"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/സമൂഹം ഒരു നേർക്കാഴ്ച (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/സമൂഹം ഒരു നേർക്കാഴ്ച (ലേഖനം) എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/സമൂഹം ഒരു നേർക്കാഴ്ച (ലേഖനം) എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സമൂഹം ഒരു നേർക്കാഴ്ച
എന്താണ് പരിസ്ഥിതി എന്നു പറഞ്ഞാൽ നിങ്ങൾക്ക് അറിയാമോ ? മനുഷ്യൻ മാത്രമല്ല, മറ്റു ജീവനുള്ള വസ്തുക്കളും അജീവീയ ഘടകവും, ജീവീയ ഘടകവും എല്ലാം നിറഞ്ഞു നിൽക്കുന്നതാണ് പരിസ്ഥിതി.
പരിസ്ഥിതി നമ്മുടെ അമ്മയാണ്. അമ്മയെ നാം എന്തുമാത്രം സ്നേഹിക്കുന്നുവോ അതുപോലെ നാം പ്രകൃതി പരിസ്ഥിതിയെ സംരക്ഷിക്കണം പ്രകൃതിയുടെ മക്കളാണ് നാം ഓരോരുത്തരും. അതുപോലെ ജീവജാലങ്ങലും പ്രകൃതിയുടെ വരദാനമാണ്. ജലം, വായു, ഇവയെ ആശ്രിയിച്ചാണ് മനുഷ്യരും ജിവജാലങ്ങളും വസിക്കുന്നത്. ജലം, വായു എന്നിവയെപ്പോലെ പരിസ്ഥിതിയിൽ മുഖ്യപങ്കുു വഹിക്കുന്ന ഒന്നാണ് വൃക്ഷങ്ങൾ. പരിസ്ഥിതി സംരക്ഷിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നത്. മരങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ സമർത്ഥമാക്കുക. കൃഷി ചെയ്യുക.
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്കും മുഖ്യപങ്കുണ്ട്. പരിസ്ഥിതി മനുഷ്യരുടെ ഏകഭവനമാണ്. എന്നാൽ ഇന്ന് ഈ കാലഘട്ടത്തിൽ പരിസ്ഥിതിയിൽ കാണുന്നത് എല്ലാ ആവാസവ്യവസ്ഥകളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യസമൂഹത്തിനെയാണ്.
ആധുനിക കാലത്തെ തലമുറകൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു. മരങ്ങൾ വെട്ടിമുറിച്ച് വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. പരിസ്ഥിതിയോട് ക്രൂരമായ പ്രവൃത്തി ചെയ്യുന്നത് മൂലമാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഇന്നത്തെ മാനവികതയുടെ ചുമതലയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രകൃതിയിൽ വസിക്കാൻ മനുഷ്യക്ക് എത്രത്തോളം അവകാശമുണ്ടോ അതുപോലെ ജീവജാലങ്ങൾക്കും അവകാശമുണ്ട്.
ഭൂമിയുടെ ജീവനാഡിപ്പോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകളും, പുഴകളും, അരുവികളും എല്ലാം അടക്കിഭരിക്കുന്ന ഒരുവൻ നമുക്കിടയിലുണ്ട്. അവനാണ് നാമെല്ലാം ഇന്ന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വായു മലിനീകരിക്കപ്പെടുന്നു. അതുപോലെ പ്ലാസ്റ്റിക് ഒരു അജീവീയ ഘടകമാണ്. മണ്ണിൽ അലിഞ്ഞുചേരുന്നില്ല. ഇലയെല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്ന വില്ലന്മാരാണ്. ഇവയെല്ലാം ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക.
ഇന്ന് നമ്മുടെ ഇടയിൽ നിലകൊള്ളുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശുചിത്വമില്ലായ്മ. എന്നാൽ മനുഷ്യർക്ക് വേണ്ട അത്യന്താപേക്ഷിക ഘടകമാണ് ശുചിത്വം.. ശുചിത്വത്തിലൂടെ മാത്രമേ രോഗാണുക്കളെ തടയാൻ കഴിയുകയുള്ളൂ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസരങ്ങളിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടികിടന്നാൽ കൊതുകുകൾ പെരുകുന്നു. അതിലൂടെ മലേറിയപോലെ മാരകമായ രോഗങഅങൾ നമ്മെ തേടിയെത്തുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കുക. പ്ലാസ്റ്റിക് ഒഴികെ എല്ലാ വസ്തുക്കളും മണ്ണിൽ അലിഞ്ഞു പോകും. എന്നാൽ വിഷവസ്തുവായ പ്ലാസ്റ്റിക് എന്ന വില്ലൻ മണ്ണിൽ അലിഞ്ഞുചേരില്ല. പ്ലാസ്റ്റിക് കത്തിക്കുന്നത് അപകരമാണ്. ആ പുക ശ്വസിക്കുന്നതിലൂടെ മാരഗമായ രോഗങ്ങൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് ഉപയോഗം നിർത്തലാക്കി അതിനുപകരം തുണി സഞ്ചികൾ ഉപയോഗിക്കുക.
ശുചിത്വത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു മാർഗം എന്നു പറഞ്ഞാൽ നമ്മുടെ വീട്ടിലെ ജൈവീക മാലിന്യങ്ങളെ ( ഭക്ഷണാവിശിഷ്ടങ്ങൾ, ഇലകൾ, പച്ചക്കറികൾ) ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാം. അജൈവീയ മാലിന്യങ്ങൾ മാനിന്യസംസ്കരണ പ്ലാന്റിൽ നൽകാം. ഇതിലൂടെ ഒരു പരിധിവരെ മാലിന്യങ്ങളുണ്ടാകാതെ ശുചിത്വം മുന്നോട്ടു കൊണ്ടുപോകാം.
ഇന്ന് ശുചിത്വമില്ലായ്മ, പരിസ്ഥിതി മലിനീകരണം എന്നിവ രൂക്ഷമാവുകയാണ്. അതുപോലെ ഓസോൺ പാളിയിലെ വിള്ളൽ , ഇതെല്ലാം തിരിച്ചടിയാകുന്നു. റഫ്രിജറേറ്റർ, എയർകണ്ടീഷണറുകൾ, സ്പ്രേ തുടങ്ങിയവയിൽ നിന്നും വരുന്ന വാതകങ്ങൾ പരിസ്ഥിതിമലിനീകരണം മാത്രമല്ല വായുമലിനീകരണം കൂടി സംഭവിക്കുന്നു.
ഇതെല്ലാം അവസാനിക്കുന്നത് രോഗങ്ങളിലൂടെയാണ്. ഇന്നത്തെ മനുഷ്യർക്ക് രോഗപ്രതിരോധശേഷി കുറവാണ്. ഇന്ന് ജനങ്ങൾ ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നു. ഇതിലൂടെ രോഗപ്രതിരോധശേഷി കുറയുന്നു. പണ്ടുകാലത്ത് ജനങ്ങൾ കൃഷി ചെയ്ത് ജീവിച്ചിരുന്നു. നന്നായി അധ്വാനിച്ചികരുന്നു. ഇന്ന് കൃഷിചെയ്യാൻ ആരും തന്നെ താത്പര്യം കാണിക്കുന്നില്ല. പച്ചക്കറികൾക്കും മറ്റും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വിഷമേറിയ പച്ചക്കറികൾ കഴിക്കുന്നു. ഒരു ചെറിയ പനി വന്നാൽപോലും തളർന്നു വീഴുന്ന ജനങ്ങളാണ് ഇന്നത്തേത്, എന്താണ് കാരണം പ്രതിരോധശേഷിയില്ല ?
2019ൽ ചൈനയിൽ നിന്നും തുടങ്ങിയ കൊറോണ വൈറസ് ഇന്ന് ലക്ഷങ്ങളുടെ ജീവനാണ് എടുത്തുകൊണ്ടിരിക്കുന്നത്. അത് എല്ലാ രാജ്യങ്ങളെയും ബാധിച്ചു. രോഗപ്രതിരോധശേഷി ഇല്ലാത്തവരെ മാത്രമല്ല രോഗപ്രതിരോധശേഷി ഉള്ളവരെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ രോഗപ്രതിരോധശേഷിയുള്ളവർ ഒരു പരിധിവരെ രക്ഷപ്പെടുന്നുത. ഈ വിപത്തിൽ നിന്ന് അതിജീവിക്കാൻ നമുക്ക് കഴിയും. തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക, ആഹാരം കഴിക്കുന്നതിന് മുൻപ് കൈ, വായ് തുടങ്ങിയല നന്നായി കഴുകുക. അപ്പോൾ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ തടയാൻ കഴിയും. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി പോഷകമേറിയ ആഹാരം കഴിച്ച് രോഗപ്രതിരോധ ശേഷി നേടുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം