"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 200: | വരി 200: | ||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2020-21)== | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2020-21)== | ||
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020=== | |||
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ ഭാവന ശ്രീധരൻ, പ്രാർത്ഥന കെ ബി, അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്. | |||
*'''തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.''' | |||
#YOUTUBE: https://youtu.be/RRyyJq4t5Yg | |||
#TELEGRAM : https://t.me/ghsthachangad | |||
#GOOGLE DRIVE: https://drive.google.com/.../1TF.../view... | |||
NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക. | |||
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു=== | |||
വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ യു.പി വിഭാഗം തയ്യാറാക്കിയ ജ്വാല ഡിജിറ്റൽ മാഗസിൻ പ്രധാനാധ്യാപകൻ സുരേശൻ പി.കെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുകൊണ്ട് നിർവ്വഹിച്ചു. മാഗസിൻ കാണാനും വായിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://online.fliphtml5.com/knlji/yqei/#p=1 | |||
===സിംഫണി ഓഡിയോ_മാഗസിൻ_രണ്ടാം പതിപ്പ് പ്രകാശനം_ചെയ്തു_02_11_2020=== | |||
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ കലാസൃഷ്ടികളാണ് ഓഡിയോ മാഗസിന്റെ ഈ പതിപ്പിലെ ഉള്ളടക്കം.ഒന്നാം പതിപ്പിൽ വിദ്യാർത്ഥികളുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്. കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രഭാഷണം ,പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ പ്രായോഗികത കൂടിയാണ് ഈ മാഗസിൻ നിർമ്മാണം. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഒഡാസിറ്റിയിലാണ് പശ്ചാത്തല സംഗീതത്തോടെയും പ്രത്യേക അവതരണത്തോടെയുമുള്ള ഓഡിയോ മാഗസിൻ നിർമ്മിച്ചത്. അടുത്ത പതിപ്പ് രക്ഷിതാക്കളുടെ സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ സാധിക്കും. | |||
#സിംഫണി ഓഡിയോ മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ നടത്തിയ പ്രസംഗം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
https://youtu.be/CWcjaDfoPck | |||
#തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിന്റെ രണ്ടാം പതിപ്പ് കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
*YOUTUBE: https://youtu.be/ToPLuq1fi7Q | |||
*TELEGRAM : https://t.me/ghsthachangad | |||
*GOOGLE DRIVE: https://drive.google.com/.../12WEglafAcH4lGdek9kn.../view... | |||
*NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക. | |||
===കേരളപ്പിറവി ദിനാഘോഷം ചിത്രപ്രദർശനം സംഘടിപ്പിച്ചു._20_11_2020=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രരചനാമത്സരത്തിലെ എൻട്രികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ചിത്രപ്രദർശനം കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/pCYqLxcAVCE | |||
===സുഗതകുമാരിക്ക് സ്കൂൾ മുറ്റത്ത് ഓർമ്മമരം_25_12_2020=== | |||
[[പ്രമാണം:12060 sukathakumari ormamaram 2020 dec 2.jpg|ലഘുചിത്രം|സുഗതകുമാരിക്കുള്ള ഓർമ്മമരം നടൽ കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.]] | |||
തച്ചങ്ങാട് : പ്രകൃതിയേയും മനുഷ്യമനസ്സിനെയും ഒരുപോലെ നെഞ്ചിലേറ്റിയ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി തച്ചങ്ങാട് ഹൈസ്കൂളിന്റെ മുറ്റത്ത് ഓർമ്മമരം വച്ചുപിടിപ്പിച്ചു.ഒരു തൈ നടാം എന്ന കവിത ഏറ്റുചൊല്ലി കൊണ്ട് തച്ചങ്ങാട് ഗവൺമെൻറ് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സ്കൂൾ കവാടത്തിന് മുന്നിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ ആണ് വൃക്ഷത്തൈകൾ നട്ട് നനച്ചത്.പ്രധാനാധ്യാപകൻ സുരേശൻ പികെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം,പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലീക്കോട്, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, ഗീത , രജിത, പ്രണാബ് കുമാർ, ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ സംബന്ധിച്ചു. സുഗതകുമാരിയുടെ പ്രകൃതിസ്നേഹവും മാനവികതയും വിദ്യാർത്ഥി സമൂഹം ഹൃദയത്തിലേറ്റണമെന്നുംജൈവവൈവിധ്യങ്ങളെ ഉൾക്കൊണ്ട് വളരുന്ന കുട്ടികൾ വരുംതലമുറയുടെ വാഗ്ദാനമാണെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. | |||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2022-23)== | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||