"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11,324 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2022
വരി 187: വരി 187:
'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)'''
'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)'''


മലയാള സിനിമയിൽ  പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ലളിതഗാനങ്ങളും ധാരാളം ഉത്സവഗാനങ്ങളും  സേതു പാർവതിയുടേതായി പുറത്തു വന്നിട്ടുണ്ട് . ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാ‍ർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി.       
മലയാള സിനിമയിൽ  പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാ‍ർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി.       
[[പ്രമാണം:25059 ekm 1.jpg|ലഘുചിത്രം|337x337ബിന്ദു|സേതു പാ‍വതി]]
വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു  മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു.                                                            പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി.                                                        ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു.     
 
   പ്രീ-ഡിഗ്രി എസ്. എൻ. എം. കോളേജ് മാല്യങ്കരയിലായിരുന്നു. തിരുവന്തപുരം വിമൻസ് കോളേജിൽ ബി.എ മ്യൂസിക്കിനു ചേർന്നു. ആ അവസരത്തിൽ                                                        റേഡിയോസ്റ്റാറായി ധാരാളം ലളിതഗാനങ്ങൾ ആലപിച്ചിരുന്നു. ഒപ്പം തന്നെ സംവിധായകൻ ഉദയഭാനുവിന്റെ ഗാനമേള പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.                                                      നെയ്യാറ്റിൻകര വാസുദേവൻ സാറും പെരുമ്പാവൂർ രവീന്ദ്രനാഥ് സാറും അക്കാലത്ത് റേഡിയോ നിലയത്തിലുണ്ടായിരുന്നതുകൊണ്ടു് രണ്ടു പേരുടേയും                                                        ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുവാൻ അവസരം ലഭിച്ചു.
 
   1980  ജനുവരി 30 ന് പിതാവ് സുമു ഭാഗവതർ മരണപ്പെട്ടു. തുടർന്ന് ഏക സഹോദരൻ ഗോപാലകൃഷ്ണന്റെ സംരക്ഷണയിലും പ്രോത്സാഹനത്തിലുമായിരുന്നു മുന്നോട്ടുള്ള യാത്ര. വിമൺസ് കോളേജിൽ തന്നെ മ്യൂസിക്ക് എം. എ ക്കു ചേർന്നു. കവിയൂർ രേവമ്മയായിരുന്നു കോളേജ് പ്രിൻസിപ്പൾ. ഈ സമയെത്തെല്ലാം വിവിധ സ്റ്റേജുകളിലായി ഗാനമേളകളും സംഗീത കച്ചേരികളും നടത്തിവന്നു. എം. എ. കിഴിഞ്ഞു പി. എസ്സ്. സി. വഴി കോളേജ് ലക്ചറർ ആയി ജ്യോലി കിട്ടിയതും പഠിച്ച കോളേജിൽ മ്യൂസിക്‌ ഡിപ്പാർട്ട്മെൻ്റിൽ തന്നെ. ഇക്കാലയളവിൽ കൊച്ചിൻ കലാഭവൻ', 'കൊച്ചിൻ ആർട്ട്സ്, 'കൊച്ചിൻ മധുരിമ' എന്നീ ഗാനമേള ട്രൂപുകളിൽ പാടിയിരുന്നു' പിന്നീടു് മലബാർ സർവ്വീസിനായി പാലക്കാടു ചിറ്റൂർ ഗവൺമെൻ്റ് കോളേജിലേക്കു ട്രാൻഫർ ആയി.
 
    പാലക്കാട് ജോലിയിലിരിക്കെ യു.ജി.സി സ്കീം പ്രകാരം എം. ഫിൽ ല്ലിനു മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ സഹോദരൻ ഗോപാലകൃഷ്ണൻ സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ വഴി സിനിമാ മേഖലയിലേക്കു പ്രവേശിക്കുവാനുള്ള അവസരമൊരുക്കി മദ്രാസ്സിലെത്തി സംവിധായകരായ ഇളയരാജ, ജോൺസൺ, ഔസേപ്പച്ചൻ, ശ്യാം, കണ്ണൂർ രാജൻ, ജെറി അമൽദേവ് മുതൽപേരെ പരിചയപ്പെടാൻ അവസരം ലഭിച്ചു. ആദ്യമായി അർജ്ജുനൻ മാസ്റ്റുടെ ഒരു ഗാനം 'ഭരണി' സ്റ്റൂഡിയോ വിൽ റികോഡ് ചെയ്തു. അതിനു ശേഷം ഇളയരാജയുടെ രണ്ടു മൂന്നു ഗാനങ്ങൾ 'പ്രസാദ് ' സ്റ്റൂഡിയോവിൽ ചെയ്യുകയുണ്ടായി. ശ്യാമിൻ്റെ കാസെറ്റിൽ കുറെ ഗാനങ്ങൾ ആലപിച്ചു. അതിൻ്റെ റെക്കോഡിഗ് ബാംഗ്ലൂർ വെച്ചായിരുന്നു. ജെറി അമൽദേവിന്റെ ക്രിസ്ത്യൻ ഡിവോഷണൽ സോംഗിൽ ആറു സോളോ ഗാനങ്ങൾ പാടി. മെയിൽ വോയ്സ് മാർക്കോസ് ആയിരുന്നു പാടിയത്.
[[പ്രമാണം:25059 ekm 3.jpg|ലഘുചിത്രം|284x284ബിന്ദു|സേതു പാ‍ർവതി]]
'രജ്ഞിനി' കാസറ്റിൻ്റെ ഓണപ്പാട്ടൂകൾ, ഭക്തിഗാനങ്ങൾ മുതലായവ പാടി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നീഷ്യസ് ആണ്. മദ്രാസ്സിലെ 'സംഗീത' കാസറ്റിനു വേണ്ടി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടു്. ആ. കെ. ദാമോദരൻ്റെ രചനയിൽ പറവൂർ ശശി സംവിധാനം ചെയ്ത കാസറ്റിലും പോണ്ടിച്ചേരിൽ വെച്ച് ഗാനമേളയിലും ഗായകൻ ഉണ്ണിമേനോടൊപ്പം  പാടാനും സാധിച്ചു
 
  ജോൺസൺ മാസ്റ്റർ സംവിധാനം ചെയ്ത 'ഇസബല്ല'എന്നചിത്രത്തിലെ യുക്മ ഗാനം പാടാൻ സാധിച്ചതും അത് യേശുദാസിൻ്റെ ഹിറ്റ് ഗാനങ്ങളിൽ                                                                  ഇടം പിടിച്ചതും ഭാഗ്യമായി. മദ്രാസ് നിന്നും എം. ഫിൽ കഴിഞ്ഞു തിരിച്ചു വന്നു ജോലിയിൽ പ്രവേശിച്ചത് വീണ്ടും തിരുവനന്തപുരം വിമൺസ് കോളേജിൽ                                                                  തന്നെയായിരുന്നു. പിന്നീടു സിനിമാ മേഘയിൽ നിന്നും അകന്നുപോയി.
 
   ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ താല്പര്യമെന്നതിനാൽ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം  ഉത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരികൾ                                                        നടത്തിവന്നു. ഇതിനിടയിൽ വിവാഹിതയായി. കുടുംമ്പം ചെന്നൈയിൽ. ഭർത്താവു് തമിഴ് സിനിമാ നടൻ ജൂനിയർ ബാലയ്യ (രഘു). രണ്ടു മക്കളിൽ                                                                              മകൾ നിവേദിത ഗായികയും സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറും. മകൻ രോഹിത് ബാലയ്യ (മുരളി) എം.ബി.എ സ്റ്റുഡന്റും സിനിമാ നടനും.
 
     2016ൽ മൂത്തകുന്നം ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഗീത കച്ചേരി അവസാനിച്ചപ്പോൾ പുതികാവ് സ്കൂളിലെ മുൻ അദ്ധ്യാപകനായ പ്രതാപൻ മാസ്റ്റർ                                                  സ്റ്റേജിൽ കയറി വന്നു അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ശ്രോതാക്കളുടെ മുന്നിൽ വെച്ച് വർഷങ്ങൾക്കു ശേഷമുള്ള ഗുരുനാഥന്റെ                                                                അപ്രതീക്ഷിത കൂടി കാഴ്ച അവിസ്മരണീയമായി.<gallery>
പ്രമാണം:25059 ekm 5, CD.jpg|മൂത്തകുന്നം എസ് എൻ എം ക്ഷേേത്രത്തിൽ വച്ച് നടന്ന സംഗീത കച്ചേരിയുടെ സി ഡി
</gallery>


==  ഇപ്പോഴത്തെ സാരഥികൾ ==
==  ഇപ്പോഴത്തെ സാരഥികൾ ==
405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1651274" എന്ന താളിൽനിന്ന് ശേഖരിച്ചത്