"ഗവ ആശ്രമം സ്കൂൾ തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|GAHS Thirunelli}} | {{prettyurl|GAHS Thirunelli}}വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മാനന്തവാടി ഉപജില്ലയിലെ തിരുനെല്ലി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ആശ്രമം സ്കൂൾ തിരുനെല്ലി. | ||
23:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മാനന്തവാടി ഉപജില്ലയിലെ തിരുനെല്ലി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ആശ്രമം സ്കൂൾ തിരുനെല്ലി.
ചരിത്രം
ആത്മീയതയുടേയും, പോരാട്ടത്തിന്റെയും ചരിത്രം ഉറങ്ങുന്ന തിരുനെല്ലിയുടെ മണ്ണിൽ കാളിന്ദി പുഴയോട് ചേർന്നു രണ്ടായിരാമാണ്ടിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ഗവ:ആശ്രമം സ്കൂൾ തിരുനെല്ലി. ഇത് പൂർണ്ണമായും പട്ടികവർഗ വികസന വകുപ്പിൻറെ കീഴിൽ സ്ഥാപിതമായി ആയതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിവച്ചു വരുന്നു . ഒന്നു മുതൽ പത്താം തരം വരെ ആകെ പത്ത് ഡിവിഷൻ ഉണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽസിക്കു നൂറു ശതമാനം വിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. കൂടാതെ കല, കായിക, ശാസ്ത്ര മേഘലകളിലും കുട്ടികൾ വളരെ നല്ല മികവ് പുലർത്താറുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ പത്തു വരെ പത്തു ക്ലാസ് മുറികളും രണ്ട് ഹൈടെക് ക്ലാസ് മുറികളും ഒരു സൂപർ ഹൈടെക് ക്ലാസ് മുറിയും, വിദ്യാർഥികൾക്കായി സയൻസ് ലാബും കമ്പ്യൂട്ടർ പടിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. വായനയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ പതിനായിരത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ഒരു ലൈബ്രേറിയനും ഉണ്ട്. കുട്ടികൾക്ക്താമസിച്ച് പടിക്കുന്നതിനായി ആൺ കുട്ടികൾകും പെൺ കുട്ടികൾകും പ്രത്യേകം ഹോസ്റ്റൽ സകര്യങ്ങളും സ്കൂളിൽ ഉണ്ട്. വൈദ്യ സഹായത്തിനായി ഒരു ഹെൽത്ത് നേഴ്സ്ന്റെ സേവനം എപ്പോഴും സ്ഥാപനത്തിൽ ലഭ്യമാണ്. കൂടാതെ അടുക്കള ജീവനക്കാർ,വാച്ച്മാൻ,ചെറിയ കുട്ടികള്ക്കായി ആയമാർ തുടങ്ങിയ ജീവനക്കാരുടെ സേവനം സദാസമയം സ്ഥാപനത്തിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി മികച്ച ഒരു SPC യൂണിറ്റ് ആശ്രമം സ്കൂളിൽ പ്രവർത്തിക്കുന്നു.SPC യൂണിറ്റിലെ കുട്ടികൾ സ്വതന്ത്ര ദിന പരേഡിലും, റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കാറുണ്ട്. കേരള പോലീസ് സെർവിസിൻറെ സജീവമായ സാന്നിധ്യവും സഹായവും എപ്പോഴും ലഭിക്കാറുണ്ട്.
- [[ഗവ ആശ്രമം സ്കൂൾ തിരുനെല്ലി/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്
എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളുടെ കൂട്ടായ്മ -കുട്ടികൂട്ടം ഐ.ടി. പ്രവര്ത്ത്നങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. ഐ.ടി. ക്ലബ് കുട്ടികൾക്കായി വിവിധ മൽസരങ്ങൾ നടപ്പാക്കുന്നു. സ്കൂളിലെ പ്രാക്റ്റിക്കൽ ക്ലാസ്സുകൾ സുഗമമായി നടക്കുന്നു.
- ഫിലിം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ | സീനിയർ സൂപ്രേണ്ടുമാർ | ||
പ്രധാനാദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ പേര് | ജോലി ചെയ്തിരുന്നകാലയളവ് | സീനിയർ സുപ്രേണ്ടിന്റെ പേര് | ജോലി ചെയ്തിരുന്നകാലയളവ് |
ഡെയ്സി ജോസഫ് കെ | നിലവിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നു | മനോജ് T K | നിലവിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസം, കായികം, കല, മറ്റുമേഖലകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- തിരുനെല്ലി ബസ് സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ
- മാനന്തവാടി ബസ്റ്റാന്റിൽ നിന്നും 24 കി.മി (പനവല്ലി വഴി), 32 കി.മി (കാട്ടിക്കുളം തോൽപ്പെട്ടി റൂട്ട് വഴി )
സ്ഥിതിചെയ്യുന്നു.
{{#multimaps:11.90760,75.99200|zoom=13}}