"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
== സ്ഥലനാമ ചരിത്രം ==
== സ്ഥലനാമ ചരിത്രം ==
<p align="justify">കോഴിക്കോട് -വയനാട് ദേശീയ പാതയിൽ കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിലുള്ള ഒരു ബസ് സ്റ്റോപ്പിന്റെ പേരായിരുന്നു തേക്കിൻ ചുവട്ടിൽ.റോഡരികിൽ ഒരു കൂറ്റൻ തേക്കുമരം വളർന്നു നിൽക്കുന്നത് കൊണ്ടാണ്  ഈ പേര് വന്നത്. ഏകദേശം ഇരുമ്പത്തഞ്ച് മീറ്റർ ഉയരം, മൂന്നു മീറ്റർ ചുറ്റുവണ്ണം. പൊന്നിൻ നിറമുള്ള ടെസ്‌കോണ  ഗ്രാൻഡിസ് വിഭാഗത്തിൽ എ ഗ്രേഡിൽ പെട്ടതാണീ തേക്ക്. നടുവച്ചാലിൽ പറമ്പിലാണിത് മുളച്ചു വളർന്നത്. എങ്കിലും റോഡ് വികസനം വന്നപ്പോൾ തേക്ക് പൊതുമരാമത്ത് വകുപ്പിന്റെതായി. പഴമക്കാർ വിളിച്ചിരുന്ന ആ പേര് മർകസ് സ്ഥാപനങ്ങൾ വന്നപ്പോൾ (1978 മുതൽ) മർകസ് സ്റ്റോപ്പായി മാറി. എന്നാലും പ്രകൃതി സ്നേഹികളും നാട്ടുകാരും തേക്കിനെ മറന്നിട്ടില്ല. അവർ തേക്ക് സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. തേക്ക് കാണാൻ മാത്രമായി സന്ദർശകരും എത്താറുണ്ട്.

== പൂഴ്ത്തിവെപ്പും പിടിച്ചെടുക്കലും ==
കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായ ഒരു കാലമുണ്ടായിരുന്നു. പാവങ്ങൾ വിശന്നു വലയുമ്പോൾ കരിഞ്ചന്തയിൽ കൂടിയ വിലയ്ക്കു വിൽക്കാൻ വേണ്ടി ഒരു വിഭാഗം വ്യാപാരികൾ അരി പൂഴ്ത്തിവെച്ചിരുന്നു.
ദാരിദ്ര്യം കൊടുമ്പിരി കൊണ്ട കാലം കാലത്ത് കുന്ദമംഗലത്ത് ചില ആളുകൾ പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്തു പാവപ്പെട്ടവർക്കു വിതരണം ചെയ്തത് പ്രായം ചെന്നവർ ഇന്നുമോർക്കുന്ന സംഭവമാണ്. പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്ത് കൈവണ്ടിയിൽ കയറ്റി പാ വങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ഒരു കൂട്ടമാളുകൾ. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ. സി നായരുടെ നേതൃത്വത്തിലായിരുന്നു ഒരു സംഘം അരി പിടിച്ചെടുത്ത് വിതരണം ചെയ്തത്.
== പിടിച്ചുകെട്ടാതെ വിഹരിച്ച കാളക്കൂറ്റൻ ==
കാലികളെ അലഞ്ഞുതിരിയാൻ വിട്ടാൽ ഉടമകൾ പിഴടുക്കേണ്ട കാലമായിരുന്നു പണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിന് ടൗണിൽ പഞ്ചായത്ത് പ്രത്യേകം ആലകൾ നിർമ്മിച്ചിരുന്നു. ഇങ്ങനെ പിടിച്ചു കെട്ടിയ കാലികളെ ഉടമകളെത്തി പിഴ അടച്ചാൽ മാത്രമേ വിട്ടു കൊടുത്തിരുന്നുള്ളു അക്കാലത്ത്. എന്നാൽ ഈ നിയമങ്ങളെന്നും ബാധകമല്ലാത്ത ഒരു കാളകൂറ്റൻ കുന്ദമംഗലം ടൗണിൽ ഉണ്ടായിരുന്നു. പഴവും പഴത്തൊലിയും മറ്റും നൽകി ഈ അമ്പലക്കാളയെ നാട്ടുകാരും കടക്കാരും തീറ്റിപ്പോറ്റുകയായിരുന്നു.നാട്ടുകാരുടെ അരുമയായി വളർന്ന ഈ അങ്ങാടി കൂറ്റൻ കഴുത്തിലെ മണി കിലുക്കി, കൊമ്പുകളുയർത്തി അങ്ങാടി കീഴടക്കി നടന്നിരുന്നത് ഇന്നുമോർക്കുന്നവരുണ്ട്.