"ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ ചങ്ങലക്കണ്ണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:28, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചങ്ങലക്കണ്ണികൾ      

ലോകമാകവേ ഞെരിഞ്ഞമരുന്നിതാ
ഒരു കിരീടത്തിൻ കീഴിലായ്
 
ആടിയുലയുന്നിതാ
രാജകീയ സിംഹാസനങ്ങൾ
വിജനമാം തെരുവുകളിൽ
ഇന്നേതോ ഭീതിതൻ കോളിളക്കം

പൊഴിയുന്ന ജീവന്റെ
ഹൃത്തടത്തിലേതോ
ജീവവായുവിൻ
ശൂന്യത

കലിയുഗത്തിൻ കലിപൂണ്ടു
പാഞ്ഞൊരു കിരീടത്തിൻ
ക്ഷതമേറ്റു കരയുന്നു
പവിത്ര സന്നിധികൾ
വിറകൊണ്ടു കൂടിയ
ചങ്ങലക്കണ്ണിയിൽ
മുഴങ്ങുന്നു മൂകമായ്
ഞെരിഞ്ഞമർന്ന
ജീവന്റെ തേങ്ങലുകൾ

ശ്മാശാനമൂകമായ്
തീരുന്ന വീഥികൾക്കപ്പുറം
മുറുകുന്നു മനസ്സിന്റെ
തേങ്ങലുകൾ

തകരുന്ന കണ്ണികൾ
പകരുന്നു ജീവന്
പുത്തനുണർവ്
 

അനീന സി മനോജ്
10A ഗവണ്മെന്റ് ഹൈസ്കൂൾ അയ്യങ്കാവ്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത