"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 257: | വരി 257: | ||
🌟🌟ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള 🌟🌟 | 🌟🌟ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള 🌟🌟 | ||
സ്കൂൾതല മേള 7/10/2022 നു സ്കൂൾ ഹാളിൽ നടന്നു... LP... UP പ്രത്യേകവിഭാഗങ്ങൾ ആയാണ് മേള സംഘടിപ്പിച്ചത്... വർക്കിംഗ്.... സ്റ്റിൽ.... എക്സ്പീരിമെന്റ്... ചാർട്ട്.. Drawing.... വർക്ക് എക്സ്പീരിയൻസ്... എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ അവരുടെ മാതൃകകൾ പ്രദർശിപ്പിച്ചു.... പ്രവൃത്തി പരിചയത്തിൽ തത്സമയ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു... ഒപ്പം IT ക്വിസ് മത്സരവും നടന്നു... മികച്ച ഉൽപ്പന്നങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു | സ്കൂൾതല മേള 7/10/2022 നു സ്കൂൾ ഹാളിൽ നടന്നു... LP... UP പ്രത്യേകവിഭാഗങ്ങൾ ആയാണ് മേള സംഘടിപ്പിച്ചത്... വർക്കിംഗ്.... സ്റ്റിൽ.... എക്സ്പീരിമെന്റ്... ചാർട്ട്.. Drawing.... വർക്ക് എക്സ്പീരിയൻസ്... എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ അവരുടെ മാതൃകകൾ പ്രദർശിപ്പിച്ചു.... പ്രവൃത്തി പരിചയത്തിൽ തത്സമയ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു... ഒപ്പം IT ക്വിസ് മത്സരവും നടന്നു... മികച്ച ഉൽപ്പന്നങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.... | ||
🌟🌟ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് 🌟🌟 | |||
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP |
11:43, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021 ജൂൺ 1: പ്രവേശനോത്സവം
2021- 22 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൂൺ 1 ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി.അഡ്വ.കെ രാജൻ നൽകിയ സന്ദേശം ചടങ്ങിൻ്റെ മാറ്റു കൂട്ടി
ജൂൺ 5 ലോകപരിസ്ഥിതി ദിനാഘോഷം
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടു കൊണ്ട് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.
ജൂൺ 16 യോഗ ക്ലബ്ബ് രൂപീകരണം
ജൂൺ 16 ന് ഓൺലൈൻ യോഗ പരിശീലനം ആരംഭിച്ചു.യോഗ പരിശീലകൻ രാഹുൽ P. R ആണ് ക്ലാസ്സുകൾ നയിക്കുന്നത് .മുപ്പതോളം കുട്ടികൾ ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്.
ജൂൺ 19 വായന പക്ഷാചരണം
ഈ വർഷത്തെ വായന പക്ഷാചരണം പ്രശസ്ത എഴുത്തുക്കാരൻ ശ്രീ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. ഗോപകുമാർ ,പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ ,കഥാകൃത്ത് ശ്രീ ശിവദാസ് ,PTA പ്രസിഡൻ്റ് ബിനോയ് ഓത്തോട്ടിൽ, എഴുത്തുക്കാരി ജ്യോതിർമയി ശങ്കരൻ തുടങ്ങിയ മഹത് വ്യക്തികളാൽ സമ്പന്നമായിരുന്നു ചടങ്ങ്
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനവും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും
2020 -21 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം യോഗ ട്രെയ്നർ ശ്രീ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗ ട്രെയ്നർ രാഹുൽ നടത്തിയ മെഡിറ്റേഷൻ എല്ലാവർക്കും ഒരു നവ്യാനുഭവം പകർന്നു
ജൂൺ 26 ഇക്കോ സയൻസ് ക്ലബ്ബ് ഉദ്ഘാടനം
യുവ ശാസ്ത്രജ്ഞൻ ശ്രീ ഇന്ദ്രജിത്ത് കാര്യാട്ട് അന്താരാഷ്ട്ര 'ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന ബോധവൽക്കരണ ക്ലാസ് ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി.
ജൂലായ് 5 ബഷീർ ചരമദിനം
'ബഷീർ ചരമദിനത്തോടനുബന്ധിച്ച് ജീവചരിത്ര കുറുപ്പ് ഡോക്യുമെൻററി പ്രദർശനം.അദ്ദേഹത്തിൻ്റെ കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ടും പോസ്റ്റർ രചന നടത്തിയും കൂടാതെ അദ്ദേഹത്തിന്റെ പ്രശ്സത നോവലായ മതിലുകൾ ദൃശാവിഷ്ക്കാരം നടത്തുകയും ചെയ്തു
ജൂലായ് 7 ആർട്സ് ബാലസഭ ക്ലബ്ബ് ഉദ്ഘാടനം നയന പക്ഷാചരണ സമാപനം
ജൂലായ് 7 ന് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ശ്രീ രാജു മാസ്റ്റർ ആർട്സ് ബാലസഭ എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു.വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരി അനിത വർമയുടെ .സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി.
ജൂലായ് 11 സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , ഗണിത ശാസ്ത്ര ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ് ,പ്രവൃത്തി പരിചയ ക്ലബ്ബ് സംയുക്ത ഉദ്ഘാടനം
എ.യു.പി.എസ് മരോട്ടിച്ചാൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലായ് 11 ന് പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളാൽ സമ്പുഷ്ടമായിരുന്നു ഉദ്ഘാടന ചടങ്ങ്
ജൂലായ് 17 സംസ്കൃത കൗൺസിൽ ഉദ്ഘാടനം
മരോട്ടിച്ചാൽ സ്കൂളിൽ സംസ്ക്യത കൗൺസിൽ ഉദ്ഘാടനം ജൂലായ് 17ന് പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ നിർവ്വഹിച്ചു. നൂറ്റി എൺപതോളം കുട്ടികൾ സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.കലാവിരുന്നിനാൽ സമ്പുഷ്ടമായിരുന്നു സംസ്ക്യതകൗൺസിൽ ഉദ്ഘാടനം
ജൂലായ് 21 ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന ,ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി
ജൂലായ് 25 'വെബിനാർ'
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് അയ്യന്തോൾ JHI സുധീർ PJ ക്ലാസ് നടത്തി വളരെ വിജ്ഞാനപ്രദമായിരുന്നു ക്ലാസ്
സ്കൂൾ തല സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനം - ആഗസ്റ്റ് 3
ഹിരോഷിമ ദിനം - ആഗസ്റ്റ് 6
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം - ആഗസ്റ്റ് 15
2021-22 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി.പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ പതാക ഉയർത്തി. ക്വിസ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം പ്രച്ഛന്നവേഷ മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.
കർഷക ദിനം - ആഗസ്റ്റ് 17
ചിങ്ങം 1 കർഷക ദിനത്തിൽ കുട്ടി കർഷകരായി വേഷമണിഞ്ഞ് മരോട്ടിച്ചാൽ സ്കൂളിലെ കുഞ്ഞുമക്കൾ ആ സുദിനം മനോഹരമാക്കി.
മക്കൾക്കൊപ്പം :ബോധവത്ക്കരണ പരിപാടി - ആഗസ്റ്റ് 17
കോവിഡ് മഹാമാരി കാലത്തെ ഓൺലൈൻപ0നം മെച്ചപ്പെടുത്തുന്നതിനും കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. അനുപ്രിയ KJ ഇന്ദു V സൗമ്യ S ഷീബ ആൻറണി തുടങ്ങിയ RP മാരാണ് ക്ലാസ് നയിച്ചത്.
സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19
2021-22 അധ്യയന വർഷത്തെ സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19,20 എന്നീ ദിവസങ്ങളിൽ ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. ഓണപൂക്കള മത്സരം, മലയാള മങ്ക, മാവേലി, കുമ്മാട്ടികളി, ഓണപാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് ഡിജിറ്റൽ ട്രോഫികൾ വിതരണം ചെയ്തു
സെപ്തംബർ 5 അധ്യാപക ദിനം
എ.യു.പി.എസ് മരോട്ടിച്ചാൽ സ്കൂളിലെ പൂർവ്വ അധ്യാപികയായ പി.കെ കാർത്ത്യായിനി ടീച്ചറെ പൊന്നാടയണിച്ച് കൊണ്ടായിരുന്നു ഈ വർഷത്തെ അധ്യാപക ദിനം കൊണ്ടാടിയത്. ആശംസകാർഡ് നിർമാണം കുട്ടിയധ്യാപകൻ തുടങ്ങിയ മികച്ച മൽസരങ്ങളാൽ സമ്പുഷ്ടമായിരുന്നു അധ്യാപക ദിനം
സെപ്തംബർ 7 ന് പോഷൻ ക്വിസ് നടത്തി
സെപ്തംബർ 7, 9, 10, 11 ,12 പോഷൻ CPTA
സെപ്തംബർ 7, 9 ,10, II ,12എന്നീ ദിവസങ്ങളിൽ പോഷൻ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ് പി ടി എ കൾ സംഘടിപ്പിച്ചു.സമീകൃത ആഹാരത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകൾ നൂൺ മീൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തുകയുണ്ടായി
സെപ്തംബർ 11, 14 പോഷൻ അസംബ്ലി
സെപ്തംബർ 11, 14 എന്നീ ദിവസങ്ങളിൽ പോഷൻ അസംബ്ലി നടത്തി.സമീകൃതാഹാരത്തെക്കുറിച്ചും അതിൻ്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നൽകി
ഹിന്ദി ദിനം - സെപ്തംബർ 14
ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ കവിതാപാരായണം പുസ്തകവായന തുടങ്ങിയ മൽസരങ്ങളും ഹിന്ദി ദിന സന്ദേശത്തിൻ്റെ വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഓസോൺ ദിനം - സെപ്തംബർ 16
ഓസോൺ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, ഓസോൺ പാളി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ചുള്ള പ്രസംഗ മത്സരം എന്നിവ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി
സെപ്തംബർ 26 .സ്കൂൾ കലോത്സവം
202l-22 അധ്യയനവർഷത്തിലെ സ്കൂൾ കലോത്സവം പ്രശസ്തനാടൻ പാട്ട് കലാകാരനും സംസ്ഥാന സംഗീത നാടക അവാർഡ് ജേതാവുമായ ശ്രീ ജയദേവൻ തകഴിക്കാരൻ ഉദ്ഘാടനം ചെയ്തു.അന്നേ ദിവസം തന്നെ കവിത ചൊല്ലൽ ലൈവ് മത്സരം നടത്തി രണ്ടാഴ്ചയോളമായി നടക്കുന്ന മത്സരങ്ങൾക്ക് തിരികൊളുത്തി.
സെപ്തംബർ 28-കളിമുറ്റമൊരുക്കാം വിദ്യാലയ ശുചീകരണ പരിപാടി - വിദ്യാലയ സംഘാടക സമിതി രൂപീകരണം
ഒക്ടോബർ 2 ഗാന്ധിജയന്തി -
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജയന്തി ക്വിസ് മൽസരം, ചിത്രരചന, പ്രച്ഛന വേഷമത്സരങ്ങൾ Dry day ആചരണങ്ങൾ എന്നിവ ഗാന്ധിദർശൻ ക്ലബിൻ്റെ നേതൃത്തിൽ നടത്തി
കളിമുറ്റമൊരുക്കാം - ഒക്ടോബർ 2 മുതൽ 8 വരെ
സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാലയ ശുചീകരണ പരിപാടി ഒക്ടോബർ 2 മുതൽ 8 വരെ നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടത്തുകയുണ്ടായി.സ്കൂൾ മാനേജ്മെൻറിൻ്റെയും വിവിധ രാഷ്ട്രീട്രീയ പാർട്ടികളുടെയും മരോട്ടിച്ചാൽ ശാസ്ത്രസാഹിത്യ പരീക്ഷത്തിൻ്റെയും മരോട്ടിച്ചാൽ വായനശാല പ്രവർത്തകരുടെയും മരോട്ടിച്ചാൽ ചെസ്സ് അസോസിയേഷൻ്റെയും സാമൂഹ്യ പ്രവർത്തകരുടേയും സുമനസ്സുള്ള ഒരു പാട് നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ലഭിച്ചിരുന്നു.
ഒക്ടോബർ - 3 എനർജി ക്ലബ്ബ് ഉദ്ഘാടനം
സയൻസ് ക്ലബിൻ്റെ ഉദ്ഘാടനം ANERT ൻ്റെ മുൻ ഡയറക്ടർ ശ്രീ C T അജിത്ത് കുമാർ നിർവ്വഹിച്ചു.പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ശ്രീ.കെ ഗോപകുമാർ ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ശ്രീ സോമൻ കാര്യാട്ട് പിടിഎ പ്രസിഡൻ്റ് ശ്രീ ബിനോയ് ഓത്തോട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാടൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഭക്ഷ്യമേള സംഘടിപ്പിക്കുകയുണ്ടായി .നാടൻ വിഭവങ്ങൾ എങ്ങനെ ആരോഗ്യകരമായി തയ്യാറാക്കാം എന്നുള്ളതായിരുന്നു ഭക്ഷ്യമേളയുടെ ലക്ഷ്യം.ഒരുപാട് കുട്ടികൾ ഇതിൽ പങ്കെടുത്തു.
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ചുള്ള വിവിധ ഡോക്യുമെൻ്റ റികൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
ഒക്ടോബർ 25 ഊർജജയാൻ പ്രസംഗ മത്സരം
എനർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ ഗുണവും ദോഷവും എന്ന വിഷയത്തെകുറിച്ച് യു.പി. ക്ലാസിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി.
ഒക്ടോബർ 27 - രണ്ടാം ഘട്ട വിദ്യാലയ ശുചീകരണം
AIYF മരോട്ടിച്ചാൽ ശാഖയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഒക്ടോബർ 31 രക്തസാക്ഷിത്വ ദിനം
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് റേഡിയോയിൽ അന്ന് വന്ന വാർത്ത കുട്ടികളുടെ ഗ്രുപ്പുകളിൽ പ്രദർശിപ്പിച്ചു
നവംബർ 1 കേരളപ്പിറവി - രണ്ടാം പ്രവേശനോത്സവം
ഏറെ നാളുകൾക്കു ശേഷം വീണ്ടും സ്കൂളുകൾ ആരംഭിച്ചത് സംബർ 1 കേരളപ്പിറവി ദിനത്തിൽ ആയിരുന്നു. കേരള വേഷമണിഞ്ഞായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നത്. കേരള ഗാനം പാടിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ബോധവത്ക്കരണ ക്ലാസ് നൽകിയും ഈ ദിനം അവിസ്മണീയമാക്കി
നവംബർ 3 പച്ചക്കറിത്തോട്ട നിർമാണം
AIYF മരോട്ടിച്ചാൽ ശാഖയുടെ നേത്യത്വത്തിൽ നമ്മുടെ സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു നൽകി.
നവംബർ 14 ശിശുദിനം
ശിശുദിനത്തേടാനുബന്ധിച്ച് ബാലസഭയുടെ നേ തൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. നെഹ്റു തൊപ്പി അണിഞ്ഞും ചാച്ചാജിയായി വേഷമിട്ടും ശിശുദിന ഗാനങ്ങൾ ആലപിച്ചും പ്രസംഗം അവതരിപ്പിച്ചും കുട്ടികൾ ഈ ദിവസം മനോഹരമാക്കി.
നവംബർ 19 വായനാവസന്തം
ബി.ആർ സി യുടെ നേതൃത്വത്തിൽ LP കുട്ടികൾക്കായി നിർമിച്ച വായനക്കാർഡുകൾ പ്രദർശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
നവംബർ 30 ലാപ്ടോപ്പ് വിതരണം
വിദ്യാകരണം പദ്ധതിയുടെ ഭാഗമായി ST വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് പ്രധാനാധ്യാപിക ശ്രീമതി വനജകുമാരി ടീച്ചർ വിതരണം ചെയ്തു. 36 - ലാപ്ടോപ്പുകളാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്.
ഡിസംബർ 22 ,23 - ക്രിസ്തുമസ് ആഘോഷം
2021 - 22 അധ്യയന വർഷത്തിലെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 22, 23 തിയതികളിൽ ക്രിസ്തുമസ് കേ ക്ക് വിതരണം ചെയ്തു കൊണ്ട് ആരംഭിച്ചു. ആശംസ കാർഡ് മത്സരം , നക്ഷത്ര നിർമാണ മത്സരം പാപ്പാ മത്സരം, കരോൾ ഗാന മത്സരം , പുൽക്കൂട് നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാൽ അവസ്മരണീയമാക്കി. ഒരുപാട് കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.
ജനുവരി 3 പുതുവത്സരാഘോഷം
ഈ വർഷത്തെ പുതുവസരാഘോഷം ജനുവരി 3 ന് അവധി കഴിഞ്ഞു വരുന്ന ജനുവരി 3 ന് ആഘോഴിച്ചു. പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർക്ക് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിക്ക് PS ആശംസ കാർഡ് സ്വയമായി നിർമിച്ച് നൽകി. ആശംസ കാർഡ് നിർമാണം, അനുഭവക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.
ജനുവരി 26 റിപ്പബ്ലിക് ദിനം
ഈ വർഷത്തെ റിപ്പബ്ലിക്റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ പതാക ഉയർത്തൽ ചടങ്ങോടു കൂടി ആരംഭിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശ്രി.പി.എം പീതാംബരൻ മാസ്റ്റർ മുഖ്യാതിഥി യായിരുന്നു. ഭരണഘടന രൂപീകരണത്തെ ക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും Dr. ബി.ആർ അംബേദ്കറിനെക്കുറിച്ചും വിശദമായ വിശകലനം അദ്ദേഹം നടത്തി. ഭരണഘടന ആമുഖ വായന ,ദേശഭക്തി ഗാനം, വിവിധ വിഷയങ്ങളെക്കുറിച്ചുട്ടുള്ള പ്രസംഗങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.
2022 ജൂൺ 1 പ്രവേശനോത്സവം
ജൂൺ 5 2022 പരിസ്ഥിതി ദിനം
ജൂൺ 10 പ്രീപ്രൈമറി പ്രവേശനേത്സവം
ജൂൺ 10 പരിസ്ഥിതി ശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം
ജൂൺ 13 മഴക്കാലേ രേഗ്ഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്
ജൂൺ 21 യോഗാ ദിനം - ഹെൽത്ത് ക്ലബ് ഉദ്ഘാടനം
ജൂൺ 22 വായന മാസാചരണം വിദ്യാരംഗം കലാസാഹിത്യ വേ ദി ബാലസഭ സംയുക്ത ഉദ്ഘാടനം.
ജൂൺ 24 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനായരണം
ജൂലായ് 5 ബഷീർ ഓർമ ദിനം
ജൂലായ് 7 ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗാന്ധി ദർശൻ ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം
ജൂലായ് - 8 അധ്യാപക രക്ഷാകർത്തു സമിതി പെതുയോഗവും ബോധവത്ക്കരണ ക്ലാസ്സും.
ജൂലായ് 21 - ചാന്ദ്രദിനാഘോഷം
ജൂലായ് 22- പ്രീപ്രൈമറി പി.ടി.എ മീറ്റിംങ്ങ്
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യ
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ആഗസ്റ് 10 മുതൽ 15 വരെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃത മഹോത്സവം എന്ന പരിപാടിയുടെ ഭാഗമായി റാലി നടത്തി. വിവിധ വേഷവിധാനങ്ങളോടു കൂടി കുട്ടികൾ ഈ റാലിയിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പിൽ 'കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒപ്പ് രേഖപ്പെടുത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം നടത്തി.
ആഗസ്റ്റ് 11- ഗാന്ധി മരം നടീൽ
അമൃത മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധിമരം നടീൽ നടത്തി. ജനപ്രതിനിധികളും സ്കൂൾ മാനേജർ പി ടി എ ,എം പി ടി എ. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പങ്കെടുത്തു. കൂടാത ടാബ്ലോ മത്സരം , പ്രസംഗ മത്സരം ദേശഭക്തി ഗാന മത്സരം , എന്നിവ നടത്തുകയുണ്ടായി.
ആഗസ്റ്റ് - 12 ഭരണഘടന ആമുഖം അവതരണം
അമൃത മഹോത്സവത്തിന്റെ ഭാഗമായി ഭരണഘടന ആമുഖം അവതരിപ്പിക്കുകയും കുട്ടികൾ ക്ലാസുകളിൽ വായിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.
ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
2022 - 23 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. പ്രധാനാധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി. പ്രധാനാധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ സ്കൂൾ മാനേജർ ശ്രീ കെ ഗോപകുമാർ , പി ടി എ പ്രസിഡന്റ് ഷിജു PR എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യ്തു...
🌟ചിങ്ങം1 കർഷകദിനാചരണം🌟
സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു.. 🌟ഓണം 2022🌟
ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു... 🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ് എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു.. 🌟ലോക ഓസോൺ ദിനം... സെപ്റ്റംബർ 16🌟
കുട്ടികളുടെ പ്രധിനിധി ദേവാനന്ദിന്റെ പ്രഭാഷണം... പോസ്റ്റർ തയ്യാറാക്കൽ... ക്വിസ് മത്സരം... പ്രകൃതി പഠനയാത്ര.... ചുള്ളികാവ് ഡാമിലേക്ക്... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി യാത്ര കുട്ടികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം ആയിരുന്നു...
🌟ജലം ബാലോത്സവം 🌟 ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 21/09/2022 നു സ്കൂളിൽ വെച്ച് നടന്നു... UP ക്ലാസ്സിലെ കുട്ടികൾ... അധ്യാപകർ... ജനപ്രതിനിധികൾ... ശാസ്ത്രസാഹിത്യ പരിഷത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു... നിരീക്ഷണം... പരീക്ഷണം... ഭാഷ... എന്നീ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടന്നു... പ്രശ്നോത്തരി... പരസ്പര ചർച്ചകൾ... എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... അവിസ്മരണീയമായ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ ഒരു പഠന ക്യാമ്പ്...
🌟🌟സ്കൂൾ കായിക മത്സരങ്ങൾ 🌟🌟
സ്കൂൾ തല കായിക മത്സരങ്ങൾ 24/09/2022 നു നടന്നു.... ഒന്ന് മുതൽ ഏഴ് വരെയുള്ള മുഴുവൻ കുട്ടികളും മത്സരങ്ങളിൽ പങ്കെടുത്തു... കുട്ടികൾക്ക് ഏറെ സന്തോഷവും മത്സര ചൂടും നൽകിയ നിമിഷങ്ങൾ ആയിരുന്നു
🌟🌟സ്കൂൾതല യുവജനോത്സവം 🌟🌟
സെപ്റ്റംബർ 28,29,30 തിയ്യതികളിൽ സ്കൂൾ ഹാളിൽ വെച്ച് നടന്നു... 28,29 തിയ്യതികളിൽ off സ്റ്റേജ് മത്സരങ്ങളും...30 നു സ്റ്റേജ് മത്സരങ്ങളും... കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കാളികളായി... വിജയികൾക്ക് സമ്മാനങ്ങൾ നൽകി....
🌟🌟ഒക്ടോബർ 2 ഗാന്ധിജിജയന്തി 🌟🌟
ഞായറാഴ്ച ആയതിനാൽ ഓൺലൈൻ... Off line പ്രവർത്തനങ്ങൾ നടത്തി... ഗാന്ധിപതിപ്പു നിർമാണം... പോസ്റ്റർ നിർമാണം... ഗാന്ധി ചിത്രരചന.... പ്രസംഗം... കഥാവായന.. ആത്മകഥ... ജീവചരിത്രം... ഗാന്ധി സന്ദേശം കൈമാറൽ... ഗാന്ധി കവിതകൾ എന്നീ പ്രവർത്തനങ്ങളിലൂടെ... കുട്ടികൾ കടന്നുപോയി... കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു..
🌟🌟ലഹരി വിമുക്ത കേരളം 🌟🌟
സ്കൂൾ തല ലഹരി വിമുക്ത പ്രവത്തനങ്ങൾക്ക് ഒക്ടോബർ 6 വ്യാഴാഴ്ച തുടക്കം കുറിച്ചു... സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു... ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചു പോസ്റ്റർ തയ്യാറാക്കൽ... പ്രദർശനം... വീഡിയോ പ്രദർശനം... മുഖ്യമന്ത്രി യുടെ ലഹരി വിരുദ്ധ സന്ദേശം ശ്രവിക്കൽ... ലഹവിരുദ്ധ പ്രതിജ്ഞ എടുക്കൽ... പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതി രൂപീകരണം... ലഹരി വിരുദ്ധ റാലി എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... ലഹരി എന്ന ആപത്തു തടയാനായി തങ്ങൾക്കു പറ്റുന്നതെല്ലാം ചെയ്യുമെന്ന് കുട്ടികൾ ഉറപ്പിച്ചു പറഞ്ഞു...
🌟🌟ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള 🌟🌟
സ്കൂൾതല മേള 7/10/2022 നു സ്കൂൾ ഹാളിൽ നടന്നു... LP... UP പ്രത്യേകവിഭാഗങ്ങൾ ആയാണ് മേള സംഘടിപ്പിച്ചത്... വർക്കിംഗ്.... സ്റ്റിൽ.... എക്സ്പീരിമെന്റ്... ചാർട്ട്.. Drawing.... വർക്ക് എക്സ്പീരിയൻസ്... എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ അവരുടെ മാതൃകകൾ പ്രദർശിപ്പിച്ചു.... പ്രവൃത്തി പരിചയത്തിൽ തത്സമയ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു... ഒപ്പം IT ക്വിസ് മത്സരവും നടന്നു... മികച്ച ഉൽപ്പന്നങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു....
🌟🌟ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് 🌟🌟
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP