"ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(way to school)
വരി 106: വരി 106:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version={{#multimaps: 111.14179,76.1046947 | width=500px | zoom=9 }}st.gemmasghss
<googlemap version={{#multimaps: 111.14179,76.1046947 | width=500px | zoom=9 }} Rahmath Public Higfher Secondary School - Pullur

13:08, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ
വിലാസം
പുല്ലൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-12-2016Sainuddin




മഞ്ചേരി നഗരത്തില്‍ നിന്നും അരീക്കോട് റോഡില്‍ പുല്ലൂൂര്‍ ജബലുറഹ്മ യില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് റഹ് മത്ത് പബ്ലിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍. റഹ് മത്ത് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നുസ്രത്തുല്‍ ഇസ്ലാം ട്രസ്റ്റിനു കീഴില്‍ 1998-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുല്ലൂര്‍ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്നു. പുല്ലൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘവീക്ഷണത്തിലാണ് ഈ സ്ഥാപനം ഉദയം ചെയ്തത്.

ചരിത്രം

വൈജ്ഞാനിക രംഗത്ത് പിന്നോക്കം നിന്നിരുന്ന പുല്ലൂര്‍ പ്രദേശത്ത് വിദ്യയുടെ വെളിച്ചം പരത്തുന്ന ഒരു വിളക്കുമാടത്തിനായി പ്രദേശത്തുകാര്‍ നിരന്തരമായി നടത്തിയ ഒരു ശ്രമമാണ് റഹ്മത്ത് പബ്ലിക് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ സ്ഥാപനത്തില്‍ എത്തിച്ചത്. പുല്ലര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നത്തെ മഹല്ല് ഖത്വീബ് ഉസ്താദ് എം. ഉമര്‍ ബാഖവി തനിയംപുറം മുഖ്യരക്ഷാധികാരിയായും മര്‍ഹൂം യു. അബ്ദുള്ള മുസ്ലിയാര്‍ മാനേജരായും സമാദരണീയരായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ 1999 ജൂണ്‍ മൂന്നാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി. നാട്ടിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും ഉന്നതമായ ഭൗതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. സ്ഥാപക കാല മാനേജരായിരുന്ന മര്‍ഹും യു. അബ്ദുല്ല മുസ്ലിയാര്‍ അന്നത്തെ കമ്മിറ്റി ഭാരവാഹികളോട് ശാസന രൂപേണ പറഞ്ഞ വാക്കുകളില്‍ നിന്നും തന്നെ സ്ഥാപിത ലക്ഷ്യം വ്യക്തമാണ്. "പഠിപ്പും പണവുമുള്ള ബാപ്പാന്റെ പഠിപ്പുള്ള മക്കളെ മാത്രം പഠിപ്പിക്കാനുള്ളതല്ല റഹ്മത്ത് സ്കൂള്‍, പഠിപ്പില്ലാത്ത പാവപ്പെട്ട ബാപ്പാന്റെ പഠിപ്പില്ലാത്ത മക്കളെ പഠിപ്പിക്കാനാണ് റഹ്മത്ത് സ്കൂള്‍" എന്ന് അദ്ദേഹം ഇടക്കിടെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും കെ.ജി ക്ലാസ്സുകള്‍ക്കായി 6 ക്ലാസ്സ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മെയ്ന്‍ സ്റ്റേജ്, സൗണ്ട് സിസ്റ്റത്തോടെയുള്ള വിശാലമായ ഓഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, സയന്‍സ് & മാത്സ് ലാബ്, വിശാല സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ ലാബ്, കാന്റീന്‍, സ്റ്റോര്‍, ലേഡീസ് പ്രയര്‍ ഹാള്‍ തുടങ്ങിയ സൗകര്യവും ക്യാന്പസിനകത്ത് ഒരു പള്ളിയും ഉണ്ട്. പ്രക്രുതി രമണീയമായ ഒരു കുന്നിന്‍ മുകളിലാണ് സ്ഥാപനം സ്ഥിതിചെയ്യന്നത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആര്‍, സി (ജൂനിയര്‍ റെഡ് ക്രോസ്സ് )
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണവും ഫലവൃക്ഷ തൈകള്‍ നടലും പരിസര ശുചീകരണവും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ നിര്‍മ്മാണവും എല്ലാ വര്‍ഷവും നടത്തി വരുന്നു.അതുപോലെ സ്കൂള്‍ തല സാമൂഹ്യ ശാസ്ത്ര മേള സംഘടിപ്പിക്കുകയും സബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

ഗണിത ക്ലബ്

എല്ലാ മാത്സ് ദിനാചരണങ്ങളും വളരെ ഭംഗിയായി ആചരിക്കുകയും സബ് ജില്ലാ ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.ഗണിത പഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണിത്.

IT ക്ലബ്

വിവരവിനിമയ സാങ്കേതികവിദ്യ ഒഴിച്ചുകൂടാനാവാത്ത ഇന്നത്തെ കാലത്ത് ആധുനികവും നവം നവങ്ങളുമായ അറിവുകള്‍ നേടിയെടുക്കാനും വിദ്യാര്‍ത്ഥികളെ 'അപ് ടു ഡേറ്റ് ' ആക്കാനും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഐ.ടി ക്ലബ് ആവിഷ്കരിക്കുന്നു. ഓരോ ക്ലാസില്‍ നിന്നും അഞ്ച് - എട്ട് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി 5 വര്‍ഷങ്ങളായി സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍, സ്കൂള്‍ സ്പോര്‍ട്സ്, സ്കൂള്‍ കലോത്സവം തുടങ്ങിയവ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടത്തി വരുന്നു. സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയവയ്ക് സ്പെഷ്യല്‍ പ്രിന്റഡ് മാഗസിനുകളും റാസ്പ്ബെറി പൈ പരിശീലനവും സംഘടിപ്പിക്കുന്നു. എല്‍. പി ക്ലാസ്സുകള്‍ മുതല്‍ക്ക് തന്നെ മലയാളം ടൈപ്പിംഗ് പരിശീലനവും തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാലേഷന്‍ പരിശീലനവും നടത്തി വരുന്നു. നാലു വര്‍ഷം തുടര്‍ച്ചയായി സ്ഥാപനത്തില്‍ നിന്നും ജില്ലാ ഐ.ടി മേളയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വരുന്നു.


സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ പങ്കെടുക്കാറുണ്ട്.


ലൈബ്രറിയും റീഡിംങ്ങ്റൂമും

മുവ്വായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും ഇംഗ്ലീഷ് അടക്കമുള്ള ദിനപ്പത്രങ്ങളും കൊണ്ട് സ്കൂള്‍ ലൈബ്രറി സമ്പന്നമാണ്.

മാനേജ്മെന്റ്

പുല്ലൂരിലെ നുസ്രത്തുല്‍ ഇസ്ലാം ട്രസ്റ്റാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എം. സുലൈമാന്‍ ഹാജി പ്രസിഡന്റായും എം. അബ്ദുല്‍ അസീസ് ഹാജി മാനേജറായും മുഹമ്മദ് അഷ്റഫ് (മേച്ചേരി കുഞ്ഞിപ്പ) സെക്രട്ടറി ആയും ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രിന്‍സിപ്പള്‍ ബഷീര്‍ ടി.പി യും വൈസ് പ്രിന്‍സിപ്പല്‍ പി. പി അലവി ഫൈസിയുമാണ്. സ്കൂളിനോട് അറ്റാച്ച് ചെയ്ത് മദ്റസയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കണ്ണിയന്‍ അബൂബക്കര്‍ കിടങ്ങഴി
ബഷീര്‍ ടി. പി മമ്പാട്
-
സിദ്ദീക്ക് ടി.കെ
സജീവന്‍. വി‍ ചാരങ്കാവ്
മന്‍സൂര്‍. വി. പി കീഴുപറമ്പ്
മുഹമ്മദ് ബഷീര്‍. യു പുത്തനങ്ങാടി
2015 മുതല്‍ ബഷീര്‍. ടി. പി മമ്പാട്

വഴികാട്ടി

<googlemap version={{#multimaps: 111.14179,76.1046947 | width=500px | zoom=9 }} Rahmath Public Higfher Secondary School - Pullur