"ഗവ. എച്ച് എസ് തോൽപ്പെട്ടി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
</gallery>
</gallery>
===ദേശീയപക്ഷി നിരീക്ഷണദിനം===
===ദേശീയപക്ഷി നിരീക്ഷണദിനം===
ദേശീയപക്ഷി നിരീക്ഷണദിനം നവംബർ 12 ന് ഇകോക്ലബ്ബുമായി ചേർന്ന് വിദ്യാലയത്തിൽ വിപുലമായി ആചരിച്ചു. പക്ഷിനിരീക്ഷകൻ ശ്രീ വിനയൻ പി എ കുട്ടികൾക്ക് ക്ലാസ്സെടുത്തു.   [[പ്രമാണം:15075 bird.jpg|ലഘുചിത്രം|100pix|പക്ഷിനിരീക്ഷണം]]
[[പ്രമാണം:15075 bird.jpg|left|200px|പക്ഷിനിരീക്ഷണം]]
ദേശീയപക്ഷി നിരീക്ഷണദിനം നവംബർ 12 ന് ഇകോക്ലബ്ബുമായി ചേർന്ന് വിദ്യാലയത്തിൽ വിപുലമായി ആചരിച്ചു. പക്ഷിനിരീക്ഷകൻ ശ്രീ വിനയൻ പി എ "സാലിം അലിയുടെ വഴികളിലൂടെ"കുട്ടികൾക്ക് ക്ലാസ്സെടുത്തു.
 
======
======

20:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളിൽ വിദ്യാലയത്തിൽ നടന്നുവരുന്നു. കുട്ടികൾക്കായി വിവിധ മൽസരങ്ങൾ, ക്ലാസ്സുകൾ, സെമിനാറുകൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. സയൻസ് ക്ലബ്ബ് കൺവീനറുടെ മാർഗനി‍ദേശത്തിൽ കുട്ടികളടങ്ങിയ സമിതിയാണ് ഇവ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അടച്ചിടൽ കാലത്ത് പ്രധാനമായും ഓൺലൈൻപരിപാടികളായാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് നേരിട്ടുള്ള പരിപാടികളിലേക്ക് മാറി.

ജൂൺ 5- പരിസ്ഥിതിദിനം

അടച്ചിടൽ കാലമായതിനാൽ ജൂൺ അഞ്ച് വിദ്യാർത്ഥികൾ വീട്ടിലിരുന്നാണ് പ്രധാനമായും ഇത് ആഘേഷിച്ചത്. മരത്തൈനടുന്ന ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രകൃതി കവിതകളുടെ ആലാപനം എന്നിവ നടത്തി. വിദ്യാലയത്തിൽ മരത്തൈ നട്ടു.

ജൂലായ് 26 -ലഹരി വിരുദ്ധദിനം

ഓൺലൈനായി ലഹരിവിരുദ്ധ പോസ്റ്റർ നി‍ർമാണ മൽസരം നടത്തി. " ഈ വീട്ടിൽ ലഹരി ഉപയോഗിക്കില്ല " എന്നെഴുതിയ സ്റ്റിക്കറുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.

സയൻസ് ക്ലബ്ബ് ഉൽഘാടനം

ആഗസ്റ്റ് മൂന്നിനാണ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനത്തിന്റെ ഔചാരിക ഉദ്ഘാടനം നടന്നത്. പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫറും പരിസ്ഥിതിപ്രവർത്തകനും ആയ ശ്രീ മുനീർ തോൽപ്പെട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് കേരളത്തിലെ തുമ്പിവൈവിധ്യം എന്ന വിഷയത്തിൽ ക്ലംബ്ബംഗങ്ങൾക്കായി ക്ലാസ്സ് എടുത്തു.

പൂവുകൾ തേടി

സെപ്റ്റംബർ 17 ന് നാട്ടുപൂക്കളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകനായ ശ്രീ വി. സി ബാലകൃഷ്ണൻ ക്ലാസ്സെടുത്തു.

നാട്ടുപൂക്കൾ - ഫോട്ടോഗ്രഫി മൽസരം

ഒക്ടോബർ മുപ്പത്തൊന്നുവരെയുള്ള കാലയളവിൽ കുട്ടികൾക്കായി വീട്ടിലും പരിസരത്തുമുള്ള പൂക്കൾ ഡോക്യമെന്റു ചെയ്യാനുള്ള ഈ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.വിജയികൾക്ക് സമ്മാനം കൊടുത്തു.

കുട്ടികൾക്കുള്ള വിവിധ മൽസരങ്ങൾ

നവമ്പ‍ർ മാസത്തിൽ കുട്ടികൾക്കായി വിവിധ മൽസരങ്ങൾ നടത്തി. ഹൈസ്ക്കൂൾ-യുപി വിഭാഗങ്ങൾക്കായി ശാസ്ത്രലേഖനം, ലഘുപരീക്ഷണം, ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്രഗ്രന്ഥാസ്വാദനം, ശാസ്ത്രപ്രോജക്റ്റ് എന്നീയിനങ്ങലിലായിരുന്നു മൽസരം.. യു.പി വിഭാഗത്തിൽ അയാന പി എം (5B)ശാസ്ത്ര ലേഖനത്തിൽ ഉപജില്ലയിൽ രണ്ടാം സ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഫാത്തിമ നിഫാന (8A) മൂന്നാം സ്ഥാനവും നേടി. പ്രോജക്റ്റ്- ഹൈസ്ക്കൂൾ വിഭാഗത്തിൽ , കൃഷ്ണനന്ദ കെ.എസ് രണ്ടാം സ്ഥാനം നേടി.

ദേശീയപക്ഷി നിരീക്ഷണദിനം

പക്ഷിനിരീക്ഷണം
പക്ഷിനിരീക്ഷണം

ദേശീയപക്ഷി നിരീക്ഷണദിനം നവംബർ 12 ന് ഇകോക്ലബ്ബുമായി ചേർന്ന് വിദ്യാലയത്തിൽ വിപുലമായി ആചരിച്ചു. പക്ഷിനിരീക്ഷകൻ ശ്രീ വിനയൻ പി എ "സാലിം അലിയുടെ വഴികളിലൂടെ"കുട്ടികൾക്ക് ക്ലാസ്സെടുത്തു.

==