"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി.
'''<big>ഓണാഘോഷം</big>'''
ഏതൊരു മലയാളിയുടെയും  മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി  തന്നെയാണ്.
കൂടാതെ അധ്യാപകരുടെ  ഹൗസ്തല  ഓണാഘോഷ പരിപാടികളും  സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു.
'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>'''
സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള് മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.
ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ  ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി.
'''<big>അധ്യാപക ദിനം</big>'''
സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. " എന്റെ ടീച്ചറിന് എന്നെയറിയാം " ഓരോ കുട്ടിയും ഹൃദയത്തിൽ തൊട്ടു പറയുന്നത് 'അ ' എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങൾ ആയ സ്വന്തം അധ്യാപകരെ കുറിച്ചാണ് സെൻമേരിസിലെ ഓരോ അധ്യാപകനും. അധ്യാപകദിനത്തിന്റെ ആശംസകൾ നേർന്നു  സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബാബു. റ്റി
'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>'''
കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂളിലെ കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബർ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രിൻസിപ്പൽ ഫാദർ ബാബുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വരയൻ സിനിമയുടെ സംവിധായകൻ ഫാദർ ഡാമിയൻ കപ്പുച്ചി, സിനിമ താരങ്ങളായ ശ്രീലക്ഷ്മി, മാസ്റ്റർ വിനയ് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശിഷ്ട വ്യക്തികൾ ആദരിച്ചു.
അന്നേദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം  സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ  മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു. 3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.
'''<big>സ്കൂൾ കായിക ദിനാഘോഷം</big>'''
ഈ അധ്യയന വർഷത്തെ സ്കൂൾ കായിക ദിനാഘോഷം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച കായിക ദിനാഘോഷത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 5000 ത്തോളം കായിക പ്രതിഭകൾ മത്സരിച്ചു.
'''<big>സ്കൂൾ കലോത്സവം</big>'''
ഗാന നൃത്ത വിസ്മയങ്ങൾ ഒരുക്കി ഈ അധ്യായന വർഷത്തെ സ്കൂൾ കലോത്സവം 2022 സെപ്റ്റംബർ 29,30 തീയതികളിൽ അഞ്ചു വേദികളിലായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബോക്സറും മിമിക്രി താരവുമായ കുമാരി ആർദ്ര സാജൻ നിർവഹിച്ചു. ബീറ്റ് ബോക്സിങ്ങിലൂടെ അവതരിപ്പിച്ച ശബ്ദ മിശ്രണം എല്ലാവരെയും ആകർഷിച്ചു. കലയുടെ രണ്ട് നാളുകളിൽ ഉത്സവലഹരിയിലായിരുന്നു  സ്കൂൾ ക്യാമ്പസ്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം
▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം
▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം
▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം
▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം
തിരുവനന്തപുരം : നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ         
ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം എന്നിവ കൂടാതെ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം നേടാനായത് സ്കൂളിന്റെ കലാമികവ് കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഫാ.ബാബു .റ്റി യും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗ്ഗീസും അഭിപ്രായപ്പെടുകയും വിജകളെ അനുമോദിക്കുകയും ചെയ്തു.
<big>'''ഗാന്ധി ജയന്തി'''</big>
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെയും  സേനാവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ഹാരാർപ്പണം, പുഷ്പാർച്ചന, പ്രഭാഷണം, ലഹരി വിരുദ്ധ പ്രതിജ്ഞ, അനുസ്മരണ ഗാനം, എന്നിവയും സ്കൂൾ ശുചീകരണം പ്രകൃതി  പരിപാലനം പരിപാടികളും നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് സാർ മുഖ്യപ്രഭാഷണം നടത്തി. ബിജു തോമസ്, ആശിഷ് വത്സലം,എന്നിവർ സംസാരിച്ചു. സേനകളുടെ ചാർജ് വഹിക്കുന്ന ശ്രീ അജിത്ത്  എൽ. എ,  ശ്രീ പ്രിൻസ് രാജ്, ശ്രീമതി സുജല, ശ്രീ അനീഷ്, ശ്രീമതി ശോശാമ്മ, ശ്രീമതി സജീന, ശ്രീമതി സൗമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സ്കൂളിൽ  സംഘടിപ്പിച്ചു. മലയാള അധ്യാപകൻ ശ്രീ അജിമോൻ ഈ ക്ലാസിന് നേതൃത്വം നൽകി.
<big>'''കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ദിനാചരണ സമാപനവും'''</big>
നവംബർ 1 കേരളപ്പിറവി ദിനം മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരിവിരുദ്ധ സമാപനത്തിന്റെ ഉദ്ഘാടനം  (ചീഫ് ഓഫ് കേരള നിയമസഭ)നിർവഹിച്ചു.മലയാള ദിനാചരണം പ്രശസ്ത സിനിമാതാരം ഭീമൻ രഘു കവിയും മലയാള മിഷൻ രജിസ്റ്റർ മായ വിനോദ് വൈശാഖി യും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ  സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി. കൂടാതെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ,വിനോദ് വൈശാഖി തുടങ്ങിയ പ്രമുഖർ മനുഷ്യമതിലിൽ കണ്ണികളായി. സംസ്ഥാന സർക്കാരിന്റെ മനുഷ്യമതിയിൽ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
<big>'''ശിശുദിനം'''</big>
നവംബർ 14  ശിശുദിനം സമുചിതമായി ശിശുദിന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവനന്തപുരം ജില്ല സബ് കളക്ടർ ശ്രീമതി റിയാ സിംഗ് ഐഎഎസ് നിർവഹിച്ചു. ഭാരത മാതാവും റാലിയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ പരാഭമായ ബലൂണുകൾ നിരവധി ഡിസ്പ്ളേകൾ, ഗാന്ധിയന്മാർ വിവിധ സേനകൾ അണിനിരുന്നപ്പോൾ ശിശുദിന റാലി വർണ്ണാഭമായി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി കേശവദാസപുരം ജംഗ്ഷനിൽ ചുറ്റി മടങ്ങിയെത്തിയപ്പോൾ ശിശുദിന റാലി യുപി വിഭാഗം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പ്രിൻസിപ്പൽ ഫാദർ ഫാ.ബാബു .റ്റി, വൈസ് പ്രിൻസിപ്പൽ  ബിജോ ഗീവറുഗീസ് ,തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.


'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''
emailconfirmed
3,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868847" എന്ന താളിൽനിന്ന് ശേഖരിച്ചത്