"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== പരിസ്ഥിതി ക്ലബ് ==
== പരിസ്ഥിതി ക്ലബ് ==
=== ദിനാചരണങ്ങളിലെ പങ്കാളിത്തം ===
'''പരിസ്ഥിതി ദിനം'''
[[പ്രമാണം:47326sslp0018.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
ജൂൺ 5 പരിസ്ഥിതി ദിഗാന്ധിജയന്തിദിനം മുതൽ വിവിധ ദിനചരണങ്ങളുടെ സംഘാടനം, പങ്കാളിത്തം, നടത്തിപ്പ് എന്നിവയിലൊക്കെ അതീവ ശ്രെധ പതിപ്പിച്ചിരുന്നു. പരിസ്ഥിദിന ത്തോടനുബന്ധിച്ചു അദ്ധ്യാപകരും പി ടി എ അംഗങ്ങളും ഒന്നുചേർന്ന് സ്കൂൾപരിസരം വൃത്തി ആക്കുകയും, സ്കൂൾ അങ്കണത്തിൽ മൂവാണ്ടൻ മാവിൻ തൈ മുൻ പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗലത്തിൽ നാട്ടുവെക്കുകയും ചെയ്തു. അതേസമയം അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികളും താന്താങ്കളുടെ ഭാവങ്ങളിൽ വൃക്ഷതൈ നേടുകയും, അതിന്റെ ചിത്രങ്ങൾ ക്ലാസ് അധ്യാപികക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഓരോ മാസവും തങ്ങൾ കുഴിച്ചിട്ട വൃക്ഷ തൈയ്യുടെ വളർച്ച കുട്ടികൾ നോട്ട് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഏതെങ്കിലും കുട്ടിയുടെ വൃക്ഷതൈ നശിച്ചുപോയിട്ടുണ്ടെങ്കിൽ താൾ സ്ഥാനത്തു പുതിയ തൈ നേടുവാനുള്ള ഏർപ്പാടുകളും ചെയ്തു. 
'''ലഹരിവിരുദ്ധദിനം'''
ഓൺലൈൻ ക്ലാസ്സിന്റെ തിരക്കിനിടയിലും ലഹരിയുടെ ദോഷഫലങ്ങൾ കുഞ്ഞുങ്ങളിലേക്കു എത്തിക്കുവാൻ പര്യാപ്തമായ പ്രവർത്തനങ്ങളാണ് ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ചത്. സ്കൂളിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പ്രവർത്തനം വീടുകളിൽ രക്ഷിതാക്കളെ ബോധവൽക്കരിക്കുവാൻ പര്യാപ്തമായ ഒന്നായി മാറ്റുവാൻ സാധിച്ചു. ലഹരിയുടെ ദോഷവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യൂമെന്ററി പ്രദർശനം, പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയെല്ലാം കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുവാൻ സാധിച്ചു.
'''ഗാന്ധിജയന്തിദിനം'''
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ചു വീടുകളിൽ ശുചീകരണ യജഞം സംഘടിപ്പിച്ചു. കുട്ടികൾ അവരുപയോഗിക്കുന്ന മുറികൾ, വീടിന്റെ പരിസരം എന്നിവയെല്ലാം ഈ ദിനത്തിൽ ശുചിയാക്കുകയും ചെയ്തു.
===== പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം =====
കടകളിൽനിന്നും സാധനങ്ങൾ വാങ്ങുമ്പോൾ വീട്ടിൽ എത്തുന്ന പ്ലാസ്റ്റിക് കൂടുകൾ, കുപ്പികൾ, പേനകൾ, മറ്റ്‌ പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ തരം തിരിക്കലിനും , അവയിൽ ചിലതിന്റെ ഫലപ്രദമായ പുനരുപയോഗത്തിനുമുള്ള സാധ്യത പരിസ്ഥിതി ക്ലബ് കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തി. പ്ലാസ്റ്റിക് കുപ്പികളിൽ നിശ്ചിത സ്ടലങ്ങളിൽ ദ്വാരം ഇട്ടും, മുകൾഭാഗം മുറിച്ചുമാറ്റി മണ്ണുനിറച്ചും ചെടികൾ കുഴിച്ചുവെച്ചു ഹാങ്ങിങ് ഗാർഡൻ നിർമ്മിക്കുന്ന വിധം പരിചയപ്പെടുത്തി. പ്ലാസ്റ്റിക് പേനകൾ തമ്മിൽ ഒട്ടിച്ചു ചേർത്ത് പേന സ്റ്റാൻഡ് നിർമ്മിക്കുക, പ്ലാസ്റ്റിക് കൂടുകൊണ്ടു പൂക്കൾ നിർമ്മിക്കുക തുടങ്ങി വിവിധ തരത്തിൽ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗത്തെ എങ്ങനെ സാധ്യമാകുന്നു എന്ന് രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി കൊടുത്തു. കൂടാതെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് തരം തിരിചു ശേഖരിച്ചു പഞ്ചായത്തിലെ ഹരിത സേനാഗങ്ങളെ ഏല്പിക്കേണ്ടതിന്റെ പ്രാധാന്യവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി കൊടുക്കുവാൻ സാധിച്ചു. സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസ് അരംഭിച്ചതോടെ ഖരമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി പ്രത്യേകം ഇല്ലികൊണ്ടുണ്ടാക്കിയ കുടകൾ സ്ഥാപിച്ചു. അതിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ പുനരുപയോഗ സാധ്യത ഉള്ളതിനെ ഉപയോഗിക്കുകയും ബാക്കിയുള്ളവ കൂടരഞ്ഞി പഞ്ചായത്ത് ഹരിതസേനങ്ങ്ൾക്ക് കൈമാറുകയും ചെയ്യ്തു.
===== പറവകൾക്കൊരു കുടിനീർ പദ്ധതി =====
[[പ്രമാണം:47326 sslp 00198.jpg|ഇടത്ത്‌|ലഘുചിത്രം|പറവകൾക്കൊരു കുടിനീർ പദ്ധതി ]]
ജനുവരി ഫെബ്രുവരി മാസത്തിൽ എല്ലാവർഷവും നമ്മൾ നടത്തുന്ന 'പറവകൾക്കൊരു കുടിനീർ പദ്ധതി' ഇപ്പോഴും തുടർന്ന് പോരുന്നു. ഇത് കുഞ്ഞുങ്ങളുടെ മനസ്സിൽ സഹജീവി സ്നേഹവും കാരുണ്യവും ഉണ്ടാകുവാനും പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുവാനും . സ്കൂളിനോട് ചേർന്നുള്ള വൃക്ഷങ്ങളിൽ മൺ കുടങ്ങൾ ഉറപ്പിക്കുകയും അവയിൽ തെളിനീർ എല്ലാ ദിവസവും ഒഴിക്കുകയും ചെയ്യുന്നു.
..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................


== ഗണിത ക്ലബ് ==
== ഗണിത ക്ലബ് ==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712780" എന്ന താളിൽനിന്ന് ശേഖരിച്ചത്