"ഗാർഡിയൻ ഏൻജൽ ഇ എം എച്ച്.എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്…)
 
വരി 1: വരി 1:


== ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം ==
[[ചിത്രം:INFANT JESUS E M H S KOOTHATTUKULAM.jpg]]


പൊതുജനങ്ങളുടെ താല്‌പര്യപ്രകാരം, ദിവ്യ കാരുണ്യ ആരാധന സഭയുടെ പാലാ ക്രിസ്‌തുരാജാ രൂപതയുടെ കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതി ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം വാളായിക്കുന്നില്‍ സ്ഥാപിതമായി. റവ. മദര്‍. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനാരംഭം മുതലുള്ള പ്രധാനാദ്ധ്യാപിക.
== ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണ്ണൂര്‍ ==
2004-ല്‍ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു. എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ ഈ സ്‌കൂളിന്റെ പടിയിറങ്ങി. മികച്ച ഗ്രേഡോടെ രണ്ടാം ബാച്ച്‌ 2007-ല്‍ 100% വിജയം കൈവരിച്ചു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം മൂന്നാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
[[ചിത്രം:GUARDIAN ANGEL EMHS MANNOOR.jpg]]
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌. ഇലഞ്ഞി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഉപജില്ലാ കലോത്സവത്തില്‍ `30' ഒന്നാം സമ്മാനം നേടി. ഈ സ്‌കൂളിലെ കുട്ടികള്‍ കലാരംഗത്തുള്ള മികവ്‌ തെളിയിച്ചു. എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഓവറോളില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു.
 
ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ 46 അദ്ധ്യാപകരും ഒപ്പം അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.
മണ്ണൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്‌ വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ്‌ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന സ്‌കൂള്‍ മണ്ണൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ പള്ളിയുടെ കീഴിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. 1984-ല്‍ വിദ്യാലയം നഴ്‌സറി സ്‌കൂള്‍ ആയി ആരംഭിച്ചു. തുടര്‍ന്ന്‌ 1992-93 കാലയളവില്‍ ക, ഢ, ഢകകക എന്നീ ക്ലാസ്സുകള്‍ ആരംഭിക്കുകയും 1995-96 ല്‍ എല്ലാ ക്ലാസ്സുകള്‍ക്കും അംഗീകാരം കിട്ടി സമ്പൂര്‍ണ്ണ ഹൈസ്‌കൂള്‍ ആയിത്തീരുകയും ചെയ്‌തു. 1995-96 കാലയളവില്‍ തന്നെ എസ്‌.എസ്‌.എല്‍.സി സെന്റര്‍ അനുവദിച്ചു കിട്ടുകയും ആദ്യബാച്ചിനു 100% വിജയം കൊയ്യാന്‍ കഴിയുകയും ചെയ്‌തു എന്നത്‌ വിജയവീഥിയിലെ നാഴികക്കല്ലാണ്‌. പിന്നീട്‌ വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവര്‍ത്തിച്ചു.
എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക്‌ വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, ഇന്റര്‍നെറ്റ്‌ മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കാന്‍ സഹായകമായി. സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഈ സ്‌കൂളിന്റെ എല്ലാവിധ നടത്തിപ്പുകള്‍ക്കും സാരഥ്യം വഹിക്കുന്ന മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തലവന്‍ ശ്രേഷ്‌ഠ കാതോലിക്ക ആബൂല്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയാണ്‌.
വിനോദവും വിജ്ഞാനവും കുട്ടികളില്‍ നിറക്കുന്നതിന്‌ എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌. കുട്ടികള്‍ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചു.
2003-04 കാലത്ത്‌ എസ്‌.എസ്‌.എല്‍.സി.ക്ക്‌ 5-ഉം, 15ഉം റാങ്കുകള്‍ കരസ്ഥമാക്കി. ആ വര്‍ഷം തന്നെ ഇവിടെ ഹയര്‍ സെക്കന്ററിക്ക്‌ സയന്‍സ്‌, കോമേഴ്‌സ്‌ ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ അനുവാദം കിട്ടി. 2004-05ല്‍ പാഠ്യപദ്ധതി പരിഷ്‌കരണാര്‍ത്ഥം സര്‍ക്കാര്‍ രൂപം കൊടുത്ത ഗ്രേഡിംഗ്‌ സിസ്റ്റം നടപ്പില്‍ വന്നപ്പോള്‍ ആ വര്‍ഷം തന്നെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ എസ്‌.എസ്‌.എല്‍.സി ക്ക്‌ 100% വിജയം നേടിയ ഏക സ്‌കൂള്‍ എന്ന ബഹുമതി നേടുകയും ചെയ്‌തു.
ഡൊണേഷനൊന്നും കൂടാതെ കുട്ടികള്‍ക്ക്‌ അഡ്‌മിഷന്‍ ലഭ്യമാക്കുന്നതില്‍ സ്ഥാപനം മുമ്പിലാണ്‌. സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ ഈ സ്ഥാപനം പരമാവധി ശ്രമിക്കുന്നുണ്ട്‌. അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയും ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക്‌ സഹായകമായി വര്‍ത്തിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‌ വിജ്ഞാന ലോകത്തെത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഈ സ്ഥാപനത്തിന്‌ സാധിക്കുന്നുണ്ട
മാനേജ്‌മെന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരീക്ഷണാധിഷ്‌ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മികച്ച ലാബ്‌, വിശാലമായ വായനാമുറിയും രണ്ടായിരത്തിലേറെ പുസ്‌തകങ്ങളുമായി 1995 ല്‍ തുടക്കമിട്ട ഒരു ലൈബ്രറി, എന്നിവ സജ്ജമാണ്‌. എഡ്യൂസാറ്റ്‌ എന്ന അത്യാധുനിക പഠന സൗകര്യം, കമ്പ്യൂട്ടര്‍ ലാബ്‌ തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും സ്‌കൂളിലുണ്ട്‌.
പഠന പ്രവര്‍ത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളേയും തുല്യമായി കണ്ട്‌ കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികള്‍ക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 2003-04 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന കലോത്സവത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ സംഗീത. ആര്‍. മൂന്നിനങ്ങളില്‍ ഫസ്റ്റ്‌ എ ഗ്രേഡ്‌ നേടുകയുണ്ടായി. അതുപോലെ 2007-08-ല്‍ പൂജ അന്ന രാജു എന്ന കുട്ടിയും ഫസ്റ്റ്‌ എ ഗ്രേഡോടുകൂടി സംസ്ഥാനകലാമേളയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നത്‌ ഈ സ്‌കൂളിന്റെ നേട്ടങ്ങളില്‍ പെടുന്നു.
1998-99 കാലത്ത്‌ ഈ സ്‌കൂളില്‍ ആരംഭിച്ച സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മികവുറ്റ രീതിയില്‍ നടത്തപ്പെടുന്നു. ഈ സ്‌കൂളിലെ 36 കുട്ടികള്‍ക്ക്‌ രാജ്യ പുരസ്‌ക്കാര്‍ സര്‍ട്ടിഫിക്കറ്റും 11 പേര്‍ക്ക്‌ രാഷ്‌ട്രപതി അവാര്‍ഡും നേടാന്‍ കഴിഞ്ഞത്‌ വലിയൊരു നേട്ടമാണ്‌. ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്‌തമായ ഒരു ബാന്‍ഡ്‌ ഗ്രൂപ്പും സ്‌കൂളില്‍ സജീവമാണ്‌.
ഇത്തരത്തില്‍ സമഗ്രവും സമ്പൂര്‍ണ്ണവുമായ വളര്‍ച്ചയുടെ പാതയിലാണ്‌ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിര്‍ത്തിക്കൊണ്ട്‌ കുട്ടികളുടെ സര്‍ഗ്ഗശേഷികളെ ചിട്ടയായി വളര്‍ത്തി അവരെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന്‌ ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ്‌ മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏയ്‌#്‌ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍.

21:38, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണ്ണൂര്‍

മണ്ണൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്‌ വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ്‌ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന ഈ സ്‌കൂള്‍ മണ്ണൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ പള്ളിയുടെ കീഴിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. 1984-ല്‍ ഈ വിദ്യാലയം നഴ്‌സറി സ്‌കൂള്‍ ആയി ആരംഭിച്ചു. തുടര്‍ന്ന്‌ 1992-93 കാലയളവില്‍ ക, ഢ, ഢകകക എന്നീ ക്ലാസ്സുകള്‍ ആരംഭിക്കുകയും 1995-96 ല്‍ എല്ലാ ക്ലാസ്സുകള്‍ക്കും അംഗീകാരം കിട്ടി സമ്പൂര്‍ണ്ണ ഹൈസ്‌കൂള്‍ ആയിത്തീരുകയും ചെയ്‌തു. 1995-96 കാലയളവില്‍ തന്നെ എസ്‌.എസ്‌.എല്‍.സി സെന്റര്‍ അനുവദിച്ചു കിട്ടുകയും ആദ്യബാച്ചിനു 100% വിജയം കൊയ്യാന്‍ കഴിയുകയും ചെയ്‌തു എന്നത്‌ വിജയവീഥിയിലെ നാഴികക്കല്ലാണ്‌. പിന്നീട്‌ വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവര്‍ത്തിച്ചു. ഈ സ്‌കൂളിന്റെ എല്ലാവിധ നടത്തിപ്പുകള്‍ക്കും സാരഥ്യം വഹിക്കുന്ന മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തലവന്‍ ശ്രേഷ്‌ഠ കാതോലിക്ക ആബൂല്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയാണ്‌. 2003-04 കാലത്ത്‌ എസ്‌.എസ്‌.എല്‍.സി.ക്ക്‌ 5-ഉം, 15ഉം റാങ്കുകള്‍ കരസ്ഥമാക്കി. ആ വര്‍ഷം തന്നെ ഇവിടെ ഹയര്‍ സെക്കന്ററിക്ക്‌ സയന്‍സ്‌, കോമേഴ്‌സ്‌ ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ അനുവാദം കിട്ടി. 2004-05ല്‍ പാഠ്യപദ്ധതി പരിഷ്‌കരണാര്‍ത്ഥം സര്‍ക്കാര്‍ രൂപം കൊടുത്ത ഗ്രേഡിംഗ്‌ സിസ്റ്റം നടപ്പില്‍ വന്നപ്പോള്‍ ആ വര്‍ഷം തന്നെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ എസ്‌.എസ്‌.എല്‍.സി ക്ക്‌ 100% വിജയം നേടിയ ഏക സ്‌കൂള്‍ എന്ന ബഹുമതി നേടുകയും ചെയ്‌തു. മാനേജ്‌മെന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരീക്ഷണാധിഷ്‌ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മികച്ച ലാബ്‌, വിശാലമായ വായനാമുറിയും രണ്ടായിരത്തിലേറെ പുസ്‌തകങ്ങളുമായി 1995 ല്‍ തുടക്കമിട്ട ഒരു ലൈബ്രറി, എന്നിവ സജ്ജമാണ്‌. എഡ്യൂസാറ്റ്‌ എന്ന അത്യാധുനിക പഠന സൗകര്യം, കമ്പ്യൂട്ടര്‍ ലാബ്‌ തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്‌. പഠന പ്രവര്‍ത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളേയും തുല്യമായി കണ്ട്‌ കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികള്‍ക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 2003-04 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന കലോത്സവത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ സംഗീത. ആര്‍. മൂന്നിനങ്ങളില്‍ ഫസ്റ്റ്‌ എ ഗ്രേഡ്‌ നേടുകയുണ്ടായി. അതുപോലെ 2007-08-ല്‍ പൂജ അന്ന രാജു എന്ന കുട്ടിയും ഫസ്റ്റ്‌ എ ഗ്രേഡോടുകൂടി സംസ്ഥാനകലാമേളയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നത്‌ ഈ സ്‌കൂളിന്റെ നേട്ടങ്ങളില്‍ പെടുന്നു. 1998-99 കാലത്ത്‌ ഈ സ്‌കൂളില്‍ ആരംഭിച്ച സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മികവുറ്റ രീതിയില്‍ നടത്തപ്പെടുന്നു. ഈ സ്‌കൂളിലെ 36 കുട്ടികള്‍ക്ക്‌ രാജ്യ പുരസ്‌ക്കാര്‍ സര്‍ട്ടിഫിക്കറ്റും 11 പേര്‍ക്ക്‌ രാഷ്‌ട്രപതി അവാര്‍ഡും നേടാന്‍ കഴിഞ്ഞത്‌ വലിയൊരു നേട്ടമാണ്‌. ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്‌തമായ ഒരു ബാന്‍ഡ്‌ ഗ്രൂപ്പും ഈ സ്‌കൂളില്‍ സജീവമാണ്‌. ഇത്തരത്തില്‍ സമഗ്രവും സമ്പൂര്‍ണ്ണവുമായ വളര്‍ച്ചയുടെ പാതയിലാണ്‌ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിര്‍ത്തിക്കൊണ്ട്‌ കുട്ടികളുടെ സര്‍ഗ്ഗശേഷികളെ ചിട്ടയായി വളര്‍ത്തി അവരെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന്‌ ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ്‌ മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏയ്‌#്‌ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍.