"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 87: വരി 87:


|}
|}
[https://www.google.co.in/maps/place/G.V.H.S.+School+Chelari/@11.1148386,75.8908521,18.75z/data=!4m12!1m6!3m5!1s0x3ba651e5aaaaaaab:0xf9a3dd288843bc39!2sG.V.H.S.+School+Chelari!8m2!3d11.1146577!4d75.8911259!3m4!1s0x3ba651e5aaaaaaab:0xf9a3dd288843bc39!8m2!3d11.1146577!4d75.8911259 ഗൂഗിള്‍മാപ്പില്‍ കാണുക‍]
[https://www.google.co.in/maps/place/KHM+Higher+Secondary+School/@11.0086879,75.9588197,15z/data=!4m8!1m2!2m1!1skhmhss+valakkulam!3m4!1s0x0:0x2b9d61b655a7a41e!8m2!3d11.009364!4d75.9578446 ഗൂഗിള്‍മാപ്പില്‍ കാണുക‍]

12:05, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം
വിലാസം
പൂക്കിപ്പറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം10 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-01-2017Khmhsvalakulam




ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..

ചരിത്രം

ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. കാലചക്രം കറക്കം തുടര്‍ന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂള്‍ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയര്‍ന്നു. പുതിയ ചില്ലകളില്‍ പുതുമയുടെ കുസുമങ്ങള്‍ മൊട്ടിട്ട് വിടര്‍ന്നു. 1985-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയില്‍ പുളകത്തിന്റെ സിന്ധൂരം ചാര്‍ത്തി, 2003-2004 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു, ഇംഗ്ളീഷ് മീ‍ഡിയം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വര്‍ഷവും പുറത്തിറങ്ങി. ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍. ശ്രീ. മുഹമ്മദ് ബഷീര്‍ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകന്‍.

       പുതുതായി  Higher Secondary School പ്രവര്‍ത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകള്‍ ആണ് ആരംഭിച്ച്ത്.

ഭൗതികസൗകര്യങ്ങള്‍

ഏതാണ്ട് 10ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. 

2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടര്‍ ലാബ് ഇതിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'ക്ലബ്ബുകള്‍'

  • ഐ. ടി ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • എസ്. എസ്. ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • ആര്‍ട്സ് ക്ലബ്ബ്
  • ട്രാഫിക്ക് ക്ലബ് (KHM TASK FORCE)
  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍ ജി സി
  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

‍ജ. ഇ. കെ. അബ്ദുള്‍ റസാക്ക് അവര്‍കളാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ അദ്ധ്യാപകര്‍ : പി.ടി.മുഹമ്മദ് മാസ്റ്റര്‍(പ്രഥമ ഹെഡ് മാസ്റ്റര്‍), പി. അബ്ദുറസാഖ്, അംബുജാക്ഷി, പി.ആര്‍. ലളിതമ്മ, ഉമ്മര്‍. കെ, രാജന്‍. വി.സി, ലീലാമ്മ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട‍രിക്കുന്നു

വഴികാട്ടി

ഗൂഗിള്‍മാപ്പില്‍ കാണുക‍