എം.ബി.വി.എച്ച്.എസ്.എസ് സേനാപതി (മൂലരൂപം കാണുക)
14:35, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→ചരിത്രം
വരി 45: | വരി 45: | ||
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
== ചരിത്രം == | == ചരിത്രം == | ||
== '''''സേനാപതി സ്കൂൾ അന്നുമുതൽ ഇന്നുവരെ...''''' == | |||
സഹ്യ മലമടക്കുകളിലെ സ്വർഗ്ഗംമേടിന്റെ താഴ്‌വരയിലെ പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ സ്വന്തം വിദ്യാലയമാണ് സേനാപതി '''മാർ ബേസിൽ വി. എച്ച്. എസ്. എസ് സ്കൂൾ'''. സേനാപതി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമുള്ള സ്കൂൾ. കുടിയേറ്റ കാലം മുതൽക്കേ വികസനം അകന്നുനിന്ന ഒരു പ്രദേശമായിരുന്നു സേനാപതി. ജനസംഖ്യയിൽ ഭൂരിപക്ഷവും പിന്നോക്ക ആദിവാസി വിഭാഗങ്ങളും, കർഷക തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമായിരുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. ഇരുപതും മുപ്പതും കിലോമീറ്ററുകൾ കാനന പാതയിലൂടെ കാൽനടയായി പോയി പഠിക്കേണ്ട സാഹചര്യമാണ് അക്കാലത്തു നിലനിന്നിരുന്നത്. ഈ ശോചനീയാവസ്ഥയിൽ മാറ്റം വരണമെന്നാഗ്രഹിച്ച '''തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും''', '''പരി. യാക്കോബായ സഭാ നേതൃത്വവും''' സേനാപതിയിൽ ഒരു സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനേകം സുമനസ്സുകളുടെ പ്രവർത്തനഫലമായി '''1979 ഒക്ടോബർ 3''' ആം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ '''ശ്രേഷ്ഠ കത്തോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ''' തിരുമനസ്സുകൊണ്ട് മാനേജരായി സേനാപതിയിൽ യൂ. പി സ്കൂളിന് സർക്കാർ അനുമതി ലഭിച്ച് ആരംഭിക്കുകയും ചെയ്തു. സുന്ദരമായ സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായി ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു. | |||
തുടക്കത്തിൽ യൂ. പി സ്കൂളായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1982-ൽ ഹൈസ്കൂളായും 2000-ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമായി ഉയർത്തി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗവും അനുവദിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ '''5 മുതൽ 10''' ആം ക്ലാസ് വരെയും, വി. എച്ച്. എസ്. വിഭാഗത്തിൽ '''അഗ്രിക്കൾച്ചർ, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മന്റ്''' എന്നീ കോഴ്‌സുകളും '''ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്''' എന്നീ ബാച്ചുകളുമാണ് നിലവിലുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 800- ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. 50 ൽ പരം ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നു. '''റവ. ഫാദർ. സിബി വർഗ്ഗീസ്, വാലയിൽ''' മാനേജരായും, '''റവ. ഫാദർ. ലിന്റോ ലാസ്സർ, കുടിയിരിക്കൽ''' ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും, '''ശ്രീ. ബിനു പോൾ''', വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും '''ശ്രീമതി. സുജ റേച്ചൽ ജോൺ''' ഹെഡ്മിസ്ട്രസ് ആയും പ്രവർത്തിച്ചുവരുന്നു. | |||
നിരവധി വർഷങ്ങളായി പൊതു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിക്കുന്നു. കൂടാതെ കലാകായിക രംഗങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്നു. കലാകായിക രംഗത്തെ മികച്ച പരിശീലനം കൂടാതെ പ്രവർത്തിപരിചയം, മാർഷ്യൽ ആർട്സ്, ജീവിത നൈപുണ്യ, കരിയർ ഗൈഡൻസ് രംഗങ്ങളിലുമെല്ലാം മികച്ച പരിശീലനം നൽകുന്ന സ്കൂളായി മുന്നേറുന്നു. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായി തൊഴിൽ നൈപുണി, ഓൺ ദി ജോബ് ട്രെയിനിങ് പരിശീലനങ്ങളും നൽകി വരുന്നു. വ്യത്യസ്തമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിന്റെ പ്രത്യേകതയാണ്. '''വിവിധ ക്ലബ്ബ്കൾ, നാഷണൽ സർവീസ് സ്കീം, ജൂനിയർ റെഡ്ക്രോസ്സ്, NCC''', മുതാലായവയിലൂടെ വളരെ മികച്ച സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഉന്നതമായ കാഴ്ചപ്പാടുള്ള കർമ്മ കുശലരായ മികച്ച വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ സേനാപതി സ്കൂൾ സദാ പ്രതിജ്ഞാബദ്ധമാണ്. '''മികച്ച മാനേജ്‌മന്റ്, പി. ടി. എ, അധ്യാപകർ, ഉയർന്ന നിലവാരമുള്ള ക്ലാസ്മുറികൾ, ലാബുകൾ, ലൈബ്രറി, മികച്ച അടിസ്ഥാനസൗകര്യങ്ങൾ''' എന്നിവയെല്ലാം സ്കൂളിന്റെ പ്രത്യേകതകളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |