"പെരുവട്ടൂർ എ എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}ഈ വർഷത്തെ മികവ് പ്രവർത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തിൽ ഓരോ കുട്ടിയും പിറന്നാൾ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നു.ഓരോ വിദ്യാർത്ഥിക്കും ലൈബ്രറി നൽകി അതിൻറെ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നു.വായനയിൽ പിന്നോക്കമുളള കുട്ടികൾക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു. കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് സഹായം നൽകാനായി സ്കൂളിൽ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികൾക്കും അധ്യാപകർക്കുമായി ചെല്ലം വിതരണം ചെയ്തു.മാർച്ചു മാസത്തിൽ  ഈ തുക ശേഖരിച്ച്  രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്
മുൻസിപ്പൽ ചെയർമാൻ ബഹു: അഡ്വ: കെ സത്യൻ ആയിരുന്നു.കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തതോടെ ഈ വർഷവും ഓണാഘോഷം നടത്തുകയുണ്ടായി.വിവിധ വേഷങ്ങളണിഞ്ഞ് കുട്ടികളും രക്ഷിതാക്കളും ഘോഷയാത്രയിൽ അണിനിരന്നു.കൂടാതെ നോമ്പുതുറ,ക്രിസ്മസ്,പൂജ വെയ്പ് തുടങ്ങിയ ആഘോഷങ്ങളും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
“ സ്നേഹ-ഉജ്ജയനി “ കർഷക വിദ്യാർത്ഥി പദ്ധതി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്താനായി പരിസ്ഥിതി ക്ലബിൻറെ ഭാഗമായി ‘ സ്നേഹ-ഉജ്ജയനി ’ ക്ലബിൻറെ  നേതൃത്വത്തിൽ ഓരോ വിദ്യാർത്ഥിക്കും 2 കറിവേപ്പിൻ തൈ വീതം നൽകി. ഏറ്റവും നന്നായി വളർന്ന കറിവേപ്പിൻ തൈ ഉളള കുട്ടിക്ക് സമ്മാനം നൽകുന്നതാണ്.കഴിഞ്ഞവർഷം വ്ദ്യാലയത്തിൽ നിന്നും നൽകിയ വാഴക്കന്ന് കൃഷിചെയ്ത് വലിയ കുല ഉണ്ടാക്കിയ കുട്ടികർഷകനായ ദേവാനന്ദിന് ഉപഹാരങ്ങൾ നൽകി. പരിസ്ഥിതി ക്ലബിൻറെ നേതൃത്വത്തിൽ OISCA യുമായി ചേർന്ന് സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കി. ഇംഗ്ലീഷ് ക്ലബിൻറ ഭാഗമായി എല്ലാ ഞായറാഴ്ചയും സ്കൂളിൽ  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നടന്നു വരുന്നു.വ്യാഴം ഇംഗ്ലീഷ് അസംബ്ലിയും.നടന്നു വരുന്നു ദിനാചരണത്തിൻറെ ഭാഗമായി എല്ലാ ക്ലാസിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്യുന്നു.തുടർന്ന് സബ് ജില്ല മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടുന്നു.
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626107" എന്ന താളിൽനിന്ന് ശേഖരിച്ചത്