"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പ്രിന്‍സിപ്പല്‍ =<font color=blue>''' BEENA P''' | | പ്രിന്‍സിപ്പല്‍ =<font color=blue>''' BEENA P''' | ||
| പ്രധാന അദ്ധ്യാപകന്‍= <font color=red size=3>'''CHANDRAN MAVILAMKANDY''' | | പ്രധാന അദ്ധ്യാപകന്‍= <font color=red size=3>'''CHANDRAN MAVILAMKANDY''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= PREMAN | | പി.ടി.ഏ. പ്രസിഡണ്ട്= <font color=green> PREMAN | ||
| സ്കൂള്‍ ചിത്രം=16055 1.jpg | | | സ്കൂള്‍ ചിത്രം=16055 1.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
14:40, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി | |
---|---|
വിലാസം | |
പയ്യോളി കോഴിക്കോട് ജില്ല | |
സ്ഥാപിതം | തിങ്കള്‍ - ജൂലായ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-12-2016 | 16055 |
കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത്
ചരിത്രം
==
1957 ജൂണിലാണ് ഗവണ്‍മെന്റ് സെക്കണ്ടറി സ്കൂള്‍,പയ്യോളി,പ്രവര്‍ത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോര്‍ഡ് സ്കൂള്‍,എലത്തൂര്‍ സി.എം.സി.സ്കൂള്‍ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂള്‍ സ്ഥാപിക്കാന്‍ കെ.അമ്പാടി നമ്പ്യാര്‍(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യര്‍ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എന്‍.പി.കൃഷ്ണമൂര്‍ത്തി(ട്രഷറര്‍), കെ.കുഞ്ഞനന്ദന്‍ നായര്‍ (മെമ്പര്‍)ആയി തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂള്‍,പയ്യോളി സ്ഥാപിക്കപ്പെട്ടു. 1959ല്‍ സൊസൈറ്റി 5 ഏക്കര്‍ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തില്‍ തറവാട്ടില്‍ നിന്ന് വിലയ്ക്കുവാങ്ങി. 1960ല്‍ ഗവ: അക്വയര്‍ ചെയ്ത 5.49 ഏക്കറും 1969 ല്‍ അക്വയര്‍ ചെയ്ത 1.96 ഏക്കറും ഉള്‍പ്പെടെ ഇപ്പോള്‍ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാര്‍ ഓഫീസ്). 1957 ജൂണില്‍ സ്കൂള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍, പ്രവേശന നമ്പര്‍ 1 പയ്യോളി കെ.അമ്പാടിയുടെ മകള്‍ കെ കമലാക്ഷി. സ്കൂള്‍ ഡിസ്‍ട്രിക്ട് ബോര്‍ഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സര്‍വ്വശ്രീ പി.പരമേശ്വരന്‍ നമ്പ്യാര്‍, യു.എം.ആനി, എം ജാനകി അമ്മ, സി.ഒ.ബപ്പന്‍ കേയി, സി.വി .കാര്‍ത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി, പി.വി.മാധവന്‍ നമ്പ്യാര്‍, കെ.ഭരതന്‍,എലിയാമ്മജോസഫ് എന്‍ എം, നീലകണ് ഠന്‍ നായര്‍, ത്രിവിക്രമവാര്യര്‍, ജെ. ശിശുപാലന്‍, ടി.ഒ.ജോസഫ്, ശിവശങ്കരന്‍ നായര്‍, പി ഗംഗാധരനുണ്ണി, പി എന്‍ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആര്‍.ഇന്ദിര, ഭാസ്കരന്‍ നായര്‍, കെ.എന്‍ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവര്‍ പ്രധാന അധ്യാപകരായി സര്‍വ്വശ്രീ. പ്രഭാകരന്‍ തമ്പി, പ്രശസ്ത കവി വി ടി കുമാരന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, പി.കെ.രാഘവന്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്ന പ്രൊഫസര്‍ കെ.പി വാസു, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പി.ബാലന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരന്‍, കഥാകൃത്ത് മണിയൂര്‍.ഇ.ബാലന്‍,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണന്‍ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റ് ഡോ: വി കെ. വിജയന്‍, കാര്‍ട്ടൂണിസ്ററായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത് വി.ആര്‍ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി,കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂര്‍വ്വം ഒാര്‍ക്കാവുന്നതായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പയ്യോളി റേല്‍വെ സ്റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവെ യുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാര്‍ട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണല്‍ നല്‍കുന്നു. ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നല്‍കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് 12 കുട്ടികള്‍ ഉള്‍പ്പെടുന്ന 1 unit
- ഗൈഡ്സ് 32 കുട്ടികള്‍ ഉള്‍പ്പെടുന്ന 2 unit
- എന്‍.സി.സി. 100 കുട്ടികള്‍
- ബാന്റ് ട്രൂപ്പ് എട്ട് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നു.
- ക്ലാസ് മാഗസിന്‍. വര്‍ഷം തോറും ഓരോ ക്ലാസിലും മാഗസിന്‍ പുറത്തിറക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യ വേദി വിജയകരമായി പ്രവര്‍ത്തിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. എല്ലാ വിഷയത്തിനും ഓരോ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
- കലാമേളയില്‍ തുടര്‍ച്ചയായി ഉപജില്ലാതല ചാമ്പ്യന്‍ഷിപ്പ്
മാനേജ്മെന്റ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശിശുപാലന്‍, ജാനകി, പാര്‍വതി ടീച്ചര്‍, ലീലടീച്ചര്‍, ടി.ഒ. ജോസഫ്, വിജയവാണി, സൗമിനി, ഒ. ഭാരതി നളിനി കണ്ടോത്ത്, ശശിധരന്‍മാസ്റ്റര്‍, കെ കെ കമല ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.ടി.ഉഷ
- യു. കെ കുമാരന്‍
- എവര്‍ ഷൈന്‍ അലി
- ഡോ. വിജയന്‍(കാര്‍ഡിയോളജി)
- വി ആര്‍ സുധീഷ്
- കലിങ്കാശശി
- വിനീത് തിക്കോടി
- പുഷ്പന്‍ തിക്കോടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>KOZHIKODE
|
|