"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
</gallery>
</gallery>
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി, 8 C യിലെ അഖില ജെ പ്രകാശ്  അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രസക്‌തി വ്യക്തമാക്കുന്ന പ്രഭാഷണം അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഹൈസ്കൂൾ കുട്ടികൾക്കായി ക്വിറ്റ് ഇന്ത്യ -ക്വിസ് മത്സരം സംഘടിപ്പിച്ചു.
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി, 8 C യിലെ അഖില ജെ പ്രകാശ്  അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രസക്‌തി വ്യക്തമാക്കുന്ന പ്രഭാഷണം അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഹൈസ്കൂൾ കുട്ടികൾക്കായി ക്വിറ്റ് ഇന്ത്യ -ക്വിസ് മത്സരം സംഘടിപ്പിച്ചു.
''' ആഗസ്റ്റ് 15'''
=== സ്വാതന്ത്ര്യ ദിനം===
<gallery mode="packed-hover">
പ്രമാണം:34039aug4a.jpg
പ്രമാണം:34039aug4.jpg
പ്രമാണം:34039aug5.jpg
പ്രമാണം:34039aug6.jpg
പ്രമാണം:34039aug7.jpg
</gallery>

14:56, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25



ജൂൺ 1

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ അബ്ദുൾ സലാമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ N S ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . 1-ാം ക്ലാസ്സിൽ എത്തിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനമായി നല്കി. മധുരപലഹാരം വിതരണം ചെയ്തു. സ്കൂളിൽ മുഴുവൻ കുട്ടികൾക്കും പായസം വിതരണം ചെയ്തു. 2022 മാർച്ച് S S L C പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ഉണ്ടായിരുന്നു.

ജൂൺ 5

പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി  ദിനാചരണത്തിന്റേയും കാർഷിക ക്ലബ്ബിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. N S ശിവപ്രസാദ് നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ. അബ്ദുൾ സലാം അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത ചടങ്ങിൽ വയലാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിതാ ഷാജി പ്രിൻസിപ്പാൾ സജി സർ, HM -in - Charge പ്രകാശൻ സർ , സ്റ്റാഫ് സെക്രട്ടറി ശിവാനന്ദൻ സർ തുടങ്ങിയർ ആശംസകൾ അറിയിച്ചു. പരിസ്ഥിതി ക്ലബ്ബ് അംഗമായ അനഘ രമേശ് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലി അഖില ജെ പ്രകാശ് പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. ശ്രീ. NS ശിവപ്രസാദ് സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു. തുടർന്ന് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്ത പരിസ്ഥിതി റാലി സ്കൂളിൽ നിന്ന് പുറപ്പെട്ട് നാഗംകുളങ്ങര ജംഗ്ഷൻ ചുറ്റി തിരികെ സ്കൂളിൽ തിരികെയെത്തി. ഉച്ചക്ക് ശേഷം ഹൈസ്കൂൾ കുട്ടികൾക്ക് പോസ്റ്റർരചനാമത്സരവും യുപി വിഭാഗത്തിന് പരിസ്ഥിതി ദിന ക്വിസ് മത്സരവും ഉപന്യാസരചനാ മത്സരവും സംഘടിപ്പിച്ചു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറിത്തൈകൾ  നടുകയും ചെയ്തു.

ജൂൺ 19

വായനാദിനം

ശ്രീ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനാദിനമായി ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീ പ്രകാശൻ സർ ലഘു പ്രഭാഷണം നടത്തി. തുടർന്ന് കുമാരി നിമിഷ ആർ ദിലീപ് വായനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഉപന്യാസരചന, ക്വിസ്, വായന (കുട്ടികളുടേയും അമ്മമാരുടേയും ) എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി. കൂടാതെ ,സ്കൂൾ പുസ്തകശാലയിലെ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി.

ജൂൺ21

യോഗാദിനം

അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. NCC കേഡറ്റുകളുടെ നേതൃത്ത്വത്തിൽ രാവിലെ 7മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ യോഗപരീശീലനം ആരംഭിച്ചു.

ജൂലൈ21

ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ കുട്ടികളിൽ ചിലർ യൂറി ഗഗാറിൻ, നീൽ ആംസ്ട്രോങ്, കൽപ്പന ചൗള, എഡ്‌വിൻ ബസ് ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവരുടെ മുഖംമൂടി അണിഞ്ഞെത്തി കുട്ടികളോട് സംവദിക്കുകയും അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു കുട്ടികൾക്ക് ചന്ദ്രയാത്രയുടെ ദൃശ്യ വിവരണം - വീഡിയോ പ്രദർശനവും ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.

ജൂലൈ31

മുൻഷി പ്രേംചന്ദ് ജയന്തി

പ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ ജന്മദിനമായ ജൂലൈ31 സമുചിതമായി കൊണ്ടാടി. കുട്ടികൾ അദ്ദേഹത്തിന്റെ കൃതികളേയും ജീവിതത്തേയും സംബന്ധിക്കുന്ന പോസ്റ്റർ രചനകൾ നടത്തി.അദ്ദേഹത്തിന്റെ 'ഈദ്‍ഗാഹ്' എന്ന കഥ പരിചയപ്പെടുത്തി.

ആഗസ്റ്റ് 9

നാഗസാക്കി ദിനം

ക്വിറ്റ് ഇന്ത്യ

ലോകത്തെ മുഴുവൻ വേദനിപ്പിച്ചതും ഞെട്ടിച്ചതുമായ അണുബോംബ് വർഷിച്ചതിന്റെ ഓർമ്മ ദിവസം ...ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി 9/8/ 23 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. അതിലൂടെ യുദ്ധം ലോകത്തുനിന്നും ഒഴിവാക്കണമെന്നും സമാധാനം നിലനിർത്തണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികൾ തന്നെ പേപ്പറിൽ നിർമ്മിച്ച സഡാക്കോ പക്ഷികളുടെ മാതൃക അദ്ധ്യാപകരും കുട്ടികളും സമാധാനത്തിന്റെ പ്രതീകമായി പ്രദർശിപ്പിച്ചു. ക്ലാസ് മുറികളിൽ സഡാക്കോ പക്ഷികളെ കൊണ്ട് അലങ്കരിച്ചു.

ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി, 8 C യിലെ അഖില ജെ പ്രകാശ് അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രസക്‌തി വ്യക്തമാക്കുന്ന പ്രഭാഷണം അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഹൈസ്കൂൾ കുട്ടികൾക്കായി ക്വിറ്റ് ഇന്ത്യ -ക്വിസ് മത്സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനം