ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ ചങ്ങലക്കണ്ണികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങലക്കണ്ണികൾ      

ലോകമാകവേ ഞെരിഞ്ഞമരുന്നിതാ
ഒരു കിരീടത്തിൻ കീഴിലായ്
 
ആടിയുലയുന്നിതാ
രാജകീയ സിംഹാസനങ്ങൾ
വിജനമാം തെരുവുകളിൽ
ഇന്നേതോ ഭീതിതൻ കോളിളക്കം

പൊഴിയുന്ന ജീവന്റെ
ഹൃത്തടത്തിലേതോ
ജീവവായുവിൻ
ശൂന്യത

കലിയുഗത്തിൻ കലിപൂണ്ടു
പാഞ്ഞൊരു കിരീടത്തിൻ
ക്ഷതമേറ്റു കരയുന്നു
പവിത്ര സന്നിധികൾ
വിറകൊണ്ടു കൂടിയ
ചങ്ങലക്കണ്ണിയിൽ
മുഴങ്ങുന്നു മൂകമായ്
ഞെരിഞ്ഞമർന്ന
ജീവന്റെ തേങ്ങലുകൾ

ശ്മാശാനമൂകമായ്
തീരുന്ന വീഥികൾക്കപ്പുറം
മുറുകുന്നു മനസ്സിന്റെ
തേങ്ങലുകൾ

തകരുന്ന കണ്ണികൾ
പകരുന്നു ജീവന്
പുത്തനുണർവ്
 

അനീന സി മനോജ്
10A ഗവണ്മെന്റ് ഹൈസ്കൂൾ അയ്യങ്കാവ്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത