"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==എന്റോവ്മെന്റ് വിതരണം==
==എന്റോവ്മെന്റ് വിതരണം==
2022-23 അധ്യയന വർഷത്തെ വിജയോത്സവത്തിന്റെ ഭാഗമായി എന്റോവ്മെന്റ് വിതരണം നടന്നു . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 66 കുട്ടികൾക്കും 500 രൂപ വീതം ക്യാഷ് അവാർഡ് നൽകി. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ 15 കുട്ടികൾ, ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുത്ത 2 പേർ, എൻ എംഎം എസ് നേടിയവ, ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർ, ന്യൂമാത്സ് പരീക്ഷയിൽ വിജയികളായവർ എന്നിവർക്കും 500 രൂപ വീതമുള്ള ക്യാഷ് അവാർഡ്. Best out going student , first Runner up , second Runner up എന്നിങ്ങനെ title അവാർഡുകൾ (2000, 1000, 500രൂപ ) യഥാക്രമം വൈഗ ബിജോയ് , മറിയം ഹനൂന ആസാദ് , ഫാത്തിമ വഫ എന്നീ കുട്ടികൾ അർഹരായി . സ്കൂളിലെ മുൻ അറബി അദ്ധ്യാപിക ഏർപ്പെടുത്തിയ അറബി ഒന്നാം ഭാഷ എടുത്ത് full A + നേടിയ 14 കുട്ടികൾക്കും , 9 A+ നേടിയ 5 കുട്ടികൾക്കും 500, 300 വീതം cash അവാർഡുകൾ വിതരണം ചെയ്തു . Endowment നായി ബാങ്കിൽ നിക്ഷേപിച്ച തുകകളിൽ നിന്നുള്ള പലിശ , ഓരോ വർഷവും സ്ഥിരമായി കുറച്ചു വ്യക്തിത്വങ്ങൾ നൽകുന്ന തുക , ഓരോ വർഷവും പുതിയതായി കിട്ടുന്ന തുകകൾ എന്നിവയിലൂടെയാണ് endowment നൽകാനുള്ള പൈസ ലഭിക്കുന്നത് . ആകെ 60,100 രൂപയുടെ endowment ആണ് വിതരണം ചെയ്തത് .
2022-23 അധ്യയന വർഷത്തെ വിജയോത്സവത്തിന്റെ ഭാഗമായി എന്റോവ്മെന്റ് വിതരണം നടന്നു . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 66 കുട്ടികൾക്കും 500 രൂപ വീതം ക്യാഷ് അവാർഡ് നൽകി. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ 15 കുട്ടികൾ, ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുത്ത 2 പേർ, എൻ എംഎം എസ് നേടിയവർ, ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർ, ന്യൂമാത്സ് പരീക്ഷയിൽ വിജയികളായവർ എന്നിവർക്കും 500 രൂപ വീതമുള്ള ക്യാഷ് അവാർഡ് നൽകി. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്, ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ് എന്നിങ്ങനെ ടൈറ്റിൽ അവാർഡുകൾക്ക് (2000, 1000, 500രൂപ ) യഥാക്രമം വൈഗ ബിജോയ് , മറിയം ഹനൂന ആസാദ് , ഫാത്തിമ വഫ എന്നീ കുട്ടികൾ അർഹരായി . സ്കൂളിലെ മുൻ അറബി അദ്ധ്യാപിക ഏർപ്പെടുത്തിയ അറബി ഒന്നാം ഭാഷ എടുത്ത് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ 14 കുട്ടികൾക്കും , 9 എ പ്ലസ് നേടിയ 5 കുട്ടികൾക്കും 500, 300 വീതം ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു . എന്റോവ്മെന്റ് നായി ബാങ്കിൽ നിക്ഷേപിച്ച തുകകളിൽ നിന്നുള്ള പലിശ , ഓരോ വർഷവും സ്ഥിരമായി കുറച്ചു വ്യക്തിത്വങ്ങൾ നൽകുന്ന തുക , ഓരോ വർഷവും പുതിയതായി കിട്ടുന്ന തുകകൾ എന്നിവയിലൂടെയാണ് ക്യാഷ് അവാർഡുകൾ നൽകാനുള്ള പൈസ ലഭിക്കുന്നത് . ആകെ 60,100 രൂപയുടെ ക്യാഷ് അവാർഡുകൾ ആണ് ഈ വർഷം വിതരണം ചെയ്തത് .
 
==വായനാ മത്സരത്തിൽ സമ്മാനർഹയായി==
==വായനാ മത്സരത്തിൽ സമ്മാനർഹയായി==
ആശാൻ സ്മാരക മുൻസിപ്പൽ ലൈബ്രറിയും കൊടുങ്ങല്ലൂർ മുൻസിപ്പൽ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായനാ മത്സരത്തിൽ 10 സി ക്ലാസിലെ കൃഷ്ണാഞ്ജലി കെ എസ് സമ്മാനർഹയായി. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
ആശാൻ സ്മാരക മുൻസിപ്പൽ ലൈബ്രറിയും കൊടുങ്ങല്ലൂർ മുൻസിപ്പൽ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായനാ മത്സരത്തിൽ 10 സി ക്ലാസിലെ കൃഷ്ണാഞ്ജലി കെ എസ് സമ്മാനർഹയായി. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

08:32, 10 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

എന്റോവ്മെന്റ് വിതരണം

2022-23 അധ്യയന വർഷത്തെ വിജയോത്സവത്തിന്റെ ഭാഗമായി എന്റോവ്മെന്റ് വിതരണം നടന്നു . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 66 കുട്ടികൾക്കും 500 രൂപ വീതം ക്യാഷ് അവാർഡ് നൽകി. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ 15 കുട്ടികൾ, ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുത്ത 2 പേർ, എൻ എംഎം എസ് നേടിയവർ, ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർ, ന്യൂമാത്സ് പരീക്ഷയിൽ വിജയികളായവർ എന്നിവർക്കും 500 രൂപ വീതമുള്ള ക്യാഷ് അവാർഡ് നൽകി. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്, ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ് എന്നിങ്ങനെ ടൈറ്റിൽ അവാർഡുകൾക്ക് (2000, 1000, 500രൂപ ) യഥാക്രമം വൈഗ ബിജോയ് , മറിയം ഹനൂന ആസാദ് , ഫാത്തിമ വഫ എന്നീ കുട്ടികൾ അർഹരായി . സ്കൂളിലെ മുൻ അറബി അദ്ധ്യാപിക ഏർപ്പെടുത്തിയ അറബി ഒന്നാം ഭാഷ എടുത്ത് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ 14 കുട്ടികൾക്കും , 9 എ പ്ലസ് നേടിയ 5 കുട്ടികൾക്കും 500, 300 വീതം ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു . എന്റോവ്മെന്റ് നായി ബാങ്കിൽ നിക്ഷേപിച്ച തുകകളിൽ നിന്നുള്ള പലിശ , ഓരോ വർഷവും സ്ഥിരമായി കുറച്ചു വ്യക്തിത്വങ്ങൾ നൽകുന്ന തുക , ഓരോ വർഷവും പുതിയതായി കിട്ടുന്ന തുകകൾ എന്നിവയിലൂടെയാണ് ക്യാഷ് അവാർഡുകൾ നൽകാനുള്ള പൈസ ലഭിക്കുന്നത് . ആകെ 60,100 രൂപയുടെ ക്യാഷ് അവാർഡുകൾ ആണ് ഈ വർഷം വിതരണം ചെയ്തത് .

വായനാ മത്സരത്തിൽ സമ്മാനർഹയായി

ആശാൻ സ്മാരക മുൻസിപ്പൽ ലൈബ്രറിയും കൊടുങ്ങല്ലൂർ മുൻസിപ്പൽ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായനാ മത്സരത്തിൽ 10 സി ക്ലാസിലെ കൃഷ്ണാഞ്ജലി കെ എസ് സമ്മാനർഹയായി. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

വായനാ മത്സരത്തിൽ സമ്മാനർഹയായി

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ 2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക ഷൈനി ആന്റോ നിർവഹിച്ചു. യോഗത്തിൽ ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ പങ്കെടുത്തു. ക്ലബ് കൺവീനർ സി എസ് സുധ സ്വാഗതപ്രസംഗം നടത്തി. ക്ലബിന്റെ വിദ്യാർത്ഥി കൺവീനറായി 9 ഡി ക്ലാസിലെ ഐഷ ഫർസാനയും ജോയ്ന്റ് കൺവീനറായി 8 ഇ ക്ലാസിലെ അരുണിമയും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപകരായ ടി കെ സുജാത, വിമല, പി ടി എ അംഗം ജിൻസി സമീർ എന്നിവർ പങ്കെടുത്തു. കെ എം ലിജി യോഗത്തിന് നന്ദി പറഞ്ഞു.

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം

എസ് പി സി ജൂനിയർ ബാച്ചിന്റെ ഉദ്ഘാടനം

2023-24 എസ് പി സി ജൂനിയർ ബാച്ചിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എസ് .ഐ ഹരോൾഡ് ജോർജ്ജ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷൈനി ആന്റോ സ്വാഗത പ്രസംഗം നടത്തി. പിടിഎ പ്രതിനിധി പി ബി രഘു, ഡി.ഐ മാരായ കെ എ തോമാച്ചൻ, മിനിമോൾ, സിപിഒ മാരായ സീന എം, വിമൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. എസ് പി സി പുതിയ ബാച്ചിലെ കേഡറ്റുകളുടെ മാതാപിതാക്കൾ സന്നിഹിതരായിരുന്നു. ട്രാഫിക് ബോധവൽക്കരണ ക്വിസുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിലെ വിജയികളായ എസ് പി സി കേഡറ്റുകൾ അവന്തിക, വിജയലക്ഷ്മി എന്നിവർക്ക് എസ്.ഐ ഹരോൾഡ് ജോർജ്ജിന്റെ നേതൃത്വത്തിൽ സമ്മാനം വിതരണം നടത്തി. ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റ് ആയ പാർവതി ചന്ദ്ര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി.സി പിടിഎ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടന്നു.

എസ് പി സി ജൂനിയർ ബാച്ചിന്റെ ഉദ്ഘാടനം

ഇംഗ്ലീഷ് വാർത്താ വായന മത്സരം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 27 ന് ഇംഗ്ലീഷ് വാർത്താ വായന മത്സരം നടത്തി. എച്ച്എസ് വിഭാഗത്തിലെ 36 വിദ്യാർഥികൾ പങ്കെടുത്തു. 10 ഡി ക്ലാസിലെ ഹസ്‌ന ഹസിൻ, 9 ബി ക്ലാസിലെ പാർവതി ജി മേനോൻ, 10 ഡി ക്ലാസിലെ സങ്കീർത്തന പ്രിൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഇംഗ്ലീഷ് വാർത്താ വായന മത്സരം

അറബിക് പ്രശ്നോത്തരി

വായന മാസാചരണത്തിന്റെ ഭാഗമായി അറബിക് പ്രശ്നോത്തരി നടത്തി. 35 കുട്ടികൾ പങ്കെടുത്തു. തഹ്‍ലിയ, അഹ്സന എന്നിവർ ഒന്നാം സ്ഥാനവും ആലിയ ഐ എൻ, റംസിയ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

'ലഹരി വിരുദ്ധ ദിനം' ചിത്രരചന മത്സരം

വിമുക്തി ക്ലബ്ബിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി. 'ലഹരി വിരുദ്ധ ദിനം' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ യു.പി വിഭാഗത്തിൽ നിന്നും 32 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ നിന്നും 9 കുട്ടികളും പങ്കെടുത്തു. എച്ച് എസ് വിഭാഗത്തിൽ 9 ബിയിലെ വിദ്യാലക്ഷ്മി ഒന്നാം സ്ഥാനവും 10 സിയിലെ ഉത്തര ചന്ദ്രൻ രണ്ടാം സ്ഥാനവും 9 എയിലെ ലക്ഷ്മി രമേശൻ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ നിന്നും 6 ബിയിലെ സായൂജ്യ കെ എസ് ഒന്നാം സ്ഥാനവും 7ബിയിലെ ശ്രീലക്ഷ്മി കെ ജി രണ്ടാം സ്ഥാനവും 6 സിയിലെ ആദ്യലക്ഷ്മി വി എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

'ലഹരി വിരുദ്ധ ദിനം' ചിത്രരചന മത്സരം

ഊർജ്ജസംരക്ഷണ ക്ലാസ്

എനർജി ക്ലബ്ബിന്റെ ഭാഗമായി യുപി ഹാളിൽ ഊർജ്ജസംരക്ഷണ ക്ലാസ് നടത്തി. പ്രധാനാധ്യാപിക ഷൈനി ആന്റോ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചാപ്പാറ കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ കെ ടി ജയരാജ് വൈദ്യുതിയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. കെഎസ്ഇബിയുടെ ദേശീയ സുരക്ഷാവാരം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ ഊർജ്ജസംരക്ഷണ ക്ലാസ് നടത്തിയത്. നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഊർജ്ജം ആണെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. കെഎസ്ഇബിയുടെ ഒരു സുരക്ഷാ സർവേ ഫോറവും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. യോഗത്തിൽ എനർജി ക്ലബ് കൺവീനർ പി പി മണി നന്ദിപറഞ്ഞു.

ഊർജ്ജസംരക്ഷണ ക്ലാസ്

പ്രതിഭാ സംഗമത്തിൽ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ആദരം

2023 എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ പ്രതിഭാ സംഗമം നടന്നു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചാലക്കുടി കാർമൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാലയത്തിലെ ഫുൾ എ+ നേടിയ 66 കുട്ടികളെയും ആദരിച്ചു. 100 % വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള ആദരവിൽ കെ കെ ടി എം ജി ജി എച്ച് എസ് എസും പങ്കു ചേർന്നു. പ്രധാനാധ്യാപിക ഷൈനി ആന്റോ, അധ്യാപകരായ ടി കെ സുജാത, പി ടി എ അംഗങ്ങളായ പി ബി രഘു, ജിൻസി സമീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രതിഭാ സംഗമത്തിൽ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ആദരം

സ്റ്റേ റ്റ്യൂൺഡ് @ 10 എഎം

2023-24 അക്കാദമിക വർഷത്തിലെ ക്ലാസ് പുസ്തക വായനയ്ക്ക് 9ഡിയിൽ തുടക്കം കുറിച്ചു. വായന ദിനത്തിൽ ആരംഭിച്ച പരിപാടിയിൽ ഓരോ ദിവസവും രണ്ട് കുട്ടികൾ പുസ്തക അവതരണം നടത്തും. സ്റ്റേ റ്റ്യൂൺഡ് @ 10 എഎം എന്ന് പേരിട്ട പരിപാടിയിൽ ജെ. ദേവിക എഴുതിയ ഉറയൂരൽ എന്ന പുസ്തകം ക്ലാസ്സ് അധ്യാപിക കെ.ജെ ഷീല ആദ്യ അവതരണം നടത്തി. ക്ലാസ്സിലെ 44 കുട്ടികളും സ്ക്കൂൾ ലൈബ്രറിയിൽ നിന്നും നൽകിയ പുസ്തകങ്ങളാണ് ആദ്യം വായിക്കുക. ജൂലൈ 30 ന് ആദ്യ വായന പൂർത്തികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേ റ്റ്യൂൺഡ് മുന്നോട്ട് പോകുന്നത്. വായനയും , അവതരണവും, ആസ്വാദന കുറിപ്പും ഉൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനത്തിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷിയും, സർഗാത്മകതയും, വർദ്ധിപ്പിക്കാനും , ഒഴിവു സമയങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും സ്റ്റേ റ്റ്യൂൺഡ്ന് സാധിക്കും.

സ്റ്റേ റ്റ്യൂൺഡ് @ 10 എഎം

ആർ ബി ഐയുടെ ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്വിസ് ഓൺ ഫിനാൻഷ്യൽ ലിറ്ററസി 2023ന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ നടത്തിയ ക്വിസിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അഭിരാമി പി.ആർ ,ശിഖ സി.എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഓൺലൈനായി പങ്കെടുത്ത മത്സരത്തിൽ വിദ്യാർത്ഥികൾ 60 ൽ 57 മാർക്ക് നേടി. ജൂൺ 15ന് ട്രയൽ റൗണ്ട് നടന്നിരുന്നു . അതിനു ശേഷമാണ് ജൂൺ 26 ന് നടന്ന മെയിൻ റൗണ്ടിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്. ആർ ബി ഐ പ്രസിദ്ധീകരിച്ച പ്രത്യേക സിലബസിലെ ഫിനാൻഷ്യൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട 30 ഓളം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. ആർ ബി ഐയുടെ ഫിനാൻഷ്യൽ എജ്യുക്കേഷൻ വെബ്സൈറ്റുകളും 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള തീവ്ര പരിശീലനത്തിന് നേതൃത്വം നൽകിയത് സോഷ്യൽ സയൻസ് അദ്ധ്യാപകരായ വി എ ശ്രീലത , ടി എസ് സോണിയ എന്നിവരാണ്. പ്രധാനാധ്യാപിക ഷൈനി ആന്റോ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി.

ആർ ബി ഐയുടെ ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം

പൂക്കുട നിറയെ പൂക്കൾ പദ്ധതി

പരിസ്ഥിതി ക്ലബ്ബ് ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പ്രോജക്ടുളുടെ ആദ്യ പ്രവർത്തനമായ ഓണപൂക്കുട നിറയെ പൂക്കൾ പദ്ധതി പൂതൈകൾ നട്ട് തുടക്കമിട്ടു. ഓണത്തിന് പൂക്കുട നിറയെ പൂക്കൾ ശേഖരിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭം കുറിച്ച പരിസ്ഥിതിയാണിത്. ക്ലബ്ബിന്റെ തനത് പ്രവർത്തനം പ്രാവർത്തികമാക്കുവാൻ സാമ്പത്തിക സഹായം നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂർ ബ്രാഞ്ചും പുല്ലൂറ്റ് അധ്യാപക സഹകരണ സംഘവുമാണ്. തുടക്കത്തിൽ 100 ഗ്രോ ബാഗിലാണ് തൈ നട്ടിട്ടുള്ളത്. നഗരത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന സ്കൂളിൽ സ്ഥല പരിമിതി മറികടക്കാൻ യു പി കെട്ടിടത്തിന്റെ മുകളിലാണ് ബാഗുകൾ ക്രമീകരിച്ചിരിക്കുന്നത്. 200 ഗ്രോ ബാഗ് എന്ന ലക്ഷ്യത്തിലെത്താൻ പരിസ്ഥിതി ക്ലബ്ബ് പരിശ്രമിക്കുന്നത്.

ഓണപൂക്കുട നിറയെ പൂക്കൾ പദ്ധതി

മൈലാഞ്ചി മൊഞ്ചും ഗ്രീറ്റിംഗ് കാർഡ് നിർമ്മാണവും

കെ കെ ടി എം ജി ജി എച്ച്എസ് എസ് കൊടുങ്ങല്ലൂരിൽ അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ "മൈലാഞ്ചി മൊഞ്ചും" "ഗ്രീറ്റിംഗ് കാർഡ് നിർമ്മാണവും നടന്നു. ത്യാഗസ്മരണകളുടെ ബലിപെരുന്നാളിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ഷൈനി ആന്റോയുടെ കയ്യിൽ മൈലാഞ്ചിയിട്ട് മൈലാഞ്ചി മൊഞ്ച് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് വി എ ശ്രീലതയും മറ്റ് അധ്യാപകരും കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. കുട്ടികൾ ക്ലാസുകളിലും വരാന്തകളിലുമായി മൈലാഞ്ചിൽ പങ്കെടുത്തു.

മൈലാഞ്ചി മൊഞ്ചും ഗ്രീറ്റിംഗ് കാർഡ് നിർമ്മാണവും

ഹിന്ദി വായനാ മത്സരം

വായനാ മാസാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികളുടെ ഹിന്ദി വായനാ മത്സരം സംഘടിപ്പിച്ചു. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ 30 ഓളം പേർ പങ്കെടുത്തു. ശ്രേയ ടി എസ് , നേഹ ലക്ഷ്മി , അനശ്വര സുരു എന്നിവർ യഥാക്രമം 8, 9, 10 ക്ലാസ്സുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ടാം ക്ലാസിലെ ലിയാന, ലക്ഷ്മി ഷെറിൻ ; ഒമ്പതാം ക്ലാസിലെ ഐശ്വര്യ രാജ്, മിൻഹ, പത്താം ക്ലാസിലെ അമൃത, അഭിരാമി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ അദ്ധ്യാപികയായ പി എം ഏലിയാമ്മ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു.

ഹിന്ദി വായനാ മത്സരം ഹിന്ദി വായനാ മത്സരം ഹിന്ദി വായനാ മത്സരം

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് രക്ഷാകർത്തൃ യോഗം

22023 - 24 അധ്യയന വർഷത്തിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അംഗങ്ങളായ കുട്ടികളുടെ രക്ഷാകർത്തൃ യോഗം യുപി ഹാളിൽ വച്ച് നടന്നു. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു. ഗൈഡ് ക്യാപ്റ്റനായ സി വൈ ബിൻസി യോഗത്തിന് എത്തിച്ചേർന്ന രക്ഷിതാക്കൾക്ക് സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക ഷൈനി ആന്റോ ഗൈഡ്സിനെ കുറിച്ച് സംസാരിച്ചു. പി ടി എ അംഗം ജിൻസി സമീർ യോഗത്തിൽ സന്നിഹിതയായിരുന്നു. ഇന്നത്തെ മീറ്റിങ്ങിൽ 29 രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂളിലെ സീനിയർ ഗൈഡുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികളെ ആവേശഭരിതരാക്കി. ഗൈഡ് ക്യാപ്റ്റൻ ശ്രീജ ശ്രീധരൻ നന്ദി പ്രകാശിപ്പിച്ചു.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് രക്ഷാകർത്തൃ യോഗം

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് കെ.കെ.ടി.എം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നസൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് പദ്ധതിയും ,വിമുക്തി ക്ലബ്ബും സംയുക്തമായി സ്കൂൾ അസംബ്ലിയിൽ വച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .പ്രധാന അധ്യാപിക ഷൈനി ആന്റോ ഈ ദിനത്തിന്റെ സന്ദേശം നൽകി. സ്കൂളിലെ വിമുക്തി ക്ലബ്ബ് കൺവീനർ കുമാരി . അസ്‌ന കെ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഫ്ലാഷ് മോബും , മൈമും വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.

ലോക ലഹരി വിരുദ്ധ ദിനം

ഡ്രൈ ഡേ

ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശപ്രകാരം ഡെങ്കിപ്പനി , എലിപ്പനി , ഇൻഫ്ലുവെൻസ തുടങ്ങിയ പകർച്ചവ്യാധികളെ തടയുന്നതിന്റെ ഭാഗമായി കെ കെ ടി എം ജി ജി എച്ച് എസ് സ്ക്കൂളിൽ 23 / 06/2023 വെള്ളിയാഴ്ച ഡ്രൈ ഡേ ആചരിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനേഴ്സ് ഏലിയാമ്മ ടീച്ചറും ലിജി ടീച്ചറും നേതൃത്വം വഹിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനാധ്യാപിക ഷൈനി ആന്റോ , നിലീന ടീച്ചർ, വിമൽ സർ, പിടിഎ അംഗം രഘു , ഓഫീസ് സ്റ്റാഫ് ആനി, ശ്രീദേവി തുടങ്ങിയവർ സജീവമായി പങ്കെടുത്തു .സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ ക്ലബ്ബിലെ എല്ലാ കുട്ടികളും അതീവ ജാഗ്രത പുലത്തി . ഹെഡ്മിസ്ട്രസിന്റെ നിർദ്ദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം (വെള്ളി ) "ഡ്രൈ ഡേ " ആയി ആചരിക്കുവാനും തീരുമാനിച്ചു.

ഡ്രൈ ഡേ

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

2023-24 അധ്യയന വർഷത്തിലെ യോഗ ദിനത്തോടനുബന്ധിച്ച് യോഗാ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി നടന്നു. പ്രധാനാദ്ധ്യാപിക ഷൈനി ആന്റോ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് നവാസ് പടുവിങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊടുങ്ങല്ലൂർ ബിപിസി പി എം മോഹൻരാജ് ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് വി എ ശ്രീലത, എസ് ആർ ജി കൺവീനർ കെ ജെ ഷീല, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ രഘു, ജിൻസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗഡാൻസ്, ഇംഗ്ലീഷ് റോൾപ്ലേ, മലയാളം സ്കിറ്റ്, ഗണിതഗാനം, എക്സ്പിരിമെന്റ്, സംഘഗാനം, അറബിക് സ്പീച്ച്, കവിതകൾ, വഞ്ചിപ്പാട്ട്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട് എന്നിവയാണ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടത്. ഒ എസ് ഷൈൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഹിന്ദി ക്ലബ് അംഗങ്ങളടെ യോഗം

ജുൺ പതിനാറാം തിയതി വെള്ളിയാഴ്ച 1.30 pm ന് ഹിന്ദി ക്ലബ് അംഗങ്ങളടെ യോഗം UP ഹാളിൽ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ ശ്രീലത ടീച്ചർ അധ്യക്ഷതവഹിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെകുറിച്ചും ക്ലബിന്റെ ആവശ്യകതയെ കുറിച്ചും - സീനിയർ അദ്ധ്യാപികയായ ഏല്യാമ്മ ടീച്ചർ കുട്ടികളോട് സംസാരിച്ചു. ക്ലബുകളുടെ ഉദ്ഘാടനവും , വായനാ വാരാചരണവും മുഖ്യ അജണ്ടയായ മീറ്റിങ്ങിൽ, - ക്ലബ് ഉദ്ഘാടന പരിപാടിയിൽ കവിത അവതരിപ്പിക്കുവാനും , വായനാ വാരാചരണത്തോടനുബന്ധിച്ച് - ഹിന്ദി വായനാ മത്സരം നടത്തുവാനും തീരുമാനമായി. ക്ലബ് സെക്രട്ടറി നന്ദി പറഞ്ഞ യോഗം 2.15 pm ന് അവസാനിച്ചു .

ഹിന്ദി ക്ലബ് അംഗങ്ങളടെ യോഗം

യോഗ പരിശീലന പരിപാടി

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ കെ കെടിഎം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയായ സൈക്കോ സോഷ്യൽ സർവീസസ് സ്കൂൾ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥിനികൾക്കായി യോഗ പരിശീലന പരിപാടി 21. 6 .2023ന് മൂന്നുമണിക്ക് കൈലാസത്തിൽ വച്ച് സംഘടിപ്പിച്ചു . പി.ടി.എ പ്രസിഡൻറ് നവാസ് പടുവിങ്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപിക ഷൈനി ആന്റോ സ്വാഗതവും, ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയായ ബിന്നി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഹാർട്ട് ഫുൾ നസ്സ് ഇൻസ്റ്റിറ്റ്യൂട്ട് കൊടുങ്ങല്ലൂരിലെ ട്രെയിനർ ആയ ഉണ്ണികൃഷ്ണൻ സി എസ് ഉം , സഹപ്രവർത്തകരുമാണ് പരിശീലന പരിപാടി നയിച്ചത്. തുടർന്ന് സ്കൂൾ കൗൺസിലർ പ്രീതി പോളിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.

യോഗ പരിശീലന പരിപാടി

ഉണ്ടികപ്പാനി എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

നൈസി ഡി കോസ്റ്റ യുടെ ഉണ്ടികപ്പാനി എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത ഉദ്ഘാടനംചെയ്തു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പുസ്തകം പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.വി.എസ് ദിനൽ ആദ്യ പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ബക്കർ മേത്തല പുസ്തക പരിചയം നടത്തി. പ്രിൻസിപ്പാൾ വി.രാജേഷ്, ഹെഡ്മിസ്ട്രസ് ഷൈനി ആൻ്റോ, എസ്.എം.സി ചെയർമാൻ വി.ബി ഷാലി, പി.ടി.എ കമ്മറ്റിയംഗങ്ങളായ പി.ബി രഘു, ജിൻസി സമീർ, സീനിയർ അസിസ്റ്റൻ്റ് ശ്രീലത, ഗ്രേസി, ഉഷ എന്നിവർ സംസാരിച്ചു.

ഉണ്ടികപ്പാനി എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

പഠനത്തിൽ മുന്നിട്ടും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഈ വർഷം യുപി വിഭാഗത്തിൽ നിന്നും വിരമിച്ച അധ്യാപിക നൈസി ഡി കോസ്റ്റയാണ് ക്യാഷ് അവാർഡ് നൽകിയത്. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന ശിവനന്ദന എ എസ്, വൈഷ്ണവി കെ എസ്, സംഗീത എം, പ്രിയ എ എം, അനഘ ടി എസ്, അശ്വനി എ എന്നിവരാണ് ക്യാഷ് അവാർഡിന് അർഹരായവർ. നൈസി ഡി കോസ്റ്റയുടെ ഉണ്ടികപ്പാനി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ വച്ചാണ് കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകിയത്. പ്രശസ്ത ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അവാർഡ് വിതരണം ചെയ്തു.

വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

വായന ദിനാചരണം

കെ.കെ.ടി.എം. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വായന ദിനാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 കാലത്ത് 11 മണിക്ക് കവിയും മുൻ അധ്യാപികയുമായ പി.ജെ ലീന നിർവ്വഹിച്ചു.എസ് എം സി ചെയർമാൻ ഷാലി അധ്യക്ഷനായ ചടങ്ങിൽ പ്രധാനധ്യാപിക ഷൈനി ആന്റോ സ്വാഗതം പറഞ്ഞു. .കഥാകാരിയും മുൻ അധ്യാപികയുമായ നൈസി ഡി കോസ്റ്റ തന്റെ വായനാനുഭവങ്ങൾ പങ്കു വെച്ചു. സീനിയർ അസിസ്റ്റന്റ് വി എ ശ്രീലത, യു പി വിഭാഗം സീനിയർ വിമല എന്നിവർ ആശംസകളർപ്പിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ദിയയുടെ കാവ്യാലാപനം ചടങ്ങിനു മോടി കൂട്ടി. 9ാം ക്ലാസ്സ് വിദ്യാർത്ഥി പാർവ്വതി വി. ചന്ദ്ര വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു അറബി അധ്യാപിക ആരിഫ നന്ദി പറഞ്ഞു.

വായന ദിനാചരണം

ആറുമാസത്തെ ട്രോഫി

2022 23 അധ്യയന വർഷത്തിലെ ഉപജില്ലാ കലോത്സവത്തിൽ യുപി അറബിക് വിഭാഗംവർഷത്തിലെ ഉപജില്ലാതലത്തിൽ കെ പി എം യുപി സ്കൂൾ ടി കെ എസ് പുരത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ആദ്യത്തെ ആറുമാസം കെപിഎം യുപി സ്കൂളിൽ കൈവശം വെച്ചിരുന്ന ട്രോഫി 19 /06/23 നമ്മുടെ സ്കൂളിലേക്ക് കൊണ്ടുവന്നു. യുപി അറബിക് ഉപജില്ലാ കലോത്സവത്തിലെ ഒന്നാം സ്ഥാനം ട്രോഫി സ്കൂളിലെത്തിയത് അലിഫ് അറബിക് ക്ലബ്ബ് അംഗങ്ങൾക്കു ആവേശം പകരുന്നതായിരുന്നു.

ഒന്നാം സ്ഥാനം ട്രോഫി സ്കൂളിലെത്തി

അറബിക് ക്ലബ്ബിന് തുടക്കം കുറിച്ചു

ഭാഷാപഠനത്തിലും മറ്റു സർഗ്ഗ ശേഷികളിലും മിടുമിടുക്കരാക്കുക എന്ന ലക്ഷ്യത്തോടെ കെ കെ ടി എം ജി ജി എച്ച്എസ്എസ് കൊടുങ്ങല്ലൂർ വിദ്യാലയത്തിലെ അറബിക് അധ്യാപകരുടെ നേതൃത്വത്തിൽ അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 15/06/2023 വ്യാഴാഴ്ച 3.00ന് കൂടിയ യോഗത്തിൽ വച്ച് 'ആലിഫ്' എന്ന പേരിൽ 2023-24 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരിച്ചു. സ്റ്റുഡന്റ് കൺവീനറായി ഒമ്പത് ഡി യിലെ മറിയം തസ്നിയെയും സ്റ്റുഡൻസ് ട്രഷററായി 9 ഡി യിലെ ആയിഷത്തു ഹനീയ യെയും തിരഞ്ഞെടുത്തു. അറബിക്കലോത്സവം സ്റ്റേറ്റ് വിന്നറാണ് മറിയം തസ്നി. യോഗത്തിൽ എല്ലാ ക്ലാസിലെയും അറബിക് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.

ഗണിതക്ലബിന്റെ ഇൻഫിനിറ്റോ

ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കെ കെ ടി എം ജി ജി എച്ച്എസ്എസ് കൊടുങ്ങല്ലൂർ വിദ്യാലയത്തിലെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 09/06/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ന് കൂടിയ യോഗത്തിൽ വച്ച് 'ഇൻഫിനിറ്റോ' എന്ന പേരിൽ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരിച്ചു. സ്റ്റുഡന്റ് കൺവീനറായി ഒമ്പത് ബിയിലെ വിദ്യാലക്ഷ്മിയെയും സ്റ്റുഡൻസ് ട്രഷററായി പത്തു ബി യിലെ റംസിയ യെയും തിരഞ്ഞെടുത്തു. യോഗത്തിൽ 8,9, 10 എല്ലാ ക്ലാസിലെയും ഗണിത ക്ലബ് അംഗങ്ങൾ പങ്കെടുത്തു. ക്ലബ്ബ് ഉത്ഘാടന പരിപാടിയിൽ ഗണിത ക്ലബ്ബ് അംഗങ്ങൾ ഗണിത ഗാനം അവതരിപ്പിച്ചു.

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു

കെ കെ ടി എം ജി ജി എച്ച് എസിൽ 2023-24 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു. 09.06.23 വെള്ളിയാഴ്ച 3.15 നു നടന്ന യോഗത്തിൽ 10 സിയിലെ അരുണിമ എം ൽ നെ ക്ലബ്‌ കൺവീനർ ആയി തിരഞ്ഞെടുത്തു.ടീച്ചർമാരായ സി വി പ്രീതി, എം എസ് സാബിറ എന്നിവർ ക്ലബ്‌ രൂപീകരണത്തിന് നേതൃത്വം നൽകി.

ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം

2022-23ലെ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം 14/7/23 ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. 51 വിദ്യാർത്ഥികൾ ക്ലബിൽ ചേരാനായി എത്തിയിരുന്നു. സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ നിമ്മി വിദ്യാർത്ഥികൾക്ക് ആമുഖ പ്രഭാഷണവും മുതിർന്ന ഇംഗ്ലീഷ് അധ്യാപിക സീന പ്രചോദന പ്രഭാഷണവും നടത്തി. സ്കൂൾ കോ-ഓർഡിനേറ്ററായി 10 ഡിയിൽ നിന്ന് ഫാത്തിമ ലിയാനയെ തിരഞ്ഞെടുത്തു. ഹിബ ഫാത്തിമ, ഐഷ നെഹ്‌റിൻ ദിയ ഡെൻസ് എന്നിവരെ യഥാക്രമം 8, 9, 10 ക്ലാസുകളിലെ ക്ലാസ് പ്രതിനിധികളായി തിരഞ്ഞെടുത്തു. സംസ്ഥാന റോൾ പ്ലേ ജേതാക്കളായ അരുണിമ, അരുന്ധതി, ദിയ ഡെൻസ്, കൃഷ്ണാഞ്ജലി, അവന്തിക എന്നിവരെ രൂപീകരണ ചടങ്ങിൽ ആദരിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം

ഹെൽത്ത് ക്ലബ്ബ് രൂപീകരണ യോഗം

2023 2024 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബ് രൂപീകരണ യോഗം പി ടി എ പ്രസിഡന്റ് നവാസ് പടുവിങ്ങലിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത യോഗത്തിൽ പ്രധാനാധ്യാപിക ഷൈനി ആന്റോ എല്ലാവർക്കും സ്വാഗതം ആശംസിച്ചു കൊണ്ട് കുട്ടികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയെ തരണം ചെയ്യുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങും നല്കി. സ്ക്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് സ്ക്കൂളും പരിസരവും ഹെൽവ്യത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. ഹെൽത്ത് ക്ലബ്ബ് കൺവീനേഴ്സ് ഏലിയാമ്മ ടീച്ചറും ലീജി ടീച്ചറും കുട്ടികൾക്ക് ആരോഗ്യ പരിപാലനത്തിന് വേണ്ടത്ര പ്രചോദനവും കരുത്തും നല്കി സംസാരിച്ചു. കുട്ടികളുടെ പ്രതിനിധികളായി 10 C യിലെ ഐഷ നൂറയേയും 7 B യിലെ നാദിയയേയും 6B യിലെ നന്ദിതയേയും തെരഞ്ഞെടുത്തു. ജോയിന്റ് കൺവീനർ നാദിയയുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

ഹെൽത്ത് ക്ലബ്ബ് രൂപീകരണ യോഗം

വടംവലി മത്സരം

വടംവലി അസോസിയേഷൻ നടത്തുന്ന സംസ്ഥാന വടംവലി മത്സരത്തിൽ പങ്കെടുക്കാനുള്ള ടീം സെലക്ഷൻ മത്സരം നടന്നു. അണ്ടർ 17 കാറ്റഗറിയിലാണ് കുട്ടികൾ പങ്കെടുത്തത്. തൃശൂർ വിമല കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ ഉത്തര ചന്ദ്രൻ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വടംവലി മത്സരം

രണ്ടാം ഘട്ട ശാരീരിക ക്ഷമത പരിശോധന

എസ് പി സി യിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ശാരീരിക ക്ഷമത പരിശോധന നടന്നു. നൂറോളം കുട്ടികൾ എഴുത്തു പരീക്ഷ എഴുതിയിരുന്നു. അവർക്കാണ് ഫിസിക്കൽ ടെസ്റ്റ് നടത്തിയത്. കോട്ടപ്പുറം ചേരമാൻ പറമ്പിൽ വച്ചാണ് ഈ പരീക്ഷ നടന്നത്. എസ് പി സി ഇ ചാർജ്ജ് അധ്യാപകരായ വിമൽ , സീന എന്നിവർ നേതൃത്വം നൽകി.

രണ്ടാം ഘട്ട ശാരീരിക ക്ഷമത പരിശോധന

കരുതലിന് ഒരു പൊതിച്ചോറ്

കോട്ടപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുതൽ എന്ന ചാരിറ്റി സംഘടനയ്ക്ക് പൊതിച്ചോറ് നൽകി. മുൻ പ്രധാനാദ്ധ്യാപിക പി.സ്മിത, പി ടി എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാസത്തിലൊരിക്കൽ ഈ സംഘടനയ്ക്ക് പൊതിച്ചോറ് നൽകുന്നത്. ഓരോ ക്ലാസിൽ നിന്നും 2 പൊതിച്ചോർ വീതം 55 പൊതിച്ചോറാണ് ശേഖരിക്കുന്നത്. വെള്ളിയാഴ്ചകളിൽ കരുതലിന്റെ ഭാരവാഹികൾ വന്ന് വിദ്യാലയത്തിൽ നിന്നും ശേഖരിക്കും.ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷണം എല്ലാ ദിവസവും ഉച്ചക്ക് 12.30 ന് കൊടുങ്ങല്ലൂര് വച്ചും 12.45 ന് കോട്ടപ്പുറത്ത് വച്ചും ഈ കൂട്ടായ്മ സൗജന്യമായി വിതരണം ചെയ്യുന്നു.

കരുതലിന് ഒരു പൊതിച്ചോറ്

ഗാന്ധിദർശൻ സമിതി രൂപീകരണം

കൊടുങ്ങല്ലൂർ കെ.കെ.ടി.എം.ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ സമിതിയുടെ രൂപീകരണ യോഗം ജൂൺ 13ന് ഉച്ചയ്ക്ക് 1.15 ന് യുപി ഹാളിൽ വച്ച് ചേർന്നു. ഈ വർഷത്തെ ഗാന്ധിദർശൻ വിദ്യാർത്ഥിനി പ്രതിനിധിയായി പത്ത് സി യിലെ അരുന്ധതി ടി ജി യെ തെരഞ്ഞെടുത്തു.

ഗാന്ധിദർശൻ സമിതി രൂപീകരണം

എസ് എസ് എൽ സി ബാച്ചിന്റെ ആദ്യ ക്ലാസ് പി.ടി.എ

എസ് എസ് എൽ സി ബാച്ചിന്റെ ആദ്യ ക്ലാസ് പി.ടി.എ 14.6.23 ബുധനാഴ്ച 11.30 ന് ചേർന്നു. പത്ത് എ ക്ലാസിലെ റിസ്‍വാനയുടെ പിതാവിന്റെ അകാല മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് നവാസ് പടുവിങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക ഷൈനി ആന്റോ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റലിലെ ന്യൂട്രീഷ്യനിസ്റ്റ് സംഗീത ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും ആരോഗ്യ പൂർണ്ണമായ ജീവിതത്തിന് ആവശ്യമായ ഭക്ഷണ രീതിയെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. റിസൽട്ട് മെച്ചപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. 15.6.23 വ്യാഴാഴ്ച മുതൽ മോണിംഗ് ക്ലാസ് ആരംഭിക്കാനും അവസാനത്തെ പിരീഡ് 4 മണി വരെ ആക്കാനും തീരുമാനിച്ചു. കുട്ടികളിലെ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും പഠനകാര്യങ്ങളിൽ രക്ഷിതാക്കൾ പ്രത്യേകം ശദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു. എസ് എസ് എൽ സി സർട്ടിഫിക്കറ്റിലേയ്ക്ക് ആവശ്യമായ രേഖകൾക്ക് എന്തെങ്കിലും തിരുത്തലുകൾ വേണമെന്നുണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്ന് പറഞ്ഞു. സിപിടിഎ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ രഘു , ജിൻസി , സീനിയർ അധ്യാപിക വി.എസ്. ശ്രീലത എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിമ്മി മേപ്പുറത്ത് നന്ദി പറഞ്ഞു

എസ് എസ് എൽ സി ബാച്ചിന്റെ ആദ്യ ക്ലാസ് പി.ടി.എ

9-ാം ക്ലാസ്സിലെ രക്ഷിതാക്കളുടെ ആദ്യ യോഗം

2023 - 24 അധ്യയന വർഷത്തിലെ 9-ാം ക്ലാസ്സിലെ രക്ഷിതാക്കളുടെ ആദ്യ യോഗം പി ടി എ പ്രസിഡന്റ്നവാസ് പടുവിലങ്ങിന്റെ അധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് ഷൈനി ആന്റോ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ ടീച്ചർ വി എ ശ്രീലത ആമുഖ പ്രഭാഷണം നടത്തി. കെ ജെ ഷീല ക്ലാസ്സിന്റെ പൊതുവായ അക്കാദമിക്ക് - അക്കാദമിക്കേതര പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. പി ടി എ അംഗം ജിൻസി , രഘു എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്നുള്ള ചർച്ചയിൽ മാതാപിതാക്കൾ തങ്ങളുടെ ആശങ്കകൾ പങ്കു വെച്ചു. പി ടി എ പ്രസിഡന്റ് മാതാപിതാക്കൾക്ക് മറുപടി പറഞ്ഞു യോഗത്തിൽ വെച്ച് സി പി ടി എ പ്രതിനിധികളെ തെരഞ്ഞെടുത്തു.

9-ാം ക്ലാസ്സിലെ രക്ഷിതാക്കളുടെ ആദ്യ യോഗം

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല രൂപീകരണം നടന്നു. സീനിയർ അസിസ്റ്റന്റ് വി. എ. ശ്രീലത രൂപീകരണ യോഗം ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യം പല വിധത്തിൽ മനുഷ്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും അതിൽ നന്മ കണ്ടെത്തുന്നവൻ ജീവിതത്തിൽ വിജയിക്കുമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ പറഞ്ഞു. സ്കൂൾ ലൈബ്രറി കൺവീനർ എസ് നിലീന, മലയാളം അധ്യാപികയായ സജിത എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം കൺവീനർ സി ബി സുധ നന്ദി പറഞ്ഞു.

വിദ്യാരംഗം കലാസാഹിത്യ വേദി

ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടന്നു. രജിസ്റ്റർ ചെയ്ത 41 കുട്ടികളിൽ 36 കുട്ടികൾ പരീക്ഷ ചെയ്തു. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 25% മാർക്ക് നേടുന്ന എല്ലാ കുട്ടികളേയും ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും.

ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ

പി.ടി.എ. മീറ്റിംഗ് ആസൂത്രണം

2023-24 വർഷത്തെ എസ്.എസ് എൽ. സി ബാച്ചിന്റെ ആദ്യ പി.ടി.എ. മീറ്റിംഗ് ചേരുന്നതിനു മുന്നോടിയായിട്ടുള്ള ചർച്ച പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ നടന്നു. പത്താം ക്ലാസ്സിലെ ക്ലാസ് അധ്യാപകർ എല്ലാവരും പങ്കെടുത്ത മീറ്റിംഗിൽ രക്ഷിതാക്കളുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി. ഉന്നത വിജയം കൈവരിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് പ്രാധാന്യം നൽകുന്നതായിരിക്കണം ആദ്യ പി.ടി.എ യോഗം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

പി.ടി.എ. മീറ്റിംഗ് ആസൂത്രണം

എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ ആദ്യ യോഗം

2023-24 അധ്യയന വർഷത്തിലെ എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ ആദ്യ യോഗം പിടിഎ പ്രസിഡൻറ് നവാസ് പടുവിങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് ഷൈനി ആന്റോ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റൻറ് വി എ ശ്രീലത ആമുഖപ്രഭാഷണം നടത്തി. ടി കെ സുജാത വിഷയാവതരണം നടത്തി.എസ് എം സി ചെയർമാൻ ഷാലി പിടിഎ അംഗം ജിൻസി, രഘു എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പെഷ്യൽ എജുക്കേഷൻ അധ്യാപിക ടെൻസി, കൗൺസിലർ പ്രീതി എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് സിപിടിഎ പ്രതിനിധികളെ തെരഞ്ഞെടുത്തു.

എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ ആദ്യ യോഗം

എസ്.പി.സി യിലേക്കുള്ള മുഖ്യപരീക്ഷ

ഈ വർഷത്തെ എസ്.പി.സി യിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഖ്യപരീക്ഷ എഴുതുവാൻ 12/06/23 ന് കെ.കെ.ടി.എം.ജി.ജി. എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന നൂറോളം കുട്ടികൾ പങ്കെടുത്തു. പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുവാൻ സ്കൂളിലെ പ്രധാന അധ്യാപിക ഷൈനി ടീച്ചർ, എസ്.പി.സി യുടെ ചുമതല വഹിക്കുന്ന സീന ടീച്ചർ, വിമൽ വർഗീസ്, ഡ്രിൽ ഇൻസ്ട്രക്ടർ തോമാച്ചൻ, സിവിൽ പോലീസ് ഓഫീസർ ധനേഷ്, പി.ടി.എ പ്രതിനിധി ജിൻസി, അധ്യാപകരായ ഫിലിപ്പ്, സീനത്ത് ടീച്ചർ, സുധ ടീച്ചർ, പ്രീതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷ കൃത്യം 11:30am ന് ആരംഭിക്കുകയും 12: 45pm ന് അവസാനിപ്പിക്കുകയും ചെയ്തു. എസ്.പി.സി യിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രവർത്തനമായ കായിക ക്ഷമത നടത്തിപ്പ് വരുംദിവസങ്ങളിൽ നടത്തുന്നതാണ്. മുഖ്യപരീക്ഷയുടെ മൂല്യനിർണയം നടത്തിയതിനുശേഷം താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

എസ്.പി.സി യിലേക്കുള്ള മുഖ്യപരീക്ഷ

വിമുക്തി ക്ലബ്ബ് രൂപീകരണം

2023-24 അധ്യയന വർഷത്തിലെ വിമുക്തി ക്ലബ്ബിന്റെ രൂപീകരണ യോഗം കൊടുങ്ങലൂർ എക്സൈസ് ഓഫീസർ ഷാംനാഥ് നിർവ്വഹിച്ചു. ലഹരിയുടെ വിവിധ തരത്തിലുള്ള വസ്തുക്കളും , അവ ശരീരത്തിലും , സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെ പറ്റിയും അദ്ദേഹം. സംസാരിച്ചു. ക്ലബ്ബ് അംഗങ്ങൾ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കണമെന്ന് ഓഫീസർ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികൾ ക്ലാസ്സ് തല കൺവീനറും , പത്ത് ഇ യിലെ അസ്ന കെ എസ് നെ സ്ക്കുൾ വിദ്യാർത്ഥിനി പ്രതിനിധിയുമായി തെരഞ്ഞെടുക്കപ്പെട്ടു.. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീലത വി സ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിലാഷ ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിമുക്തി ക്ലബ്ബ് സ്ക്കൂൾ കൺവീനർ ഷീല കെ.ജെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിമ്മി മേപ്പുറത്ത് നന്ദിയും പറഞ്ഞു.

വിമുക്തി ക്ലബ്ബ്

എ പ്ലസ് അനുഭവ കൈമാറ്റം

2022-23 എസ് എസ് എൽ സി ബാച്ചിലെ എ പ്ലസ് കുട്ടികൾ സ്കൂളീലെ മികച്ച പഠന രീതികളെ പറ്റി അടുത്ത അധ്യയന വർഷത്തെ കുട്ടികളുമായി പങ്കുവച്ചു. തുടക്കം മുതലുള്ള ചിട്ടയായ പഠനവും , ഓരോ ദിവസവുമുള്ള വിഷയങ്ങൾ അന്നന്നു തന്നെ പഠിച്ചു തീർക്കുകയും ചെയ്താൽ എ പ്ലസ് വളരെ എളുപ്പത്തിൽ കൈവരിക്കാം എന്ന് കുട്ടികൾ ഓർമിപ്പിച്ചു . അവസാന മാസങ്ങളിലുള്ള ക്ലാസ് തിരിച്ചുള്ള അദ്ധ്യാപകരുടെ പ്രത്യേക പരിശീലനം പഠനം ഗൗരവമാക്കാൻ സഹായിച്ചുവെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. . ഈ വർഷത്തെ പത്താം ക്ലാസ്സിലെ എല്ലാ ക്ലാസ്സുകളിലും കയറിയാണ് കുട്ടികൾ അനുഭവങ്ങൾ പങ്കുവച്ചത് . സമ്മർദ്ദങ്ങളും ടെൻഷനും മാറ്റിവച്ചു പത്താം ക്ലാസ്സിനെ കണ്ടാൽ മതിയെന്ന കുട്ടികളുടെ നിർദ്ദേശം വളരെ സന്തോഷത്തോടെയാണ് ജൂനിയേഴ്സ് സ്വീകരിച്ചത് . ഈ വർഷത്തെ കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ ഈ ഒരു അനുഭവ കൈമാറ്റം ഉപകരിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

എ പ്ലസ് അനുഭവ കൈമാറ്റം

എന്റെ കൗമുദി പദ്ധതി

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ: ഗേൾ സയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കം. ബാലൻ തന്ത്രികൾ വൈ ദിക സംഘം ആചാര്യൻ കൊടുങ്ങല്ലൂർ ബാബുതന്ത്രികളാണ് സ് കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തത്. കൊടുങ്ങല്ലൂർ നഗരസഭ ചെർപേഴ്സൺ ടി.കെ. ഗീത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈദികാചാര്യൻ കൊടുങ്ങല്ലൂർ ബാബു തന്ത്രികൾ കുട്ടികൾക്ക് പത്രം കൈമാറി. പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈനി ആന്റോ, സർക്കുലേഷൻ അസി.മാ നേജർ എം.എസ്.രാധാകൃഷ്ണൻ, കേരളകൗമുദി പ്രതിനിധി ഡിൽഷൻ കൊട്ടേക്കാട്ട്, സുധ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിമ്മി മേപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.

എന്റെ കൗമുദി പദ്ധതി

മലയാള മനോരമ വായനക്കളരി പദ്ധതി

കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാള മനോരമ വായനക്കളരി പദ്ധതി പ്രധാന അധ്യാപിക ഷൈനി ആന്റോയ്ക്കും വിദ്യാർത്ഥിനികൾക്കും മനോരമ പത്രം നൽകി നഗരസഭ അധ്യക്ഷ ടി.കെ ഗീത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഒ.എഫ് ഫിലിപ്പ് ,വിമൽ വർഗ്ഗീസ്, എം. സീന, ഒ.എസ് ഷൈൻ, പി.എം ഏലിയാമ്മ പി.ടി.എ അംഗം ജിൻസി സെമീർ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി .രാജേഷ്, പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ നല്ലപാഠം കോ ഓർഡിനേറ്റർ വി.എസ്. ഫെബിന എസ്, പ്രീതി. ടി.പോൾ, നിമ്മി മേപ്പുറത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയാണ് സ്കൂളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് 10 പത്രം വീതം സംഭാവന ചെയ്തത്.

മലയാള മനോരമ വായനക്കളരി പദ്ധതി

കുഞ്ഞിക്കുട്ടി തമ്പുരാട്ടി അനുസ്മരണവും വിദ്യാർത്ഥിനികൾക്കുള്ള അനുമോദന സദസ്സും

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി അനുസ്മരണവും കെ.കെ.ടി എം ജി ജി.എച്ച്‌എസിലെ എല്ലാ വിഷയങ്ങൾക്കും എ - പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്കുള്ള അനുമോദന സദസ്സും നടന്നു.പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കേരള സമൂഹത്തിൽ മാനവികതയുടെ അഭാവവും സ്നഹ രാഹിത്യവും നിറഞ്ഞു നില്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിൻ്റെ മഹത്വം ഉദ്ഘോഷിക്കുന്ന പഴയ ഗാനങ്ങൾക്ക് ഇപ്പോൾ വളരെ പ്രസക്തി കൈവന്നിരിക്കുകയാണ്.സ്ത്രീ വിദ്യഭ്യാസത്തിന് വേണ്ടി വളരെയധികം യത്നിച്ച സമര നായികയായിരുന്നു കുഞ്ഞിക്കുട്ടി തമ്പുരാട്ടിയെന്ന് അദ്ദേഹം കൂട്ടിചേർത്തു. കുഞ്ഞിക്കുട്ടി തമ്പുരാട്ടി ട്രസ്റ്റ് പ്രസിഡണ്ട് സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥിനികൾക്കുള്ള കുഞ്ഞിക്കുട്ടി തമ്പുരാട്ടി ട്രസ്റ്റ് ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് അവാർഡും ക്യാഷ് അവാർഡുകളും ആലങ്കോട് ലീലാകൃഷ്ണൻ നൽകി: ഹെഡ്മിസ്ട്രസ് ഷൈനി ആന്റോ , പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് വി ,സീനിയർ ടീച്ചർ ശ്രീലത വി എ. , പി ടി എ പ്രസിഡണ്ട് ശ്രീ നവാസ് പടുവിങ്ങൽ, കെ.പ്രദീപ് കുമാർ രാജ ,സ്റ്റെഫിൻ മൈക്കിൾ, യു.ടി.പ്രേം നാഥ് എന്നിവർ പ്രസംഗിച്ചു.

കുഞ്ഞിക്കുട്ടി തമ്പുരാട്ടി അനുസ്മരണവും വിദ്യാർത്ഥിനികൾക്കുള്ള അനുമോദന സദസ്സും

ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം

ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിൽ അംഗങ്ങളായവരുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജെ ആർ സി യുടെ താൽക്കാലിക ചാർജ് വഹിക്കുന്ന കെ ടി സുജാത, ലിറ്റിൽ കൈറ്റ് മാസ്റ്റർ അരുൺ എന്നിവർ ചേർന്നാണ് എസ് എസ് എസി ബാച്ചിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്.

ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം

ജൂൺ 5 - പരിസ്ഥിതി ദിനം

പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഒഴിവാക്കൂ എന്ന സന്ദേശത്തിലൂന്നി ജൂൺ 5 ന്റെ ക്ലാസ്സ് തലം, സ്ക്കൂൾ തല കർമ പരിപാടിക്ക് പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നൽകി. ഓണത്തിന് പൂക്കുട നിറയെ പൂക്കൾ എന്ന പദ്ധതിക്ക് ഹെഡ് മിസ്ട്രെസ്സ് ഇൻ ചാർജ് പി.എം ഏലിയാമ്മ പൂച്ചെടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ പ്രവർത്തകനും, ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവുമായ കെ.എം ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന ബാഡ്ജ് ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലുർ മേഖല സെക്രട്ടറി മുഹമ്മദ്‌ സഗീർ വിതരണം ചെയ്തു. സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഒരു വർഷ കർമ പരിപാടി ചർച്ച ചെയ്യുകയുണ്ടായി. പരിസ്ഥിതി ക്ലബ്‌ സ്റ്റുഡന്റ് കൺവീനർ പാർവതി വി ചന്ദ്ര കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻ ചാർജ് വി. രാജേഷ്, ഒ എസ് ഷൈൻ, പിടിഎ അംഗങ്ങളായ ജിൻസി, രഘു, നെജു എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് കൺവീനർ കെ.ജെ ഷീല സ്വാഗതവും, സി.വി ബിന്ദു നന്ദിയും പറഞ്ഞു.

ജൂൺ 5 - പരിസ്ഥിതി ദിനം

എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം

എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. കൊടുങ്ങല്ലൂർ എസ്. ഐ കശ്യപൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 23 എസ്.പി.സി കേഡറ്റുകൾക്ക് അനുമോദനവും കൂടാതെ കഴിഞ്ഞ എസ്.എസ്.എൽ.സി ബാച്ചിലെ മുഴുവൻ കേഡറ്റുകൾക്കും എസ്.പി.സിയുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം ഇൻ ചാർജ്ജ് പി എം ഏലിയാമ്മ, സ്റ്റാഫ് സെക്രട്ടറി ഒ എഫ് ഷൈൻ, ഡ്രിൽ ഇൻസ്ട്രക്ടർ കെ എ തോമാച്ചൻ, എസ് പിസി ചാർജ്ജ് വഹിക്കുന്ന വിമൽ വർഗ്ഗീസ്, എം സീന, പിടിഎ കമ്മിറ്റി അംഗങ്ങളായ ജിൻസി സമീർ, വി ബി രഘു എന്നിവർ സംസാരിച്ചു.

എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം

സയൻസ് ക്ലബ് രൂപീകരിച്ചു

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ് രൂപീകരിച്ചു. സയൻസ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരായ എം എം ശരത്, ടി ആർ പ്രീതി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഓരോ ക്ലാസിൽ നിന്നും ശാസ്ത്ര വിഷയങ്ങളോട് കൂടുതൽ താല്പര്യമുള്ള മൂന്നു വിദ്യാർത്ഥികൾ വീതം സയൻസ് ലാബിൽ കൂടിച്ചേരുകയും ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ് രൂപീകരിക്കുകയും ചെയ്തു. സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ സയൻസ് ക്ലബ്ബിൻറെ പ്രാധാന്യവും ചർച്ച ചെയ്തു. തുടർന്ന് സയൻസ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റുഡൻസ് കൺവീനറായി ഒമ്പത് ബി യിലെ നേഹ ലക്ഷ്മിയെ തിരഞ്ഞെടുത്തു. സ്റ്റുഡൻസ് ലീഡേഴ്സ് ആയി എട്ടാം ക്ലാസിലെ ഹുദാ സിദ്ദിഖ്, ഒമ്പതാം ക്ലാസിലെ അന്ന അലക്സ്, പത്താം ക്ലാസിലെ റയ നസ്റിൻ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. അമ്പത് പേരടങ്ങുന്ന സയൻസ് ക്ലബ്ബിൽ വിവിധ സയൻസ് പ്രവർത്തനങ്ങൾ ഈ വർഷം നടത്താനും തീരുമാനിച്ചു. കുട്ടികൾ പഠനോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ സോപ്പുകൾ നമ്മുടെ വിദ്യാലയത്തിലെ ഓരോ ക്ലാസിലേക്കും വിതരണം ചെയ്തു. സോപ്പിന്റെ ഉപയോഗം, നിർമ്മാണം എന്നിവ പ്രചരിപ്പിക്കാനും തീരുമാനിച്ചു.

സയൻസ് ക്ലബ് രൂപീകരിച്ചു

യാത്രയയപ്പ് നൽകി.

സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് പി.സ്മിത ടീച്ചർക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ അധ്യയന വർഷത്തിലാണ് കോട്ടയം ജില്ലയിൽ നിന്നും നമ്മുടെ വിദ്യാലയത്തിലേക്ക് പ്രധാന അദ്ധ്യാപികയായി വന്നത്. സൗമ്യശീലയായ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയം മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് വളർന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് 100 % വിജയവും 66 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ+ നേടാൻ സാധിച്ചു. കോഴിക്കോട് സ്വദേശിനിയായ ടീച്ചർ വീടിനടുത്ത് തന്നെയുള്ള പന്നൂർ ഗവ സ്കൂളിലേക്കാണ് സ്ഥലം മാറി പോവുന്നത്.

യാത്രയയപ്പ്

ആഹ്ലാദത്തിൻ്റെ നിറവിൽ പ്രവേശനോത്സവം.

കൊടുങ്ങല്ലൂർ നഗരസഭാ ടൗൺ ഹാളിൽ നടന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവ ചടങ്ങ് അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സി.എസ് സുമേഷ് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.സ്മിത, പ്രിൻസിപ്പാൾ വി.രാജേഷ്, എസ്.എം.സി ചെയർമാൻ വി.ബി ഷാലി, പി.ടി.എ വൈസ് പ്രസിഡൻ്റ് ബീന റഫീക്ക്, എം.പി.ടി.എ പ്രസിഡൻ്റ് രമ്യ, ഷഫീഖ് മണപ്പുറത്ത്, ഒ.എസ് ഷൈൻ, കെ.ജെ ഷീല, വി.എ ശ്രീലത, പി.ബി രഘു എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം എംഎൽഎ അഡ്വ. വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം

സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളായ കുട്ടികൾക്ക് ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. അഥിതി, ഫർഹാദിയ, ശിഖ, ശ്രീനിധി, ശ്രീലക്ഷ്മി, ഗൗരിനന്ദന , അസ്ന എന്നിവർക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.

ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം

രംഗപൂജ അവതരിപ്പിച്ചു

പ്രവേശനോത്സവ ചടങ്ങിന് മുന്നോടിയായി സ്കൂൾ നൃത്ത ക്ലബായ നൂപുര ധ്വനിയിലെ അംഗങ്ങൾ രംഗപൂജ അവതരിപ്പിച്ചു. ചടുലമായ ചുവടുകളോടെ നൃത്തമാടിയ കുട്ടികൾ ഏവരേയും ആകർഷിച്ചു. കൂടാതെ സ്കൂളിലെ സംഗീത ക്ലബായ സ്വരലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

രംഗപൂജ അവതരിപ്പിച്ചു

യാത്രയയപ്പ്

സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് പി.സ്മിത ടീച്ചർക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ അധ്യയന വർഷത്തിലാണ് കോട്ടയം ജില്ലയിൽ നിന്നും നമ്മുടെ വിദ്യാലയത്തിലേക്ക് പ്രധാന അദ്ധ്യാപികയായി വന്നത്. സൗമ്യശീലയായ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയം മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് വളർന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് 100 % വിജയവും 66 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ+ നേടാൻ സാധിച്ചു. കോഴിക്കോട് സ്വദേശിനിയായ ടീച്ചർ വീടിനടുത്ത് തന്നെയുള്ള പന്നൂർ ഗവ സ്കൂളിലേക്കാണ് സ്ഥലം മാറി പോവുന്നത്.

യാത്രയയപ്പ്