"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി  സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു.  
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി  സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു.  
'''ലോക മാതൃഭാഷാദിനം'''
'''21 ഫെബ്രുവരി 2022'''
        [[ചിത്രം:langua.jpeg]]            [[ചിത്രം:lang day.jpeg]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ്  ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
'''അദ്ധ്യാപകദിനാഘോഷം'''
'''06  സെപ്റ്റംബർ  2021'''
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ  ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ്  സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി. 
ഒരു സാധാരണ അദ്ധ്യാപകൻ ചർച്ച ചെയ്യുന്നു നല്ല അദ്ധ്യാപകൻ വിശദീകരിക്കുന്നു മഹാനായ അദ്ധ്യാപകൻ ചെയ്തു കാണിക്കുന്നു എന്ന മഹത് വചനത്തോടു കൂടി സ്കൂൾ ഡെപ്യൂട്ടി ലീ‍‍ഡർ നഫത് ഫതാഹ് ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുമ്പോൾ നമ്മുടെ പാദങ്ങൾക്ക് കരുത്തേകുന്നവരാണ് അദ്ധ്യാപകർ. അതുകൊണ്ട് എന്തുകൊണ്ടും നമ്മുടെ ഒരു മുതൽകൂട്ടാണ് അദ്ധ്യാപകർ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അംനയുടെ പ്രഭാഷണം.
തുടർന്ന്  ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ആലപിച്ചു. അദ്വൈത് നന്ദി പറഞ്ഞ‍ു.
'''ബഷീർ ദിനാചരണം'''
'''05 ജുലൈ 2021'''
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി  എന്നിവർ സംസാരിച്ചു.
മലയാളം  അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
'''വായന ദിനം'''
''' 19 ജൂൺ 2021'''
കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി.  ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692016" എന്ന താളിൽനിന്ന് ശേഖരിച്ചത്