"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:


പനി ബാധിച്ചാൽ കുറഞ്ഞത് 5 ദിവസമെങ്കിലും വീട്ടിലിരുന്ന് വിശ്രമിക്കണം; കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ; കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. തുടങ്ങിയ നിർദ്ദേശങ്ങൾ കുട്ടികൾക്ക് HM നൽകി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകൻ ശ്രീ.അനിൽകുമാർ സംസാരിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
പനി ബാധിച്ചാൽ കുറഞ്ഞത് 5 ദിവസമെങ്കിലും വീട്ടിലിരുന്ന് വിശ്രമിക്കണം; കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ; കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. തുടങ്ങിയ നിർദ്ദേശങ്ങൾ കുട്ടികൾക്ക് HM നൽകി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകൻ ശ്രീ.അനിൽകുമാർ സംസാരിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
==ജീവിതത്തോടാകട്ടെ ലഹരി==
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്തുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. 1987 ജൂൺ 17 – 26 ന് ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഉച്ചകോടിയിലാണ് ലഹരിക്കെതിരായുള്ള ഒരു ദിനാചരണത്തിൻറെ ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഐക്യ രാഷ്ട്രസഭ  ഡിസം 7 ന് പുറപ്പെടുവിച്ച 42/112 എന്ന പ്രമേയത്തിലുടെയാണ്, 1989 മുതൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം തുടങ്ങിയത്. മുപ്പത്തിനാലാം ദിനാചരണമാണ്  ഈ വർഷം നടക്കുന്നത്.2023 ലെ ദിനാചരണത്തിൻറെ ആശയം People first : Stop stigma and discrimination, strengthen prevention എന്നതാണ്
ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുക.അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക.മയക്കുമരുന്ന്ല ഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക്  തടവ് ശിക്ഷ നല്കുന്നതിന് പകരം അവർക്ക് ചികിത്സ നല്കുകയും അവരെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുക. മയക്കുമരുന്നിൻറെ ഉപയോഗവും ആസക്തിയും തടയാൻ യുവാക്കളെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നീ ആശയങ്ങളിലൂന്നിയാകണം ഈ വർഷത്തെ പ്രവർത്തനങ്ങളെന്ന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നു.
2023 ജൂൺ 26 ന് നേതാജി ഹൈസ്കൂളിൽ നടത്തിയ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നൽകി. അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ ശ്രീ എൻ എസ് അജൻ പിള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി.
തുടർന്ന് നേതാജി സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. സ്കൗട്ട് ഗൈഡ്സ് കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിൽ ക്വിസ് മത്സരം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് അവരെ അനുമോദിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ കെ ബി ലാലും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ആരതി ആർ ഉം പരിപാടിക്ക് നേതൃത്വം നൽകി.
കൂടാതെ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തോറും കയറി കുട്ടികൾക്ക് കേഡറ്റുകൾ ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യ വശങ്ങളെ പ്പറ്റി സംസാരിച്ചു. നേതാജിയുടെ അഭിമാനമായ നമ്മൾ ഒരു കാരണവശാലും ലഹരി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. ജൂനിയർ റെഡ് ക്രോസിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ധന്യ എം ആർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
==പത്രവായന ശീലമാക്കട്ടെ==
വിദ്യാഭ്യാസ രീതിയിൽ മാറ്റം അനിവാര്യമാണ്. പണ്ട് അദ്ധ്യാപക കേന്ദ്രീകൃതമായിരുന്ന അദ്ധ്യയന രീതി ഇപ്പോൾവിദ്യാർത്ഥി കേന്ദ്രീകൃതമായി. ഈ അദ്ധ്യയന വർഷം മുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടാൻ  പത്രവായനയ്ക്കും മുഖ്യ പങ്കുണ്ട്. തുടർ മൂല്യനിർണയത്തിനു നൽകുന്ന മാർക്കിന്റെ 10% പത്ര വായനയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും നൽകുക.ഇത് മനസിലാക്കിയ നേതാജി ഹൈസ്കൂളിലെ ഒരു രക്ഷിതാവും ആതിര കാറ്ററിംഗ് ഉടമയുമായ ശ്രീ കെ.ആർ പ്രശാന്ത് കുട്ടികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്  പത്രം സ്പോൺസർ ചെയ്തു. മലയാളത്തിലെ മികച്ച പത്രങ്ങളിലൊന്നായ മാതൃഭൂമി പത്രം ശ്രീ കെ ആർ പ്രസാദ് ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി ശ്രീലതയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരായ പി.ഗീത, സിന്ധു ആർ നായർ , വി.എം അമ്പിളി , അജി ഡാനിയൽ , ജോളി കെ ജോണി, എൻ എസ് അജൻ പിള്ള , യു കെ രാഖി , കെ കെ ദീപ, ഫാ.ജേക്കബ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.
==ഉണരാം നാടിൻ നന്മയ്ക്കായ് ==
ഹെൽത്ത് ഡിപ്പാർട്ടുമെന്റ്, എക്സൈസ് വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നേതാജി ഹൈസ്കൂളിലെ കുട്ടികൾക്കായി വെള്ളിയാഴ്ച ( 30/6/2023 ) ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി. ശ്രീലത സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി രാജി സി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീ ബിനു വർഗീസ് സർ കുട്ടികൾക്ക് നന്നായി മനസിലാകത്തക്കവിധത്തിൽ ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ലഹരിക്ക് അടിമയാകാൻ കാരണമായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്നും അതിൽ നിന്നും മോചനം നേടാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്നും കുട്ടികൾക്ക് അവബോധം നൽകി. മാറി വരുന്ന ജീവിത സാഹചര്യങ്ങൾ നമ്മെ  ആപത്തിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നതെന്നും  ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അതിനായി കുട്ടി കു ഉണർന്നു പ്രവർത്തിക്കണമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. പ്രമാടം പഞ്ചായത്ത് പ്രൈമറി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ് ആശംസ അറിയിച്ചു. ഹോസ്പിറ്റൽ സ്റ്റാഫ് ശ്രീമതി സജിനി നന്ദി പ്രകാശിപ്പിച്ചു.
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921071" എന്ന താളിൽനിന്ന് ശേഖരിച്ചത്