"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/മൂന്നാം ലോക മഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/മൂന്നാം ലോക മഹായുദ്ധം എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/മൂന്നാം ലോക മഹായുദ്ധം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
(വ്യത്യാസം ഇല്ല)
|
20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
മൂന്നാം ലോക മഹായുദ്ധം
മനുഷ്യന്റെ സമാധാനത്തിന് കേടുണ്ടാക്കിയ ഒരു മഹാമാരി ആണ് കോവിഡ് 19. പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർഎൻഎ ജീനോം,ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോകാപ്സിഡ് ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ നിഡോവൈറസ് എന്ന നിരയിലെ കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോ കൊറോണ ഉപകുടുംബത്തിലേതാണ്.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മജീവി ലോകത്തെ ഒന്നടങ്കം കീഴടക്കിയ കഥ ഈ തലമുറയിൽ ഒരു ഓർമ്മയായി ഇരിക്കട്ടെ. അതോടെ മനുഷ്യനാണ് ഈ ലോകത്തിൻ്റെ അധികാരി എന്ന സ്വാർത്ഥതാ മനോഭാവം ഇല്ലാതാകട്ടെ .സ്വാർത്ഥത കൊണ്ട് ഉദ്ദേശിക്കുന്നത് വൈറസുകൾ, പക്ഷിപ്പനി, സാർസ് എന്നിവ പൊതുവേ വന്യജീവികളിൽ ആണ് കാണപ്പെടുന്നത് എന്നാൽ വികസനത്തിന്റെ പേരിൽകാടുനശിപ്പിക്കുമ്പോൾ വന്യ ജീവികൾ വാസസ്ഥലം നഷ്ടപ്പെട്ട് നാട്ടിലിറങ്ങുന്നു.ഇതുവഴി നമുക്ക് ഈ രോഗം പിടിപെടുന്നു. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജീവിക്കണം എന്ന മനോഭാവം എല്ലാവരിലും വളരണം അപ്പോൾ സ്വാർത്ഥത മനോഭാവം താനേ കുറയും ആദ്യമായി കോറോണ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. അദ്ദേഹത്തിന് കൊറോണ പിടിപെട്ടത് മൃഗത്തിൽ നിന്നാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതേ രോഗലക്ഷണവുമായി വന്നവർക്ക് ഈ വ്യക്തിയുടെ സമ്പർക്കം മുഖേനയാണ് രോഗം വന്നത് എന്ന് കണ്ടെത്തി .കൊറോണ കുടുംബത്തിലെ ആറ് വൈറസുകളെ പറ്റിയേ രോഗ വിദഗ്ധർക്ക്അറിയുമായിരുന്നുള്ളൂ.എന്നാൽ ഏഴാമത് ഒരു വൈറസുണ്ട് എന്ന് ഇദ്ദേഹത്തിന്റെപരിശോധനാ ഫലത്തിലൂടെ കണ്ടെത്തി. ഇപ്പോൾ കേരളത്തിലും കോവിഡ്19 വന്നിരിക്കുകയാണ്.(ഈ കൊറോണ കാലത്ത് നമുക്കും ചില പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാം) •ആരോഗ്യപ്രവർത്തകർ പറഞ്ഞുതരുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഈ വൈറസുകൾ കാരണം ഒരു വർഗീയ കലാപം ഉണ്ടാകാതിരിക്കട്ടെ .കൊറോണക്ക് മത ജാതി വർഗ വിവേചനമില്ല .കൊറോണ ബാധിക്കുന്ന ഒരേയൊരു വർഗം മനുഷ്യവർഗ്ഗമാണ്.ആദ്യമൊക്കെ മനുഷ്യന്റെ ആരോഗ്യത്തെ മാത്രമാണ് കൊറോണ സ്വാധീനിച്ചിരുന്നത്.എന്നാൽ ഇന്ന് സാമ്പത്തികപരമായും മറ്റു മേഖലകളിലും ഇതൊരു തടസ്സമാകുന്നുണ്ട്. കേരളത്തിൽ രോഗശമനം ഉണ്ടാകുമ്പോൾ നമ്മൾ ആശ്വസിക്കുന്നു. എന്നാൽ ഇത് തുടച്ചുനീക്കപ്പെട്ടു എന്നിരിക്കട്ടെ ഇനി ഇത്തരം രോഗങ്ങളോ പകർച്ചവ്യാധികളോ പടരാതിരിക്കാൻ നമുക്ക് സൂക്ഷിക്കാം .പേടി വേണ്ട ജാഗ്രത മതി എന്ന് പറഞ്ഞു നമ്മളെ ആശ്വസിപ്പിക്കുന്ന രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും കേരള പോലീസിനും കേരള മുഖ്യമന്ത്രി സർ പിണറായി വിജയനും, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കും നന്ദി. ലോകത്തിന് മാതൃകയാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളും വെള്ളയുടുപ്പിട്ട മാലാഖമാരായ നേഴ്സുമാരും ,ഡോക്ടർമാരും എല്ലാം. ഇനിയും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരാതിരിക്കട്ടെ ലോക്ക് ഡൗൺ കാലം വീട്ടിൽ സുരക്ഷിതരായി ഇരിക്കാം. പ്രതിരോധത്തിന്റെ പങ്കാളിയാകാം ഓരോ പിഞ്ചുകയ്യും ഇതിനായി ഉയരട്ടെ”Break the chain” ഭാഗമാകാം പ്രതിരോധിക്കാം അതിജീവിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം