"ഒ.എ.എൽ.പി.എസ് വണ്ടൂർ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;"> | ||
<font size=6><center>സയൻസ് ക്ലബ്ബ്</center></font size> | <font size=6><center>സയൻസ് ക്ലബ്ബ്</center></font size> |
02:28, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
എന്താണ് സയൻസ് ക്ലബ്? കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് നടത്തുന്നു.
സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ, ഗ്ലാസുകൾ, സ്പിരിറ്റ് ലാമ്പ്, ലെൻസുകൾ, മൈക്രോസ്കോപ്പ്, വിവിധ തരം ആസിഡുകൾ,ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ കാണാം.
ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്.ടെലസ്കോപ്പിലൂടെ ആകാശത്തെ അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു.