"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ഭൂമി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

10:06, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

     ഭൂമി നമ്മുടെ അമ്മ

എന്തിനു മക്കളേ നിങ്ങളീ കൈകളാൽ
എന്തിനീ അമ്മയെ വേദനിപ്പൂ,
എന്തുതെറ്റാണീയമ്മ നിങ്ങൾക്കു ചെയ്തതെന്നറിയാൻ
ഞാനേറെയാശിക്കുന്നു.
മകനെന്നും മകളെന്നും കരുതി വളർത്തി
ജീവനും വായുവും തന്നതാണോ?
മക്കളേ നിങ്ങൾക്കറിയുമോ ഞാൻ
എങ്ങനെ ഈ നില എത്തിയെന്ന്?
നിങ്ങൾ തൻ പൂർവ്വികർ തന്നൊരു സൗഭാഗ്യം
എന്നെ ഈ നിലയിലേക്കെത്തിച്ചിതാ..
സ്വന്തവും ബന്ധവുമായുള്ള കൂട്ടുകാർ
ആരൊക്കെയെന്നറിയുന്നുവോ നീ
പുഴകളും മലകളും കുന്നുകളും പിന്നെ
വൃക്ഷലതാദികളൊക്കെയത്രേ
നിങ്ങൾ തൻ കൈകളാൽ എൻ
പ്രിയ സ്നേഹിതർക്കൊക്കെയും അന്ത്യം വരുത്തിയല്ലോ
ഇരു നില ബഹു നിലകെട്ടിടങ്ങൾ പണിതു
എന്റെയും അന്ത്യം കുറിച്ചു നിങ്ങൾ
ഇനിയുമീ ക്രൂരത അരുതേ എന്നോട്
ഇനിയൊന്നും താങ്ങുവാൻ കരുത്തുമില്ല.
 

കൃഷ്ണ എ എസ്
7B ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത