"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

13:08, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ ചർച്ചചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. കൊറോണ രോഗം പിടിപെട്ട് നിരവധിപേർ ലോകത്തോടു വിടപറഞ്ഞു. ലോകത്തെ ഞെട്ടിച്ചുകൊണ്ടുളള ഈ മഹാമാരിയുടെ വരവ് ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തി. ജനങ്ങളുടെ ശ്രദ്ധയില്ലായ്മയും ശുചിത്വക്കുറവിലുമാണ് ഈ രോഗം ഇത്രയധികം പടർന്നുപിടിച്ചത്. പരസ്പര സമ്പർക്കം ഒഴിവാക്കാനായി രാജ്യമെമ്പാടും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ലോക്ഡൗണിലൂടെ രാജ്യത്തിനും ലോകത്തിനും വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.അതൊരു വശം മാത്രം.

കുട്ടികൾ ചെറുപ്പം മുതൽതന്നെ ശുചിത്വത്തിന്റെ മഹത്വം അറിഞ്ഞിരിക്കണം. പ്രഭാതകൃത്യങ്ങൾ പോലെതന്നെ ശീലമാക്കേണ്ടതാണ് ശുചിത്വവും. ശുചിത്വശീലങ്ങളെന്ന് ഉദ്ദേശിക്കുന്നത്, വിസർജ്ജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തയാക്കുക, യാത്രകൾക്കുശേഷം തിരിച്ചെത്തുമ്പോൾ കൈകാലുകകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക, രണ്ടുനേരംകുളിയ്ക്കുക, വൃത്തിയുളള വസ്ത്രം ധരിയ്ക്കുക, മുതലായവയാണ്. വ്യക്തിശുചിത്വം പോലെതന്നെ വളരെ പ്രാധാന്യമേറിയതാണ് പരിസരശുചിത്വം. സ്വന്തം വീടും പരിസരവും തങ്ങൾ ഇടപെടുന്ന സ്ഥലങ്ങളും വൃത്തയായി സൂക്ഷിച്ചാൽ ഇതുപോലെയുളള രോഗങ്ങളെ തടയാൻ കഴിയും. ഓരോ പൗരനും ഇത് പ്രാവർത്തികമാക്കുമ്പോൾ നമ്മുടെ രാജ്യം ശുചിത്വമുളളതായിത്തീരും. അതുകൊണ്ട് ശുചിത്വശീലങ്ങൾ ഓരോരുത്തരും പ്രാവർത്തികമാക്കേണ്ടത് ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

ഭാവന നിഷികാന്ത്
8 B ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം