"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== '''നെല്ലിക്കുത്ത്''' == | |||
_____ | |||
പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്. | |||
പ്രശസ്ത മാപ്പിള കവി പുലികൊട്ടിൽ ഹൈദർ സാഹിബിന്റെ ഹിന്ദു മത സൗഹാർദ ത്തിന്റെ ജീവൻ തുടിക്കുന്ന കാവ്യവിഷ്കാരത്തിന് ഇടയാക്കിയ "നാരിനായാട് " നടന്ന സ്ഥലമാണ് നെല്ലിക്കുത്ത്. | |||
വൈദേശിക മേധാവിത്വത്തിന് എതിരെ ജീവൻ ബലിയർപ്പിച്ച രണ്ടുപേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് നെല്ലിക്കുത്ത്. | |||
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഐതിഹാസിക സമരത്തിന് ദീരോദത്തമായ നായകത്വം വഹിച്ച രണ്ട് നേതാക്കന്മാർ, അവർ ജനിച്ചതും പിച്ചവച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ഈ നെല്ലിക്കുത്തിലെ മണ്ണിൽ. | |||
രണ്ടായിരത്തിലധികം മഹത് വ്യക്തികളുടെ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന മലബാറിലെ ചരിത്ര സൂക്ഷിപ്പുകാരനായിരുന്നു മുഹമ്മദ് അലി മുസ്ലിയാരുടെ നാടാണ് നെല്ലിക്കുത്ത്. | |||
ടിപ്പു സുൽത്താനെ പടയോട്ടത്തിന് വീഥി ഒരുക്കിയ നാടാണ് നെല്ലിക്കുത്ത്. മതവിദ്യാഭ്യാസ രംഗത്ത് നെല്ലിക്കുത്ത് യശസ്സ് വാനോളം ഉയർത്തിയ പ്രഗൽഭ പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാടാണ് നെല്ലിക്കുത്ത്. | |||
ലോകമനസാക്ഷിയെ പോലും ഞെട്ടിച്ച വാഗൺ ട്രാജഡി എന്ന കൂട്ടക്കൊലയിൽ രക്തസാക്ഷിയായ പാലക്കത്തുടി കരിക്കുട്ടി മകൻ മൊയ്തീന്റെ നാടാണ് നെല്ലിക്കുത്ത്. | |||
പന്ത്രണ്ടോളം ഭാഷ കൈകാര്യം ചെയ്യുകയും അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ പോലും രചനകൾ നിർവഹിക്കുകയും ചെയ്ത പുള്ളി യില്ലാത്ത അക്ഷരം കൊണ്ട് പ്രവാചക കീർത്തനം എഴുതിയ പ്രശസ്ത കവി അബ്ബു റഹ്മയുടെ ജന്മദേശം ആണ് നെല്ലിക്കുത്ത്. | |||
മലപ്പുറം കുളപ്പറമ്പ് റോഡിൽ മലബാർ സ്പെഷ്യൽ പോലീസിന്റെ പ്രയാണത്തിനു ഉള്ള ആദ്യ കുറുക്കുവഴി നെല്ലിക്കുത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ആയിരുന്നു. | |||
സമസ്ത മദ്രസ പഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ പഠനം തുടങ്ങിയ നാടാണ് നെല്ലിക്കുത്ത്. മദ്രസ പഠനത്തിന് ആദ്യം കൊണ്ടു "മുസ്ലിയാർ മാരുടെ" നാട് എന്നാണ് നെല്ലിക്കുത്ത് അറിയപ്പെട്ടിരുന്നത്.. | |||
===മുഖമൊഴി=== | ===മുഖമൊഴി=== | ||
പ്രാരാബ്ധങ്ങളുടെ പ്രളയ ങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക് ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ | പ്രാരാബ്ധങ്ങളുടെ പ്രളയ ങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക് ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ |