5.resized.jpg
പ്രമാണം:14028 fc6.resized.jpg
പ്രമാണം:14028 fc7.resized.jpg
പ്രമാണം:14028 fc8.resized.jpg
പ്രമാണം:14028 fc10.resized.jpg
പ്രമാണം:14028 fc11.resized.jpg
പ്രമാണം:14028 fc12.resized.jpg
 
</gallery>
</gallery>
== സ്കൾ മികവ്==
== സ്കൾ മികവ്==

20:02, 10 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം. പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് ‌മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് ‌മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്

സ്കൾ മികവ്

മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്.

  • അടൽ ടിങ്കറിംഗ് ലാബ്

രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും കണ്ടെത്താനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് അടൽ ടിങ്കറിംഗ് ലാബ്.രാജ്യത്ത് 10ലക്ഷം ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമാവുകയാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ.ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്കൂളിൽ സജ്ജമാക്കുന്നത്.2020 ഓടെ രാജ്യത്ത് ഒരു മില്ല്യൻ ചൈൽഡ് ഇന്നവേറ്റർമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരമുള്ള വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ എ.ടി.എൽ ലാബ് സ്ഥാപിക്കാൻ അനുമതി നൽകുന്നത്.രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.പ്രാദേശികാടിസ്ഥാനത്തിൽ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബിൽ പ്രാവർത്തികമാക്കാനാവും. ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്‌സ്, കാർപെന്റിംഗ്, തുടങ്ങിയവയിലാണ് ആദ്യ പരിശീലനം നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. ത്രിഡി പ്രിന്റർ, ടാബ്, പ്രൊജക്ടറുകൾ, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകൾ,റോബോട്ടിക്‌സ്, ഇന്റർനെറ്റ് സൗകര്യം, കമ്ബ്യൂട്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എൽ ലാബിൽ ലഭ്യമാവും.നീതി അയോഗിന്റെ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് ഇത് നടപ്പിലാക്കുന്നത്.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

  • സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം

രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.

"ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ "
"സദസ്സ്"
"എസ്.പി.സി പരേഡ് വീക്ഷിക്കുന്നു"


  • ഗാന്ധിസ്ക്വയർ

ഏകദേശം 9 ലക്ഷം രൂപ ചെലവിൻ മാനേജ്‌മെന്റിന്റെയും ,.അധ്യാപകരുടെയും ,പിടിഎയുടെയും ,,പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ നിർമ്മിച്ച ഗാന്ധിസ്ക്വയർ സ്കൂളിന് ഒരു മുതൽകൂട്ടായി മാറിയിരിക്കുന്നു.ബഹു. മുൻ കൃഷിമന്ത്രി ശ്രീ കെ,പി,മോഹനന്റെ അധ്യക്ഷതയിൽ ബഹു. കേരള മുൻ മുഖ്യമന്തി.ശ്രീ.ഉമ്മൻചാണ്ടി ഗാന്ധിസ്ക്വയർ ഉദ്ഘാടനവും,ഗാന്ധിപ്രതിമ അനാഛാദനവും ചെയ്തു.വർത്തമാനകാലം നേരിടുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരം ഗന്ധിസമാണെന്ന തിരിച്ചറിവ് ഇന്ന് കൂടുതൽ പ്രസക്തമാവുമ്പോൾ രാഷ്ടപിതാവിന്റെ ഓർമ്മകൾ മുന്നോട്ടുള്ള യാത്രയിൽ നമ്മുക്ക് കൂടുതൽ ശക്തിപകരുന്നതാവട്ടെ

"ഗാന്ധിസ്ക്വയർ ഉദ്ഘാടനവും,ഗാന്ധിപ്രതിമ അനാഛാദനവും"
"ഗാന്ധിസ്ക്വയർ"
"ഗാന്ധിസ്ക്വയർ"


  • കാന്റീൻ

ആരോഗ്യ പ്രധായകവും ,ശുചിത്വപൂർണവുമായ ഭക്ഷണവിതരണം ലക്ഷ്യമാക്കി വിദ്യാലയാരംഭത്തോടൊപ്പം സമാരംഭം കുറിച്ച കാന്റീനിലൂടെ ആ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു.ഇന്ന രണ്ട് കാന്റീൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

  • സ്കൂൾ സ്റ്റോർ

ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.

  • സ്കൂൾ ബസ്സ്

കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി മാനേജ്മെന്റിന്റെയും .അധ്യാപകരുടെയും സഹകരണത്തോടെ സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു

സയൻസ് ലാബ്

ലൈബ്രറി