"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
[[പ്രമാണം:12556-hindi-divas-1.jpg|ഇടത്ത്|ലഘുചിത്രം|പ്രേംചന്ദ് പുരസ്കാരത്തിന് അർഹയായ ഫാത്വിമത്ത് നബീലക്ക് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ സ്നേഹോപഹാരം നൽകുന്നു.]] | [[പ്രമാണം:12556-hindi-divas-1.jpg|ഇടത്ത്|ലഘുചിത്രം|പ്രേംചന്ദ് പുരസ്കാരത്തിന് അർഹയായ ഫാത്വിമത്ത് നബീലക്ക് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ സ്നേഹോപഹാരം നൽകുന്നു.]] | ||
[[പ്രമാണം:12556-hindi-divas-2.jpg|ലഘുചിത്രം]] | [[പ്രമാണം:12556-hindi-divas-2.jpg|ലഘുചിത്രം]] | ||
15:58, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹിന്ദി ക്ലബ്ബ്
ഹിന്ദി ദിനത്തിൽ പ്രതിഭകൾക്ക് പ്രേംചന്ദ് പുരസ്കാരം
തൃക്കരിപ്പൂർ : ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി രസകരമായും, അനായാസകരമായും പഠിക്കുന്നതിന് പ്രോൽസാഹനം നൽകുന്നതിനായി ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ചമക് ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി കഴിഞ്ഞ അധ്യയന വർഷത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്ക് പ്രേംചന്ദിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ,നേട്ടങ്ങൾ പങ്കാളിത്തം തുടങ്ങിയവ മൂല്യ നിർണയം നടത്തിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഫാത്വിമത്ത് നബീല (അഞ്ചാം തരം), സബ്രീന.കെ (ആറാം തരം),അനുഗ്രഹ.ഇ.പി (ഏഴാം തരം) എന്നിവർ പുരസ്കാരത്തിന് അർഹരായി.
സ്കൂളിൽ വെച്ച് നടന്ന ഹിന്ദി ദിനാചരന്ന പരിപാടിയിൽ പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ അവാർഡുകൾ വിതരണം ചെയ്തു.സീനിയർ അസിസ്റ്റന്റ് വി.ആശാലത അധ്യക്ഷത വഹിച്ചു.ഹിന്ദി അധ്യാപിക എം.പി ലാജുമോൾ ഹിന്ദി ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി കെ. സെൽമത്ത്,അധ്യാപികമാരായ കെ.ജയശ്രീ, കെ.എൻ സീമ,ഇ.പി പ്രിയ സംസാരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഹിന്ദി അസംബ്ലിക്ക് ക്ലബ്ബ് അംഗങ്ങളായ ടി.കെ അൻസബ്,ഫാത്വിമത്ത് ഷഹാമ.കെ.കെ,സംഹാസൈനബ്,ഫാത്വിമത്ത് നബീല നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബ്
ആവേശമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നേകി സ്കൂൾ തെരഞ്ഞെടുപ്പ്
വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന് എടച്ചാക്കൈ എ.യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ആറ് പേരും,ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മൂന്ന് പേരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പ്രചരണം, കലാശക്കൊട്ട് തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.എല്ലാവർക്കും പ്രത്യേകം ചിഹ്നം അനുവദിച്ചിരുന്നു. സ്കൂൾ അസംബ്ലിയിൽ സംവിധാനിച്ച പോളിംഗ് സ്റ്റേഷനിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി.
മൂന്നാം ക്ലാസ് മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളായിരുന്നു വോട്ടർമാർ.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും,ജനാധിപത്യ മൂല്യങ്ങളെയും സംബന്ധിച്ച് സാമൂഹ്യ ശാസ്ത്രം അധ്യാപിക കെ.ഷൈനയും,സാങ്കേതിക വശങ്ങളെ പറ്റി ഐ.ടി കോർഡിനേറ്റർ സി.കെ ശ്രീദനും വോട്ടർമാർക്ക് പരിചയപ്പെടുത്തി കൊടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ പാർലിമെന്റ് വിദ്യാർത്ഥികളായ ദേവനന്ദ,സംഹാ സൈനബ്,ഫഹീമ, സബ്രീന എന്നിവർ പോളിംഗ് ഓഫീസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അധ്യാപകരായ കെ.വി സുദീപ് കുമാർ,കെ.സെൽമത്ത്,കെ.റുബൈദ മേൽനോട്ടം വഹിച്ചു.