"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
<gallery>
<gallery>
42205 basheer day.jpeg
42205 basheer day.jpeg
</gallery>
<gallery>
42205 basheer day 2.jpeg
</gallery>
</gallery>
'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''

14:29, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

 2021 - 22 ലെ സ്കൂൾ പ്രവേശനോത്സവം  ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ  സംഘടിപ്പിച്ചു. PTAപ്രസിഡൻ്റ് ശ്രീ ഷൈൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ഇൻ ചാർജ്ജായിരുന്ന ശ്രീമതി സജിത ടീച്ചർ സ്വാഗതമാശംസിച്ചു. അധ്യാപകരും വാർഡ് മെമ്പർ ശ്രീമതി ഉമയും ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൂര്യയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീമാൻ ഷൈജിയും ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീമതി സുനഭടീച്ചർ നന്ദി രേഖപ്പെടുത്തി.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ വൃക്ഷ തൈകൾ നടുകയും അതിൻ്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു.ഓരോ കുട്ടിയും അവർ നട്ട മരത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കുറിച്ചു വയ്ക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും സന്ദേശങ്ങളും പ്രസംഗങ്ങളും പോസ്റ്ററുകളുമെല്ലാം കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.


വായനാദിനാചരണം

ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ടു വായനയെ പരിപോഷിപ്പിക്കുന്ന നിരവധി പ്ര ർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. കുട്ടികൾ അവർ വായിച്ച പുസ്‌തകങ്ങളുടെ വായന കുറിപ്പുകൾ അവതരിപ്പിച്ചു. പി. എൻ. പണിക്കരുടെ ജീവചരിത്ര കുറിപ്പും അവതരിപ്പിച്ചു. വായനയുടെ മാഹാത്മ്യം വിളിച്ചോതുന്ന പോസ്റ്ററുകൾ അവതരിപ്പിച്ചു.എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ഒരു വായനമൂല ഒരുക്കി.

ബഷീർ ദിനം

മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ ജൂലൈ 5 വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ ഓൺലൈൻ വഴി ആഘോഷിച്ചു. ബഷീറിൻ്റെ കഥാപാത്രങ്ങളായി മാറി കുട്ടികൾ മികച്ച അഭിനയം കാഴ്ചവച്ചു.ബഷീറിൻ്റെ ജീവചരിത്രാവതരണം, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീറിൻ്റെ കഥകൾ പരിചയപ്പെടൽ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി .

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമദിനം ഇത്തവണ ഓൺലൈൻ ആയാണ് ആഘോഷിച്ചത്. കുട്ടികൾ മനോഹരമായ ചാന്ദ്ര പതിപ്പുകൾ തയ്യാറാക്കി. ചാന്ദ്രദിന പാട്ടുകൾ, ക്വിസുകൾ, കുറിപ്പുകൾ, അമ്പിളി അമ്മാവനെ വരയ്ക്കൽ, ചന്ദ്രയാൻ നിർമാണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്തു.

സ്വാതന്ത്ര്യ ദിനം

 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ടീച്ചർ ഇൻ ചാർജ്ജായിരുന്ന ശ്രീമതി സജിത ടീച്ചർ പതാക ഉയർത്തി. അധ്യാപകർ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരും വാർഡ് മെമ്പറും ആശംസകളറിയിച്ചു. പ്രസംഗം ,ദേശഭക്തിഗാനം ,ദേശീയ നേതാക്കളെക്കുറിച്ചുള്ള വായനാക്കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി .