"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:09, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ബാലികാമഠം ഇക്കോ ക്ലബ്ബ്

സ്വന്തം ജിവിതത്തിലേക്ക് പരിസ്ഥിതി സൗഹാർദ്ദ ജീവിത ശൈലി പകർത്തിയെടുക്കാനുള്ള പരിശീലനമാണ് തിരുവല്ല ബാലികാമഠം എച്ച്. എസ്സിലെ കുട്ടികൾ ഇക്കോക്ലബ്ബ് പദ്ധതിയിലൂടെ നേടുന്നത്. കാർഷിക വൃത്തിയുടെ മഹത്വം, പുഴകളെയും, മലകളെയും, സംരക്ഷിക്കേണ്ടതിന്റെയും, പ്ലാസ്റ്റിക്ക് ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെയും, അങ്ങനെ നിരവധി അറിവുകളാണ് പ്രായോഗിക പ്രവർത്തനത്തിലൂടെ ഇളം തലമുറ സ്വായത്തമാക്കുന്നത്.

  • സ്‍കൂൾ പരിസര ശുചികരണ പ്രവർത്തനങ്ങൾ :

ശുചിത്വ സംസ്കാരത്തിന്റെ പരിശീലന കളരിയാവണം സ്‍കൂളുകൾ എന്ന ആശയം തിരിച്ചറിഞ്ഞ് സ്‍കൂൾ കാമ്പസ്സിൽ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്രവണതയ്‍ക്കെതിരെ കുട്ടികളെ ബോധവൽകരിക്കുകയും, മാലിന്യങ്ങളെ തരം തിരിച്ച് ശേഖരിക്കുന്ന ശീലത്തിന്റെ ഉടമയാക്കാൻ പരിശീലിപ്പിക്കുകയും ഇതിന്റെ ഭാഗമായി കാമ്പസിൽ ഉടനീളം സ്‍കൂളും പരിസരവും ശുചിയായി സൂക്ഷിക്കണമെന്ന് നിർദ്ദേശിക്കുന്ന ബോർഡുകൾ സ്ഥാപിച്ചു. “ വിദ്യമാത്രം പോരാ വൃത്തിയും വേണം " എന്ന സന്ദേശമെഴുതിയ ബിന്നുകളും സ്ഥാപിച്ചു.

  • പ്ലാസ്റ്റിക്കിനെതിരെ :

പ്ലാസ്റ്റിക് അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്രവണതയ്ക്കെതിരെ പ്ലാസ്റ്റിക്കിനെ സ്നേഹിച്ച് ഭൂമിയെ രക്ഷിക്കുന്ന LOVE PLASTIC പദ്ധതി സ്‍കൂളിൽ തുടങ്ങി.

  • വനവത്കരണവും പച്ചക്കറികൃഷിയും ;

പിരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തുവരുന്നു. സ്‍കൂൾ കാമ്പസ്സിൽ നടുന്ന വൃക്ഷത്തൈകളുടെ ചുമതല ഓരോ ക്ലാസ്സിലും നല്കുന്നു. സ്‍കൂൾ സ്‍ഥിതി ചെയ്യുന്ന 8 ഏക്കർ സ്ഥലത്തുള്ള മരങ്ങളുടെയും, ചെടികളുടെയും, സെൻസസ് എടുക്കുകയും അതിൽ ഇല്ലാത്ത ഔഷധചെടികളും, അലങ്കാര ചെടികളും, സംരക്ഷണ മൂല്യമുള്ള വൃക്ഷത്തൈകളും നട്ടു പരിപാലിച്ചു വരുന്നു. കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി വാഴയും, നെല്ലും, പച്ചക്കറികളും ഉല്പാദിപ്പിച്ചു വരുന്നു.

  • ജൈവവൈവിധ്യ സംരക്ഷണം ;

സ്‍കൂളിലെ ജൈവവൈവിധ്യം മനസ്സിലാക്കിയ കുട്ടികൾ ജൈവവൈവിധ്യത്തിന്റെ ഭാഗമായി അപൂർവ്വ ഇനം സസ്യങ്ങളും, ജന്തുക്കളും, വൃക്ഷങ്ങളും, ഒത്തു ചേർന്നുള്ള ആവാസ കേന്ദ്രമായ കാവുകളെ പറ്റി പഠനം നടത്തി.

  • ഊർജ്ജ സംരക്ഷണ പ്രവർത്തനം :

കുട്ടികളുടെ വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ അളവ് സർവ്വെ നടത്തി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും, പാചക ആവശ്യത്തിന് ബയോഗ്യാസ് ഉപയോഗിക്കുന്നതിനുമുള്ള ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

  • പൊതുജനാരോഗ്യവും സംരക്ഷണവും ;

മൂല്യവർദ്ധിത ഉല്പന്നങ്ങൾ, കുട്ടികൾ തനിയെ ഉണ്ടാക്കി ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പരിശീലനം നൽകി. സോപ്പു നർമ്മാണവും, ലോഷൻ നിർമ്മാണവും കുട്ടികൾ പരിശീലിച്ചു ചെയ്തു വരുന്നു.

  • ഖരമാലിന്യ നിർമാർജനം :

തിരുവല്ലാ നഗരസഭയിലെ ഖരമാലിന്യം എങ്ങനെ നിർമാർജനം ചെയ്യണമെന്ന് ജനങ്ങളെ ബോധവൽകരിക്കുന്ന തരത്തിലുള്ള ഒരു പ്രോജക്ട് ചെയ്ത് നഗരസഭയെ ഏൽപ്പിച്ചു.

  • ജല സംരക്ഷണവും ജൈവവൈവിധ്യസംരക്ഷണവും

ജല സംരക്ഷണവും ജൈവവൈവിധ്യസംരക്ഷണവും എന്ന വിഷയവുമായി ബന്ധപ്പെട്ട് വരട്ടാർ നദിയുടെ ശോഷണവും മലിനീകരണവും, പുനരുദ്ധാരണവും എന്ന വിഷയത്തിൽ ഒരു പ്രോജക്ടും , ഒരു ഡോക്യുമെന്ററിയും ചെയ്തു. ഇതിനായി വരട്ടാറിന്റെ പഴയ പ്രതാപകാലത്തുണ്ടായിരുന്ന പഴയ ആൾക്കാരെ കണ്ടു വിവരങ്ങൾ ശേഘരിച്ചു. തയ്യാറാക്കിയ ഡോക്യുമെന്ററി CD യും പ്രോജക്റ്റും വരട്ടാർ സംരക്ഷണ സമതിയെ ഏൽപ്പിച്ചു.
പുരസ്കാരങ്ങൾ
ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിലും, തുടർന്ന വർഷങ്ങളിൽ നല്ലപാഠം പ്രവർത്തനങ്ങൾക്കും പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു. മാതൃഭൂമി സീഡ് പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുക്കാൻ സീഡ് കോ-ഓർഡിനേറ്ററിന് അവസരം ലഭിച്ചു.

പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേർ
സൂസൻ .കെ. ജോസഫ്