"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <font color="brown">ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി പ്രസന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/ഗണിത ക്ലബ്ബ്-17 എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി പ്രസന്നകുമാരി റ്റീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു. കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച് ശരിയായ മാർഗ്ഗ നിർദ്ദേശം നൽകുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.ഗണിതക്രിയകൾ പരിശീലിക്കുന്നതിനായി ഹോണസ്ററിഷോപ്പ് പ്രവർത്തിക്കുന്നു.