"ജി.വി.എച്ച്.എസ്സ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== == ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണീട്‌ == ==
== == ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണീട്‌ == ==
[[ചിത്രം:GVHS MANEED.jpg]]
 
മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിര്‍വരമ്പില്‍ കുന്നുകളും പാടങ്ങളും തോടുകളും ചേര്‍ന്ന്‌ ഗ്രാമീണ ചാരുത ചാര്‍ത്തുന്ന ഗ്രാമമാണ്‌ മണീട്‌. ഇവിടത്തെ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ്‌ മണീട്‌ ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്‌കൂള്‍. 1910 ഫെബ്രുവരി 23 ന്‌ (1085 കുംഭം 12) ഒരു പ്രൈമറി സ്‌കൂള്‍ എന്ന നിലയില്‍ തുടങ്ങി 1950 ജൂണ്‍ 10-ന്‌ അപ്പര്‍ പ്രൈമറിയും 1961 ജൂണ്‍ 5 ന്‌ ഹൈസ്‌കൂളും 1990-91 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും (പ്രിന്റിംഗ്‌ ടെക്‌നോളജി) 2004-ല്‍ ഹയര്‍ സെക്കന്ററിയുമായി വളര്‍ന്നു. 1996 ല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.  

11:38, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

== ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണീട്‌ ==

മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിര്‍വരമ്പില്‍ കുന്നുകളും പാടങ്ങളും തോടുകളും ചേര്‍ന്ന്‌ ഗ്രാമീണ ചാരുത ചാര്‍ത്തുന്ന ഗ്രാമമാണ്‌ മണീട്‌. ഇവിടത്തെ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ്‌ മണീട്‌ ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്‌കൂള്‍. 1910 ഫെബ്രുവരി 23 ന്‌ (1085 കുംഭം 12) ഒരു പ്രൈമറി സ്‌കൂള്‍ എന്ന നിലയില്‍ തുടങ്ങി 1950 ജൂണ്‍ 10-ന്‌ അപ്പര്‍ പ്രൈമറിയും 1961 ജൂണ്‍ 5 ന്‌ ഹൈസ്‌കൂളും 1990-91 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും (പ്രിന്റിംഗ്‌ ടെക്‌നോളജി) 2004-ല്‍ ഹയര്‍ സെക്കന്ററിയുമായി വളര്‍ന്നു. 1996 ല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന്‌ സൗകര്യമില്ലാതിരുന്ന ഈ നാട്‌ നടത്തിയ നെടുനാളത്തെ യത്‌നം അരനൂറ്റാണ്ടിനുശേഷമാണ്‌ സഫലമായത്‌. മണീടില്‍ ഹൈസ്‌കൂള്‍ അനുവദിച്ചുകൊണ്ട്‌ അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ശ്രീ. പട്ടംതാണുപിള്ളയുടെയും, ഡി.പി.ഐ ശ്രീ. എന്‍. ചന്ദ്രഭാനുവിന്റെയും 1.06.1961 ലെ നമ്പര്‍, 148874/60 എന്ന ഉത്തരവാണ്‌ ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയത്‌. ബഹു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ആയിരുന്ന ശ്രീ. ഇ.എന്‍. ചന്ദ്രശേഖരപിള്ള, എം.എ.എല്‍.റ്റി. 9.05.1961 ല്‍ ഈ സ്‌കൂളിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വ്വഹിക്കുമ്പോള്‍ ഇന്നാട്ടുകാരനായ ശ്രീ. റ്റി.സി. ഐസക്ക്‌ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍. മുന്‍ കേന്ദ്രഭക്ഷ്യമന്ത്രി ശ്രീ. എ.എം. തോമസ്‌, മുന്‍ ഭക്ഷ്യമന്ത്രി ശ്രീ. ഇ.പി. പൗലോസ്‌, ശ്രീ. വി.എം. പീറ്റര്‍, ശ്രീ. പി.കെ. കൃഷ്‌ണമേനോന്‍, ശ്രീ. കെ.എം. പോള്‍, ശ്രീ. ടി.സി. ജോര്‍ജ്ജ്‌, ശ്രീ. കെ.എം. കുര്യാക്കോസ്‌ (എക്‌സ്‌.എം.എല്‍.എ), സ്‌കൂളിനുവേണ്ടി 92 സെന്റ്‌ സ്ഥലം സൗജന്യമായി നല്‍കിയ കൗതകപ്പിള്ളി മനയ്‌ക്കല്‍ ശ്രീ. തുപ്പന്‍ നമ്പൂതിരിപ്പാട്‌ എന്നീ പേരുകള്‍ സ്‌കൂള്‍ ചരിത്ര ഏടുകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ ഡെക്കാന്‍ ഹെറാല്‍ഡിന്റെ അസോസിയേറ്റ്‌ എഡിറ്ററുമായ ശ്രീ. ശങ്കരനാരായണന്‍ നമ്പൂതിരി, ശ്രീ. പി.കെ. അയ്യപ്പന്‍, ഡി.ഇ.ഒ. മൂവാറ്റുപുഴ, ഡോ. ലത ഉണ്ണികൃഷ്‌ണന്‍ (ഡോക്‌ടറേറ്റ്‌ ഇന്‍ മറൈന്‍ സയന്‍സ്‌-കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, രണ്ടാം റാങ്ക്‌ ഹോള്‍ഡര്‍ ഇന്‍ എം.എസ്‌.സി ബയോകെമിസ്‌ട്രി എം.ജി. യൂണിവേഴ്‌സിറ്റി), ഡോ. ജയ സുകുമാരന്‍ (ഡോക്‌ടറേറ്റ്‌ ഇന്‍ ട്രാന്‍സലേഷന്‍ ഫ്രം ബംഗാളി റ്റു മലയാളം; എം.ജി. യൂണിവേഴ്‌സിറ്റി) ജിന്‍സി പി. തോട്ടത്തില്‍ (ഡോക്‌ടറേറ്റ്‌ ഇന്‍ ബയോ ഫിസിക്‌സ്‌; എം.ജി. യൂണിവേഴ്‌സിറ്റി), മാസ്റ്റര്‍ സിജു സി.പി. (ഒന്നാം റാങ്ക്‌ ഹോള്‍ഡര്‍, വി.എച്ച്‌.എസ്‌.എസ്‌. 1995), കുമാരി. ശ്രുതി മോഹന്‍ (ഒന്നാംസ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേള) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ ഈ വിദ്യാലയചെപ്പിലെ മുത്തുമണികളായിട്ടുണ്ട്‌. ശ്രീമതി. എം.എസ്‌. മോളി (പ്രിന്‍സിപ്പാള്‍, വി.എച്ച്‌.എസ്‌.എസ്‌) ശ്രീമതി. എന്‍.കെ. വത്സ (പ്രിന്‍സിപ്പാള്‍, എച്ച്‌.എസ്‌.എസ്‌) ഇവര്‍ ഈ സ്ഥാപനത്തിന്റെ സാരഥികളായി വര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ഇന്ന്‌ ശതാബ്‌ദിയുടെ മുനമ്പില്‍ പുരോഗതിയുടെ ശൃംഗങ്ങളെ തഴുകിനില്‍ക്കുന്നു.

"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്സ്._മണീട്&oldid=1639" എന്ന താളിൽനിന്ന് ശേഖരിച്ചത്