"ജി.എൽ.പി.എസ്. പൊന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
== ശാസ്ത്ര മേള == | == ശാസ്ത്ര മേള == | ||
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളര്‍ത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന മേളയാണ് | പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളര്‍ത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളില്‍ വളരെ ഭംഗിയായി മേള നടത്തപെടുന്നു . | ||
== ദിനാചാരണങ്ങള്‍== | == ദിനാചാരണങ്ങള്‍== |
14:53, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. പൊന്നാട് | |
---|---|
വിലാസം | |
പൊന്നാട് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2016 | 18220 |
ചരിത്രം
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ല്‍ ഏകാധ്യാപക വിദ്യാലയം എന്ന രീതിയില്‍ ഒറ്റ മുറി പീടികയില്‍ ആരംഭിച്ച ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്ന്‍ വളര്‍ച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉള്‍പ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്ന.
പ്രദേശവാസികളായ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കര്‍ 5 സെന്‍റ് സ്ഥലത്ത് മൂന്ന്‍ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സര്‍ക്കാര്‍ വിദ്യാലയം തലയുയര്‍ത്തി നിലകൊള്ളുന്നു.
പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവര്‍ത്തിച്ച രക്ഷാകര്‍ത്ത സമിതിയും , പ്രാധാനാദ്ധ ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റും , കമ്പ്യൂട്ടര്‍ ലാബ് ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാര്‍ത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .
വാര്‍ഡ്‌മെംബര്‍ സമദ് പൊന്നാട് , എസ് എം സി ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് , പ്രധാനാധ്യാപകന്‍ എം ശിവദാസന്‍ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു .
പ്രീ-പ്രൈമറി
2011 ജൂണ്‍ മാസത്തില്‍ സ്കൂളില്‍ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവര്‍ക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് വര്‍ഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിന്നാല്‍ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2016-17 വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം 76 ആയി.
അധ്യാപകര്‍/ജീവനക്കാര്‍
- ശിവദാസന്‍ എം - HM
- വാസുദേവന്‍ നമ്പൂതിരി പി - LPSA
- അബൂബക്കര്‍ കെ - LPSA
- വിദ്യ പി എം - LPSA
- തസലീന പി - LPSA
- രമ്യ വി പി - LPSA
- പ്രജിഷ ടി - LPSA
- അബ്ദുല്‍ ബഷീര്‍ ബി പി - Jr.ARABIC TEACHER
- വീരന്‍കുട്ടി കെ - PTCM
- ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചര്‍ }
- പ്രീത ഒ { പ്രീ-പ്രൈമറി ആയ }
എസ്സ് ആര്‍ ജി
അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്കൂള്‍ കലണ്ടര്‍ ,
ലൈബ്രറി
കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളില്‍പ്പെട്ട ആയിരത്തോളം പുസ്തങ്ങള്‍ അടങ്ങുന്നതാണ് സ്ക്കുള്‍ ലൈബ്രറി . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യം വേണ്ട റഫര്‍ന്‍സ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങള്‍ സ്ക്കുള്‍ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കള്‍ക്ക് ഒഴിവു സമയങ്ങളില്‍ വായിക്കുവാന്‍ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .
ഗണിത ക്ലബ്
ഗണിതപഠനം ലളിതമാക്കാനും കുട്ടികളില്‍ ഗണിതപഠനത്തിനുള്ള താല്‍പര്യം വളര്‍ത്താനും ഉതകുന്ന തരലുള്ള പ്രവര്‍ത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിര്‍മ്മാണത്തിനുള്ള വര്‍ക്ക്ഷോപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട് .
വിദ്യാരംഗം
2016 - 17 അധ്യയന വര്‍ഷത്തില്‍ സ്ക്കുളിലെ വിദ്യാരംഗം പരിപാടികള്‍ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആര്‍ സി യില്‍ വെച്ച് ചേര്‍ന്നു . ഓരോ സ്ക്കുളില്‍ നിന്നും ചാര്‍ജുള്ള ഓരോ അധ്യാപകര്‍ പ്രസ്തുതയോഗത്തില്‍ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വര്‍ക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടന്‍ പാട്ട് എന്നിവ ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നല്‍കി മെച്ചപ്പെട്ട ഒന്ന്‍ , രണ്ട് , മൂന്ന്‍ സ്ഥാനങ്ങള്‍ തെരഞ്ഞെടുത്തു .
ഉച്ചഭക്ഷണം
മുഴുവന്‍ പ്രവര്‍ത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയില്‍ അഞ്ചു ദിവസവും കറികളില്‍ കുട്ടികള്‍ക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലര്‍ത്തുന്നു . സാമ്പാര്‍ , പരിപ്പ്കറി , മോര്കറി ,ഇലകറികള്‍ , എന്നിവയോടെപ്പം അച്ചാര്‍ , തൈര് , ഉപ്പേരിയും തിങ്കള്‍ , ബുധന്‍ ദിവസങ്ങളില്‍ കാച്ചിയ പാലും ആഴ്ചയിലൊരിക്കല്‍ കോഴിമുട്ടയും നല്‍കി വരുന്നു .
കാര്‍ഷികരംഗം
സ്കൂളിന്‍ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ് ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ് . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനും ചിലപ്പോള്‍ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂള്‍ കാര്‍ഷിക ക്ലബിന്‍റെ മേല്‍നോട്ടതിലണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തി വരുന്നത് .
സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ / കമ്പ്യുട്ടര്‍ പഠനം
സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകള്‍ , പ്രിന്‍റര്‍ , സ്കാനര്‍ , നെറ്റ്സെറ്റര്‍ എന്നിവ പഞ്ചായത്ത് , എം എല്‍ എ ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയില്‍ പ്രതേക ടൈംടേബിള്‍ രൂപികരിച്ചു . ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികള്‍ക്ക് ഉബുണ്ടു വെര്‍ഷന്‍ അടിസ്ഥാനമാക്കി കമ്പ്യുട്ടര്‍ പഠനം നടത്തി വരുന്നു. ക്ലാസ്തല പ്രവര്‍ത്തനങ്ങളുടെ IT സാധ്യതകള്‍ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.
കായികം
കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പരിമിതമായ സൗകര്യ
കലാ മേള
കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയില്‍ വെച്ചാണ് നടന്നത് . 3 മുതല്‍ 7 വരെയായിരുന്നു മേള.
ശാസ്ത്ര മേള
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളര്‍ത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളില്‍ വളരെ ഭംഗിയായി മേള നടത്തപെടുന്നു .