"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
11:19, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
. | .=== "മണ്ണന്തല വേലായുധൻ നായർ സാർ; മഹാനായ ഗുരു ശ്രേഷ്ഠൻ. "=== | ||
[[(അഡ്വ ജോൺസൺ എബ്രഹാം-മാവേലിക്കര അഡീ.ജില്ലാ കോടതി അഭിഭാഷകൻ)]] | |||
നവതിയിലെത്തി നിൽക്കുന്ന പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ, ഞങ്ങളുടെ പ്രിയപ്പെട്ട, ഹെഡ്മാസ്റ്ററായിരുന്നു മണ്ണന്തല പി.വേലായുധൻ നായർ സാർ. | |||
മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തിയതോടൊപ്പം, | |||
വിദ്യാർത്ഥികളിൽ രാഷ്ട്രീയ ബോധവും, സാമൂഹിക പ്രതിബദ്ധതയും,ദേശ സ്നേഹവും, കാരുണ്യ പ്രവൃത്തികളും ജനിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക് കഴിഞ്ഞു. | |||
1971, ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം നടക്കുന്നത്. | |||
ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവി. | |||
രാജ്യ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ഞങ്ങൾ ആയിരത്തിൽ പരം വിദ്യാർത്ഥികൾ നിരത്തിലൂടെ, കെ.പി.റോഡിൽ പ്രകടനമായി നീങ്ങി. | |||
അന്ന് മണ്ണന്തല സാർ കാറിൽ കെട്ടിയ മൈക്കിലൂടെ വിളിച്ചു തന്ന മുദ്രാവാക്യം ഇന്നും ഓർക്കുന്നു. | |||
'പാറ്റൺ ടാങ്കും,സാംബർ ജെറ്റും, ചീറിപ്പായും നേരത്ത്, ഭാരത നാടിൻ,അതിർത്തി കാക്കും, ധീരജവാന്മാർക്കഭിവാദ്യങ്ങൾ' | |||
ആദ്യമായിട്ടാണ് ഞാൻ മുഷ്ടി ചുരുട്ടി ആവേശപൂർവ്വം മുദ്രാവാക്യം വിളിക്കുന്നത്. | |||
കോയിക്കൽ ചന്ത പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും പ്രകടനം തിരിച്ചു വന്നപ്പോൾ, മുദ്രാവാക്യം വിളിച്ചു കൊടുക്കാൻ ഞാനും കൂട്ടത്തിൽ ആവേശപൂർവ്വം ചേർന്നു. | |||
പാക്കിസ്ഥാൻ പട്ടാള മേധാവി യാഹ്യാ ഖാന്റെ കോലം കത്തിക്കുന്നതിന് മുമ്പായി ഞങ്ങളെല്ലാവരും തുണിയും, വൈക്കോലും കൊണ്ടുണ്ടാക്കിയ കോലത്തിൽ വടി കൊണ്ടടിച്ച് ആർത്തുവിളിച്ചു. | |||
ദേശീയ ബോധവു, രാജ്യസ്നേഹവും | |||
നിറഞ്ഞൊഴുകിയ അവസരമായിരുന്നു അത്. | |||
സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക | |||
പ്രതിഭകളെയും,നേതാക്കളെയും | |||
നേരിൽ കാണുവാനും, | |||
യൂത്ത് ഫെസ്റ്റിവൽ, സ്കൂൾ ആനിവേഴ്സറി തുടങ്ങി വിവിധ സമ്മേളനങ്ങൾ വഴി സാധിച്ചു. | |||
ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ്, പാറപ്പുറത്ത്, | |||
തോപ്പിൽ ഭാസി, | |||
പൂർവ്വ വിദ്യാർത്ഥികളായ | |||
കാർട്ടൂണിസ്റ്റ് യേശുദാസൻ, | |||
ഡോ.പുതുശ്ശേരി രാമചന്ദ്രൻ, | |||
വേളൂർ കൃഷ്ണൻകുട്ടി. | |||
വിദ്യാഭ്യാസ ഡയറക്ടറായിരുന്ന | |||
ആർ.രാമചന്ദ്രൻ നായർ തുടങ്ങിയ പ്രതിഭകളും,മുൻ മന്ത്രിമാരായ ടി.കെ.ദിവാകരൻ, ആർ.ബാലകൃഷ്ണപിള്ള | |||
ഡെപ്യൂട്ടി സ്പീക്കർമാരായിരുന്ന | |||
പൂർവ്വ വിദ്യാർത്ഥി നഫീസത്ത് ബീവി, കെ.ഓ.അയിഷാഭായി തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. | |||
കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും,കായംകുളം നെല്ലു ഗവേഷണ കേന്ദ്രത്തിലെയും സയന്റിസ്റ്റുകളുടെ പ്രഭാഷണം കേൾക്കാൻ അവസരം ലഭിച്ചു. | |||
ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് നൽകിവന്ന പൊതിച്ചോർ ഭക്ഷണം വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. | |||
ക്ഷീണിച്ചു വാടിയ മുഖവുമായി എത്തുന്ന വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ മനസിലാക്കാൻ മണ്ണന്തല സാറിന് കഴിഞ്ഞു. | |||
ഇന്ന് സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി ആരംഭിക്കുന്നതിന് വളരെ മുമ്പായി വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണപ്പൊതി ആദ്യമായി ഏർപ്പെടുത്തിയത് ഹെഡ്മാസ്റ്ററായ അദ്ദേഹമായിരുന്നു. | |||
5 മുതൽ 10 വരെ ക്ലാസുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് ദിവസവും ഭക്ഷണപ്പൊതി നൽകി. വിദ്യാർത്ഥികളോടൊപ്പമിരുന്ന് ഹെഡ്മാസ്റ്ററും ഉച്ച ഭക്ഷണം കഴിച്ചു. | |||
മിക്കവരും രാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വരുന്നവരായിരുന്നു. | |||
വിദ്യാർത്ഥികളും ,അധ്യാപകരുമൊത്ത് 4 ബസുകളിലായി ( നെൽസൺ, എസ്.പി.എം.എസ് ബസുകൾ) | |||
തിരുവനന്തപുരം, കോവളം ഏകദിന ടൂർ പോയത് ഹൃദ്യമായ അനുഭവമായിരുന്നു. | |||
രാവിലെ 4 മണിക്ക് സ്കൂളിൽ നിന്ന് യാത്ര പുറപ്പെട്ടു. | |||
പ്രഭാത ഭക്ഷണം മണ്ണന്തല സാറിന്റെ വീട്ടിൽ നിന്നായിരുന്നു. | |||
സ്വാദിഷ്ടവുമായ ഇഡലിയും,സാമ്പാറും, പഴവും ചായയും വിഭവങ്ങൾ. | |||
പാഠ്യ വിഷയങ്ങളിലും,കലാകായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭിച്ചു. | |||
സ്കൂൾ അസംബ്ലിയിൽ, അതാതു ദിവസത്തെ പ്രധാന വാർത്തകൾ വിശകലനം ചെയ്യുമായിരുന്നു. | |||
അധ്യാപകർ അവധിയെടുക്കുന്ന ക്ലാസുകളിൽ ഹെഡ്മാസ്റ്ററെത്തി പഠിപ്പിക്കുമായിരുന്നു. | |||
കണക്കധ്യാപകനായ അദ്ദേഹം ഞങ്ങളുടെ മലയാളം ക്ലാസിൽ, മയൂര സന്ദേശം പഠിപ്പിച്ചത് ഓർമ്മിക്കുന്നു. | |||
മികച്ച അധ്യാപകനുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചപ്പോൾ നാടു മുഴുവൻ ആദരവ് അർപ്പിക്കാൻ ഒത്തുകൂടി. | |||
നിരവധി അധ്യാപക ശ്രേഷ്ഠരെ ഓർമിക്കുന്നു. | |||
വർത്തമാന പത്രങ്ങളിലെ വാർത്തകൾ എഴുതികൊണ്ടുവരാൻ പ്രേരിപ്പിക്കുകയും ഉറക്കെ വായിപ്പിക്കുകയും,ചെയ്ത അന്നമ്മ. കെ.ജോൺ ടീച്ചർ, | |||
ഭാഷാ ശുദ്ധിയും,പൊതു വിജ്ഞാനവും കൈവരിക്കാൻ പ്രോൽസാഹനം നൽകി. | |||
10.ബി യിലെ ക്ലാസ് ടീച്ചറായിരുന്ന റവ.ഫാ.അംബ്രോസ് (അംബ്രോസ് അച്ചൻ) | |||
സ്നേഹനിധിയായ അധ്യാപകനായിരുന്നു. | |||
ഫാ.അംബ്രോസിന്റെ നേതൃത്വത്തിലാണ് സ്കൂളിന് തിലകക്കുറിയായി കറ്റാനം ബോർഡിംഗ് സ്കൂളും ആരംഭിച്ചത്. | |||
വി.ഡി.ചാക്കോ സാർ,ഡാനിയേൽ സാർ, | |||
ജോണി സാർ, മോളി ടീച്ചർ,എലിസബത്ത് ടീച്ചർ,പി.ഒ ഏലിയാമ്മ ടീച്ചർ, ടൈറ്റസ് സാർ,എം.ജി.ജോർജ്ജ് സാർ തുടങ്ങിയ ഗുരു ശ്രേഷ്ഠരെ സ്നേഹാദരപൂർവ്വം ഓർമ്മിക്കുന്നു. | |||
10. ബി യിലെ എന്റെ സഹപാഠികൾ, | |||
മാമ്മൻ ജോർജ്ജ്, കെ.എൻ.ഹരിലാൽ, ഡാനിയേൽ ജോർജ്ജ്, സുനിൽ (പള്ളിക്കൽ സുനിൽ), ആർ.പ്രവീൺ,ജോസ് മാത്യു, ജയിംസ് ചെറിയാൻ, സന്തോഷ് സാമുവേൽ,അലക്സാണ്ടർ. പി.ഉമ്മൻ, സജി ഫിലിപ്പ്,ശശി തുടങ്ങി സുഹൃത്തുക്കളുടെ നിര അവസാനിക്കുന്നില്ല. ഇവരെപ്പറ്റിയുള്ള നിത്യ ഹരിത ഓർമ്മകൾ ഒഴുകിയെത്തുന്നു. | |||
സ്കൂളിന്റെ പുരോഗതിയിലും, വളർച്ചയിലും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. | |||
കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന | |||
ശ്രീ. എ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് സയൻസ് ലാബ് ആൻഡ് സെമിനാർ ഹാൾ,രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന പ്രൊഫ.പി.ജെ കുര്യന്റെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി ആൻഡ് റീഡിംഗ് ഹാൾ, | |||
ഗാന്ധി പ്രതിമാ നിർമാണത്തിൽ കെപിസിസി ഫണ്ടിൽ നിന്നും നൽകിയ സഹായം തുടങ്ങിയവയായിരുന്നു പ്രസ്തുത പ്രവർത്തനങ്ങൾ. | |||
തിരുവനന്തപുരത്തു നിന്നും നാലാഞ്ചിറ, മണ്ണന്തല, കേരളാദിത്യപുരം വഴി യാത്ര ചെയ്തപ്പോൾ വേലായുധൻ നായർ സാറിന്റെ വീടിനു മുന്നിൽ എത്തി. | |||
സാറിന്റെ വീട്ടിൽ കയറി ഗുരുപത്നിയുടെ കാലിൽ തൊട്ട് നമസ്കരിച്ചു. | |||
ഗുരുഭക്തി പ്രകടിപ്പിച്ചു. | |||
ഇന്നും ദേശീയ ഗാനം ആലപിക്കുമ്പോഴും, കേൾക്കുമ്പോഴും പോപ്പ് പയസ് ഹൈസ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി കൂട്ടായ്മയോടൊപ്പം ജനഗണമന ആലപിക്കുന്ന മധുര സ്മരണകൾ ഓടിയെത്താറുണ്ട്. | |||
ഓണാട്ടുകരയുടെ വിദ്യാഭ്യാസ, സാംസ്കാരിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സരസ്വതീ ക്ഷേത്രമാണ് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂൾ. |