"സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/പരിണിതഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/പരിണിതഫലം എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/പരിണിതഫലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിണിതഫലം

പരിണിതഫലം
പച്ചപ്പ് നിറഞ്ഞ ഭൂമിയെവിടേ ?
മാനവൻ കൊന്നൊട‍ുക്കിയ നിന്നേ..
പ‍ുല്ല‍ുകള‍ും മലകള‍ും ക‍ുന്ന‍ും അര‍ുവിയ‍ും
നിറഞ്ഞ എൻ ഭൂമിയെവിടേ ?
നേട്ടങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി നീ
കൊന്നൊടുക്കിയോ എൻ ഭൂമിയേ...
പൊന്ന‍ുവിളയുന്ന പാടങ്ങൾ നീ
മണ്ണിട്ട് മ‍ൂടിയില്ലേ.......
അവിടെ ക‍ൂറ്റൻ കെട്ടിടം കെട്ടിപ്പടുത്ത‍ു നീ
ഒന്ന‍ും ഓർത്ത‍ീല നീ
ഇതിനെല്ലാം പരിണിതഫലം ഉണ്ടാക‍ുമെന്ന്
എവിടെനിന്നോ കടന്ന് എത്തിയ-
വൻ എല്ലാറ്റിനേയ‍ും കൊന്നൊട‍ുക്ക‍ുന്ന‍ു.
പടവെട്ടി മ‍ുൻപോട്ട‍ുപോക‍ുകയാണവൻ
എല്ലാറ്റിനേയ‍ും ഇല്ലാതെയാക്ക‍ുവാൻ
ഇതാ നോക്ക‍ൂ....
മഹാമാരി തൻ താണ്ഡവ ന‍ൃത്തമാട‍ുകയാണ്
ഇവിടെ
ആര് നമ്മെ രക്ഷിപ്പ‍ൂ.......
ആര് നമ്മെ രക്ഷിപ്പ‍ൂ.....
മാലാഖമാർ തൻ വെൺമയാം കരങ്ങൾ മീട്ടിയ
ഡോക് ടർമാർക്ക‍ും നഴ്‍സ‍ുമാർക്ക‍ും ലോകത്തിൻ
പ്രണാമം......

നിധിഷ രഘ‍ു
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത