"എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
</gallery> | </gallery> | ||
* <br /> | * '''<big>പ്രീപ്രൈമറി</big>''' <big>ഇൻട്രാക്ട് കളി രീതിയിലൂടെ വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ നൽകുകയും കുട്ടികളെ അവരുടെ എല്ലാ ഇന്ദ്രിയ വികസനങ്ങളും പ്രാധാന്യം നൽകിയും സർഗ്ഗാത്മകത, ജിജ്ഞാസ ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുന്നതിനും പഠനത്തിനുള്ള മനോഭാവം വികസിപ്പിക്കുന്നതിനും തക്ക പരിശീലന പ്രവർത്തനങ്ങൾ നൽകുന്നു. ശിശു സൗഹൃദ അന്തരീക്ഷമുള്ള ക്ലാസ് മുറികൾ സ്വയം പഠനത്തിന് പ്രാപ്തമാണ്.<br /></big> | ||
* '''<big>ലൈബ്രറി</big>''' | * '''<big>ലൈബ്രറി</big>''' |
08:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിളിമാനൂർ സബ്ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കുംവിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച കേരളത്തിലെ ഒരു പ്രമുഖ വിദ്യാലയമാണ് പേരൂർ എം എം യു പി സ്‌കൂൾ . മുപ്പത്തിരണ്ട് ക്ലാസ്സ്മുറികളും , രണ്ടു സ്റ്റാഫ് റൂമുകളും , ഓഫീസ് റൂം , വിശാലമായ ലൈബ്രറി , വിപുലമായ സി.ഡി.ശേഖരങ്ങൾ ,ഇരുപത്തിനാല് കമ്പ്യൂട്ടർ ഉൾപ്പെടുന്ന വിപുലമായ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം, ശാസ്ത്ര ,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര ലാബുകൾ , ശുചിത്വവുമായി ബന്ധപ്പെട്ട വേസ്റ്റ് മാനേജ്‌മന്റ് , വിശാലമായ കളിസ്ഥലം . പാർക്ക് , ഡൈനിങ്ങ് ഹാൾ, കുട്ടികൾക്ക് വാഹന സൗകര്യം എന്നിവ ഉണ്ട്.ഉന്നത നിലവാരം പുലർത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂൾ തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റർനെററ് സംവിധാനത്തോട് കൂടി 23 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉൾപ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോൺഫറൻസ് സംവിധാനത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു. 5 വർഷമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വെർച്വൽ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താൽ നടത്തിവരുന്നു. 2016- 2017 അധ്യയന വർഷത്തിൽ ക്ലാസ് മോഡിഫിക്കേഷന്റെ ഭാഗമായി അതാത് ക്ലാസുകളിൽ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തിൽ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകൾ ഹൈടെക് ക്ലാസുകളാക്കി മാററി.സ്‌കൂൾ 3 ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്. 32 ക്ലാസ് മുറികളാണ് ഉള്ളത്. 2017-18 അധ്യയന വർഷത്തിൽ ബാക്കി 30 ക്ലാസ് മുറികളിലും പ്രൊജക്ടർ ,വൈറ്റിബോർഡ്,സൗണ്ട് സിസ്റ്റം എന്നിവയോട് കൂടി സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി മാറി. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ ആറാമത്തെയും സമ്പൂർണ്ണ ഹൈടെക് വിദ്യാലയം .
- പ്രീപ്രൈമറി ഇൻട്രാക്ട് കളി രീതിയിലൂടെ വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ നൽകുകയും കുട്ടികളെ അവരുടെ എല്ലാ ഇന്ദ്രിയ വികസനങ്ങളും പ്രാധാന്യം നൽകിയും സർഗ്ഗാത്മകത, ജിജ്ഞാസ ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുന്നതിനും പഠനത്തിനുള്ള മനോഭാവം വികസിപ്പിക്കുന്നതിനും തക്ക പരിശീലന പ്രവർത്തനങ്ങൾ നൽകുന്നു. ശിശു സൗഹൃദ അന്തരീക്ഷമുള്ള ക്ലാസ് മുറികൾ സ്വയം പഠനത്തിന് പ്രാപ്തമാണ്.
- ലൈബ്രറി
കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി 5000 ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിപുലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .
കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി കൾ സജ്ജീകരിച്ചിരിക്കുന്നു . ഇതുകൂടാതെ ഇ-റൂം ലൈബ്രറികളും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
- സ്കൂൾ ബസ്
നമ്മുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 സ്കൂൾ ബസും അതിനാവശ്യമായ ജീവനക്കാരും ഉണ്ട്.
- വേസ്റ്റ് മാനേജ്‌മന്റ്
സ്കൂളിലെ ഭക്ഷണ വേസ്റ്റ് വളം ആക്കി മാറ്റുന്നതിന് വേണ്ടി ശുചിത്വ വേസ്റ്റ് മാനേജ്‌മന്റ് വളരെ പ്രയോജനകരമായി പ്രവർത്തിക്കുന്നു.