"സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cmslpschoolurakam (സംവാദം | സംഭാവനകൾ)
No edit summary
Cmslpschoolurakam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 114: വരി 114:
'''* English fest'''
'''* English fest'''
'''* ചിമിഴ് - 2021 (സർഗവേദി)'''
'''* ചിമിഴ് - 2021 (സർഗവേദി)'''
'''* സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികൾ ആഗസ്റ്റ് 10 മുതൽ 15 വരെ  ഊരകം, സി.എം.എസ്.എൽ.പി സ്കൂളിൽ അതിവിപുലമായും ക്രിയാത്മകമായും നടന്നു. സ്വാതന്ത്യത്തിന്റെ കൈയ്യൊപ്പിൽ അവകാശം ഉറപ്പിക്കാൻ ജനപ്രതിനിധികൾ ,സ്കൂൾ ലോക്കൽ മാനേജർ, പി.ടി.എ പ്രതിനിധികൾ ,കുട്ടികൾ, അധ്യാപകർ ഒത്തുചേർന്നപ്പോൾ ആ പ്രവർത്തനം മികവുള്ളതായി.
ആഗസ്റ്റ് 11 ന് "ഗാന്ധി മരം നടൽ " എന്ന പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. പരിപാടി ഉദ്ഘാടനം ചെയ്തത് ചേർപ്പ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വിദ്യ രമേഷ് ആയിരുന്നു. വാർഡ് മെമ്പർ ശ്രീ.പ്രജിത്ത്, പി.ടി.എ അംഗങ്ങൾ, സ്കൂൾ പ്രധാനധ്യാപിക ,നാച്ചുറൽ ക്ലബ്  അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ആഗസ്റ്റ് 12 അമൃത മഹോത്സവത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ട് കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് പ്രദർശനം നടത്തുകയുണ്ടായി. ശ്രീ' സിബിൻ T ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സകൂൾ അസംബ്ലിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന ആ മുഖത്തിന്റെ മാതൃക കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.
ആഗസ്റ്റ് 15നായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വളരെ ക്രിയാത്മകമായി പ്രയത്നിച്ചു. തോരണംകെട്ടൽ, ബലൂണുകൾ ചാർത്തൽ, ഫ്ലക്സ് ബോർഡിൽ കുട്ടികൾ കൊണ്ടുവന്ന ഉൽപന്നങ്ങൾ അലങ്കരിക്കൽ, പരിസരം ക്രമീകരിക്കൽ എന്നിവ വളരെ ഭംഗിയായി ചെയ്കയുണ്ടായി .
ആഗസ്റ്റ് 15 ന് വർണ വിസ്മയം തീർത്തു കൊണ്ട് ഊരകം.സി.എം.എസ്.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യത്തിന്റെ നേട്ടത്തിനായി രാപ്പകൽ അദ്ധ്വാനിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ
വേഷ മണിഞ്ഞ കുട്ടികളും ,ഉപ്പുസത്യാഗ്രഹത്തിന്റെ ദ്യശ്യാവിഷ്ക്കാരത്തിലൂടെ ധൈര്യത്തോടെ മുന്നേറിയ ഗാന്ധിജിയേയും അനുയായികളേയും അനുകരിച്ച് കുട്ടികൾ, കുട്ടികളുടെ ദേശഭക്തിഗാനം, കുട്ടികളുടെ Mass drill അവതരണം കാണികളെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ മർമ്മ പ്രധാനമായ പതാക ഉയർത്തൽ സ്കൂളിലെ പ്രധാനധ്യാപിക ലീമോൾ ടീച്ചർ നടത്തുകയുണ്ടായി.75 അമ്മമാരെ അണിനിരത്തി കൊണ്ട് ദേശീയ ഗാനം ആലിച്ചതും ഈ വിദ്യാലയത്തിന്റെ മാത്രം വേറിട്ടൊരു പ്രവർത്തനമായി മാറി .എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനം ചരിത്രത്തിലെ ഒരു  നാഴികകല്ലാക്കട്ടെ..
[[പ്രമാണം:Cmslpurakma 15082022 1.jpg|ലഘുചിത്രം|ഉപ്പുസത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്ക്കാരം]]
[[പ്രമാണം:Cmslpurakam 15082022 2.jpg|ലഘുചിത്രം|Mass drill]]