"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു. | കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു. | ||
===== ലോക ഭക്ഷ്യ ദിനം ===== | ===== ലോക ഭക്ഷ്യ ദിനം ===== | ||
[[പ്രമാണം:ലോക ഭക്ഷ്യ ദിനം.jpg|ലഘുചിത്രം|ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഷമയമില്ലാത്ത ഭക്ഷണപാനീയങ്ങളും ,ഫ്രൂട്ട് സ് സാലഡും തയ്യാറാക്കിയപ്പോൾ]] | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു. | ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു. | ||
===== ഹരിത രശ്മി ===== | ===== ഹരിത രശ്മി ===== | ||
[[പ്രമാണം:ഹരിത രശ്മി - അടുക്കളത്തോട്ടം.jpg|ലഘുചിത്രം|വിഷമയമില്ലാത്ത പച്ചക്കറികൾഎങ്ങനെ ഉൽപ്പാദിപ്പിക്കാം? എന്ന മാതൃക ക്കായി സ്കൂളിൽ അടുക്കളത്തോട്ടം നിർമിച്ചു.]] | |||
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | ||
===== ഫുഡ് ഫെസ്റ്റ് ===== | ===== ഫുഡ് ഫെസ്റ്റ് ===== |
22:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാതൃഭൂമി സീഡ് ക്ലബ്
മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയുടെ ലക്ഷ്യം.ലോകത്തിന് മാതൃകയാണീ പദ്ധതി. എല്ലാം വിഷമയമാകുന്ന വർത്തമാനകാലത്ത് നേരിന്റെ വഴിയിൽ വിദ്യാർഥികളെ നയിക്കാൻ സീഡ് പദ്ധതിക്ക് കഴിയുന്നു. മണ്ണിനോടും പ്രകൃതിയോടും സ്‌നേഹമുള്ളവരാക്കി കുട്ടികളെ മാറ്റുന്നതിലൂടെ നന്മയുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയും. കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ ചെറിയ ക്ലാസ്സുകളിൽ തന്നെ തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സ്കൂളിൽ തുടങ്ങിയത്.
പുനരുപയോഗ ദിനം
പുനരുപയോഗ ദിനത്തിൽ സീറോ വേയ്സ്റ്റ് മൈമ്മിംഗ് പ്രോഗ്രാം, ജൈവ മാലിന്യം അജൈവ മാലിന്യം തരം തിരിക്കൽ. കമ്പോസ്റ്റ് നിർമാണം വീടുകളിൽ നടത്തുകയും ചെയ്തു.
കർഷകദിനം
കർഷക ദിനത്തിൽ ഓർഗാനിക് ഫെസ്റ്റ് പരിപാടി നടത്തുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ശേഖരിക്കുകയും അവ നിർദ്ധരരായവർക്ക് കൈത്താങ്ങാവുകയും ചെയ്തു.
തുളസീവനം
വിദ്യാലയത്തിൽ തുളസീവനം എന്ന പദ്ധതി നടപ്പിലാക്കി. വിവിധ തരം തുളസികളുടെ ഒരു കൂട്ടം വിദ്യാലയത്തിൽ നടുകയും ചെയ്തു.
നാളികേര ദിനം
ലോക നാളികേര ദിനത്തോടനുബന്ധിച്ച് ചിരട്ട കൊണ്ടുണ്ടാക്കിയ കൗതുകവസ്തുകളുടെ പ്രദർശനം നടത്തുകയുണ്ടായി. നാളികേരം ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ചേർത്ത് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തു.
ഫസ്റ്റ് എയ്ഡ് ബോക്സ്
പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ആവശ്യകതയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തുകയുണ്ടായി. ശ്രീ.അഖിൽ ആന്റോ (ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ) ക്ലാസിന് നേതൃത്വം നൽകി.
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു.
ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു.
ഹരിത രശ്മി
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു.
ഫുഡ് ഫെസ്റ്റ്
മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു.
ലൗ പ്ലാസ്റ്റിക്
വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു.
വാഴയ്ക്കൊരു കൂട്ട്
വാഴയ്ക്കൊരു കൂട്ട് പ്രവർത്തനം നടത്തുകയും, വാഴകളുടെ വിവിധ ഭാഗങ്ങളുടെ പ്രദർശനം നടത്തുകയും, വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു.
2.കബ്ബ്, ബുൾബുൾ
സേവന സന്നദ്ധരായ ബുൾബുൾ, കബ്ബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.
3.ഇംഗ്ലീഷ് ക്ലബ്, 4.സയൻസ് ക്ലബ് 5.മലയാളം ക്ലബ്ബ് 6.മാത് സ് ക്ലബ് 7.ഐ.ടി ക്ലബ്ബ്