"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
[[പ്രമാണം:26056 SH3.jpg|350px|thumb|center|സ്കൂളിന്റെ പുനർനിർമ്മാണത്തിനായി വളരെയധികം ശ്രമിച്ച സഹോദരൻ അയ്യപ്പനോടൊപ്പം സ്‍കൂൾ,യോഗം ഭരണസമിതി]]
[[പ്രമാണം:26056 SH3.jpg|350px|thumb|center|സ്കൂളിന്റെ പുനർനിർമ്മാണത്തിനായി വളരെയധികം ശ്രമിച്ച സഹോദരൻ അയ്യപ്പനോടൊപ്പം സ്‍കൂൾ,യോഗം ഭരണസമിതി]]


ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ്  എസ്ഡിപിവൈ ബോയ്സ് ഹൈസ്‍കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്‍കൂളും  ഉടലെടുക്കുന്നത്.[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ]  മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്‍കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്‍കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.
ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ്  എസ്ഡിപിവൈ ബോയ്സ് ഹൈസ്‍കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്‍കൂളും  ഉടലെടുക്കുന്നത്.[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ]  മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ <ref>സുവനീർ 1981 </ref>. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്‍കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്‍കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.


'''ഗാന്ധിജിയുടെ സന്ദർശനം'''
'''ഗാന്ധിജിയുടെ സന്ദർശനം'''
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്‍കൂളും ക്ഷേത്രവും സന്ദർശിക്കുകയുമുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref>https://www.mathrubhumi.com/features/special/gandhi-jayanti-2020/history-of-gandhi-s-visit-to-kerala--1.5097642</ref>
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്‍കൂളും ക്ഷേത്രവും സന്ദർശിക്കുകയുമുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref>സുവനീർ 1981 </ref>


== അവലംബം ==
== അവലംബം ==
<references />
<references />

22:31, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല് സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ് [1]

പള്ളുരുത്തിയിലെ ഈഴവരുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി ആരാധനക്ക് സൗകര്യവും വിദ്യാഭ്യാസത്തിന് ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യവും ചെയ്യുവാൻ തീരുമാനിച്ചു.ഇതിന്റെ ഫലമായി ആയിരത്തിത്തൊള്ളായിരത്തി ഒമ്പതിന് (മലയാളവർഷം ആയിരത്തിഎൺപത്തിനാല്)ക്ഷേത്ര ശിലാസ്ഥാപനം നടക്കുകയും ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ(മലയാളവർഷം ആയിരത്തി എൺപത്തിയൊമ്പത്)ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു.ആയിരത്തിത്തൊണ്ണൂറാം ആണ്ട് കുംഭം ഇരുപത്തിനാലിന് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്)ഭരണിനാളിൽ ഗുരുസ്വാമി ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും അതോടൊപ്പം തന്നെ സമീപത്തായി വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി. മലയാളവർഷം ആയിരത്തിത്തൊണ്ണൂറ്റിനാലിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്) ലോവർപ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തിയാവുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു. നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ.ആയിരത്തി ഒരുനൂറിൽ (ഇംഗ്ലീഷ് വ‍ർഷം ആയിരത്തിതൊള്ളായിരത്തി ഇരുപത്തഞ്ച് )ലോവർ പ്രൈമറി സ്കൂൾ ലോവർ സെക്കണ്ടറി സ്കൂൾ ആയി.

ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ ബോധാനന്ദസ്വാമികളാണ് പള്ളുരുത്തി ശ്രീധർമ്മപരിപാലനയോഗത്തിന്റെ ഉയർച്ചയിൽ ഏറെ താത്പര്യം കാണിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠൻ.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരത്തിതൊണ്ണൂറ്റിഒന്ന് മേടം ഇരുപത്തൊന്നിന് പള്ളുരുത്തിയിൽ വെച്ച് ഈഴവ സമാജം രൂപീകരിച്ചു.അതിന് ശേഷം ആയിരത്തി ഒരുനൂറ്റി ഒന്ന് മകരം നാലിന് (ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയാറ് ജനുവരി പതിനേഴ്)അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ശ്രീധർമ്മപരിപാലനയോഗത്തിന്റെ മഹായോഗമാണ് വിദ്യാലയ പൂർത്തീകരണങ്ങൾക്ക് അന്തിമ രൂപം നൽകിയത്.[2]

താൻ അനുയായികൾക്കായി പടുത്തുയർത്തിയ ആത്മീയവും വൈജ്ഞാനികവുമായ മേഖലകളിലെ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അറിയുന്നതിനായി നാരായണഗുരുസ്വാമി,ആയിരത്തിഒരുനൂറ്റിമൂന്ന് വൃശ്ഛികം അഞ്ചിന്(ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തേഴ് നവംബർ ഇരുപത്) സ്കൂൾ ഉൾപ്പെടുന്ന ക്ഷേത്ര പരിസരം സന്ദർശിക്കുകയുണ്ടായി.കൂട്ടത്തിൽ ധാരാളം അധ്യാപകർ ഉണ്ടായിരുന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചു.വിദ്യാഭ്യാസകാര്യത്തിൽ ഉണ്ടാക്കിയ പുരോഗതി അധ്യാപകരുടെ സാന്നിധ്യം കൊണ്ട് വ്യക്തമായത് ഗുരുവിനെ സംപ്രീതനാക്കി.ശങ്കു എന്ന ഫോട്ടോഗ്രാഫറുടെ ആഗ്രഹപ്രകാരം അധ്യാപകരോടൊപ്പം ഫോട്ടോ എടുക്കുവാനും ഗുരു അനുവദിക്കുകയുണ്ടായി.[2]

1927ൽ ഗുരു വിദ്യാലയം സന്ദർശിച്ചവേളയിൽ‍‍


ആയിരത്തിഒരുനൂറ്റി ഇരുപത്തൊന്ന് കന്നി ഒൻപതിന് ഉച്ചക്ക് ഒരുമണിക്ക് സ്കൂളിന്റെ വടക്കേ അറ്റത്തു മുകളിലുള്ള ഓല മേഞ്ഞ ഭാഗത്തിന് തീ പിടിച്ച് കത്തി നശിക്കുകയുണ്ടായി.ഈ സംഭവം സ്കൂളിന്റെ വളർച്ചക്കുള്ള ഒരു വഴിത്തിരിവായിരുന്നു.യോഗം ഭാരവാഹികൾ അംഗങ്ങളെ വിളിച്ചുകൂട്ടി സ്കൂൾ പുതുക്കി പണിയുന്നതിന് വേണ്ടി ആലോചിച്ചു.ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് സഹോദരൻ അയ്യപ്പനായിരുന്നു.യോഗത്തിലുണ്ടായ പൊതുതീരുമാനം അംഗങ്ങളുടെ കൈവശമുള്ള തെങ്ങുകളിലെ മകരമാസത്തിലെ നാളികേരം സ്കൂൾ നിർമ്മാണത്തിനായി സംഭാവന ചെയ്യണം എന്നായിരുന്നു.ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സഹോദരൻ അയ്യപ്പൻ പ്രസിഡന്റായും കെ കെ വിശ്വനാഥൻ വൈസ് പ്രസി‍ഡന്റായും ഉള്ള നാൽപ്പത്തിനാല് അംഗ കമ്മറ്റിയാണ് മുൻകൈയ്യെടുത്തത്.[2]

1945 സെപ്റ്റംബറിൽ സ്‍കൂൾ കത്തി നശിച്ചപ്പോൾ‍‍

പണിപൂർത്തിയായ സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ,ആയിരത്തിഒരുനൂറ്റിഇരുപത്തിരണ്ട് ധനു മാസത്തിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി നാൽപത്തിയാറ് ഡിസംബർ) സഹോദരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്നത്തെ തിരുകൊച്ചി വിദ്യാഭ്യാസ മന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ നിർവഹിക്കുകയുണ്ടായി.തൊട്ടടുത്ത വർഷം,ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്നിൽ, എട്ടാം ക്ലാസ് (ഹൈസ്കൂൾ) പ്രവർത്തനം ആരംഭിച്ചു.[2]ആയിരത്തി ഒരുനൂറ്റി ഇരുപത്തഞ്ച് ഇടവം അഞ്ചിന് (ആയിരത്തിതൊള്ളായിരത്തി അൻപത് ജൂൺ അഞ്ച്)എസ്ഡിപിവൈ സ്കൂൾ പൂർണ്ണമായി ഹൈസ്കൂളായി ഉയർന്നു.ജി.ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ.

സ്കൂളിന്റെ പുനർനിർമ്മാണത്തിനായി വളരെയധികം ശ്രമിച്ച സഹോദരൻ അയ്യപ്പനോടൊപ്പം സ്‍കൂൾ,യോഗം ഭരണസമിതി

ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്ഡിപിവൈ ബോയ്സ് ഹൈസ്‍കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്‍കൂളും ഉടലെടുക്കുന്നത്.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ [3]. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്‍കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്‍കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.

ഗാന്ധിജിയുടെ സന്ദർശനം ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്‍കൂളും ക്ഷേത്രവും സന്ദർശിക്കുകയുമുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. [4]

അവലംബം

  1. 1968 ജൂൺ ലക്കം വിവേകോദയം പേജ് 75
  2. 2.0 2.1 2.2 2.3 കെ കെ കേശവൻ എഴുതിയ പള്ളുരുത്തിയും ശ്രീധർമ്മപരിപാലന യോഗവും എന്ന പുസ്തകം
  3. സുവനീർ 1981
  4. സുവനീർ 1981