"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{#multimaps: 11.611084, 75.687428 | width=800px | zoom=16 }}: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | {{#multimaps: 11.611084, 75.687428 | width=800px | zoom=16 }}: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
15:39, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി | |
---|---|
വിലാസം | |
തറോപ്പൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2017 | 16060 |
വടകരയ്ക്കടുത്ത് തോടന്നൂര്‍ സബ്ജില്ലയില് സഥിതി ചെയ്യുന്നു.
ചരിത്രം
പച്ച വിരിച്ച വയലോലകളും കാറ്റില്‍ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിന് തലപ്പുകളും ചേര്‍ന്നൊരുക്കിയ പ്രകൃതി രമണീയതയില്‍ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയില്‍ പ്രദേശം നിരവധി തുരുത്തുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയില്‍ വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്. 1942 മുസ്ലിം ഗേള്‍സ് എല്‍.പി സ്കുളായിട്ടാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത് മാപ്പിള യു. പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. റഹ്മാനിയ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് 1968 ലാണ്. 2014 ല്‍ ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവര്‍ നിരവധിയാണ്. സമീപ പഞ്ചായത്തുകളില്‍ ഉള്ളവര്‍ കൂടി വിദ്യ നേടുവാന്‍ ദീര്‍ഘ കാലമായി ആശ്രയിച്ചുപോന്നത് ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങള്‍ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്. 2014 ല്‍ തുടക്കം കുറിച്ച ഹയര്‍ സെക്കണ്ടറിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോള്‍ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയന്‍സ് ഗ്രൂപ്പില്‍ കമ്പ്യൂട്ടര്‍ സയന്‍സ്. ഫിസിക്സ്, കെമിസ്ട്രി മാത്സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്. പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ കഴിവുറ്റ മാനേജ് മെന്റിന് കീഴില്‍ സുസജ്ജമായ പി.ടി.എ യുടെയും കര്മോത്സുകരായ അധ്യാപകരുടെയും അനധ്യാപകര്‍ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തില്‍ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിവിധ കാലയളവുകളില്‍ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്മാന് മാസ്റ്റര്‍, പി. മൂസ്സ മാസ്റ്റര്‍, ടി. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന് മാസ്റ്റര്‍, കെ.രാജന്, വി.പി.ശ്രീധരന് മാസ്റ്റര്‍, പി. കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ഒ.പി. ചന്ദ്രന് മാസ്റ്റര്‍, കെ.ടി പത്മനാഭന് മാസ്റ്റര്‍ എന്നിവര്‍ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് അസീസ് അക്കാളിയാണ്.
PLEASE UPDATE
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കാര്യാട്ട് കുഞ്ഞമ്മദ് ഹാജി മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി. പി.അബ്ദുറഹ്മാന് മാസ്റ്റര്‍, സി.കെ അബ്ദുള്ള മാസ്റ്റര്‍, പി. മൂസ്സ മാസ്റ്റര്‍, ടി. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുള്‍ ഖാദര്‍ മാസറ്റര്‍, കെ. ബാലകൃഷ്ണന് മാസ്റ്റര്‍ കെ.രാജന് മാസ്റ്റര്‍, വി.പി.ശ്രീധരന് മാസ്റ്റര്‍, പി.കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ഒ.പി. ചന്ദ്രന്, കെ.ടി പത്മനാഭന് മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.611084, 75.687428 | width=800px | zoom=16 }}: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
|