"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:25, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം
         ഒരു മനുഷ്യ ശരീരത്തിന്  അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് രോഗ പ്രതിരോധം. മനുഷ്യൻ ജനിക്കുമ്പോൾ തന്നെ രോഗങ്ങളെ ചെറുക്കാനായി നിരവധി കുത്തിവയ്പ്പുകൾ എടുക്കാറുണ്ട്. മനുഷ്യർ ഒരു പ്രായം കഴിഞ്ഞാൽ വൃദ്ധരാകുന്നു. അവർക്ക് പലതരത്തിലുള്ള രോഗങ്ങൾ പിടിപ്പെടുന്നു. എന്നാൽ അവർ മരുന്നുകളുടെ സഹായത്താൽ പിടിച്ചു നിൽക്കുമെങ്കിലും അത് വളരെ കുറച്ച് ദിവസത്തേക്കു മാത്രമാണ്. പിന്നീട് രോഗത്തെ നിയന്ത്രിക്കാൻ കഴിയാതെ അവർ മരണത്തിലേക്കു പോകുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ഉണ്ടാകുന്നത് വൃദ്ധർക്ക് വളരെയധികം പ്രതിരോധശേഷി കുറവായതിനാൽ ആണ്.അതേ സമയം അവർക്ക് പ്രതിരോധിക്കാനുള്ള കഴിവുണ്ടങ്കിൽ കുറച്ച് കാലം കൂടി ആരോഗ്യവാനായിട്ട് അല്ലെങ്കിൽ ആരോഗ്യവതിയായിട്ട് ജീവിക്കാൻ സാധിക്കും.
               മനുഷ്യർ എല്ലാം ഇന്ന് ആരോഗ്യവാനായിട്ട് ജീവിക്കുന്നത് അവരവരുടേതായ പ്രതിരോധശേഷികൊണ്ടാണ്. കുഞ്ഞുകുട്ടികൾക്കും വൃദ്ധർക്കും ആണ് പ്രതിരോധശേഷി അധികം ഇല്ലാത്തത്. നാം എല്ലാം ഇന്ന് ആരോഗ്യവാനും ആരോഗ്യവതിയുമാണ്. നമുക്ക് പ്രതിരോധിക്കാൻ കഴിയുന്ന ഏതു രോഗം വന്നാലും നമ്മൾ അതിനെ പ്രതിരോധിക്കും.പ്രതിരോധശേഷിയിൽ കേരളം മുന്നിലാണ്. നമ്മുടെ ആരോഗ്യനില വളരെയധികം മുന്നിലാണ്. അതു പോലെ തന്നെ ഏറ്റവും മികച്ചതുമാണ്.
             പ്രതിരോധിക്കാൻ കഴിവുണ്ടങ്കിൽ നമ്മുടെ ജീവനെ രക്ഷിക്കാം, എന്നതിന് ഉത്തമ ഉദാഹരണമാണ് ലോകമാനം പടരുന്ന ഈ മഹാമാരി covid - 19. ഈ രോഗത്തിന്  അത്യാവശ്യമായിട്ടുള്ള  ഒന്നാണ് പ്രതിരോധശേഷി. corona virus - മൂലം ഉണ്ടാക്കുന്ന ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തിലാണ്.
                                 ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പടരാൻ നിമിഷങ്ങൾ മതി. സ്പോഞ്ച് പോലെയുള്ള ശ്വാസകോശം രോഗം ബാധിച്ചാൽ കല്ലു പോലെയാകുന്നു. രോഗം പിടിപ്പെടുന്ന മനുഷ്യർക്ക് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതിനാലാണ് അവരുടെ സ്ഥിതി ഗുരുതരമാകുന്നത്. 6 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കൂടുതൽ പ്രശ്നം. അവർക്ക് രോഗ പ്രതിരോധശേഷി ഇല്ലാത്തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ഈ രോഗം പിടിപ്പെട്ടു മരിക്കുന്നതിൽ എല്ലാ പ്രായക്കാരുമുണ്ട്. എന്നാൽ കേരളത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള കുത്തിവയ്പ്പുകൾ നൽകുന്നു.ഈ മഹാമാരിയെ നേരിടാൻ പ്രതിരോധശേഷിയാണ് പ്രധാനം. മനുഷ്യരുടെ പ്രതിരോധശേഷി വർധിക്കുന്തോറും ആ പ്രദേശത്തെ ആരോഗ്യനിലയും ഉയരും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രമിക്കൂ. പ്രതിരോധശേഷി വർധിപ്പിക്കൂ.......... രോഗങ്ങളെ പ്രതിരോധിക്കൂ........... രോഗവിമുക്തരാകൂ.......
മിധു ബി എസ്
9E പി പി എംഎച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം