"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ശുദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/ശുദ്ധീകരണം എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ശുദ്ധീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
14:31, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി ശുദ്ധീകരിക്കാം രോഗങ്ങളെ പ്രതിരോധിക്കാം
നമ്മുടെ പരിസ്ഥിതി പച്ചപ്പരവതാനി തീർത്ത വയലേലകളും പുൽത്തകിടികളും കുളിരരുവി കളും ഈ നാടിൻറെ സൗന്ദര്യാംശങ്ങളാണ്. ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ തൊടികളും മനോഹരമാക്കുന്നു. മാവും പ്ലാവും പുളിയും കരിമ്പും നിറഞ്ഞതാണ് കേരളം. പ്രകൃതി നമ്മുടെ മാതാവ്, വളരെ സമാധാനപരമായ ഒരു ജീവിതത്തിന് വേണ്ടതെല്ലാം നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു വിളവ് ഉണ്ടാകുന്നു. വൃക്ഷങ്ങളും ചെടികളും ഒക്കെ വേഗം വളരുന്നു. നമുക്ക് കായ്കനികൾ തരുന്നു. ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിൻറെ നേരെ നന്ദി കാണിക്കുന്നതിന് പകരം ഭൂമിയും അന്തരീക്ഷവും വെള്ളവുമെല്ലാം ഏതെല്ലാം വിധത്തിൽ മലിനീകരിക്കാമോ അത്രയും ദ്രോഹം നമ്മളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നു നമ്മൾ അറിഞ്ഞു കൊണ്ടോ അറിയാതെയോ ചെയ്യുന്ന പ്രവർത്തികൾ കാരണം പ്രകൃതിയുടെ അന്തരീക്ഷത്തെ തന്നെ മലിനമാക്കുകയും അതിൻറെ സന്തുലനാവസ്ഥ തകരാറിലാവുകയും ചെയ്തു. ഇതിൻറെ ഫലമായി 2018ലെ മേലെ പ്രളയം തന്നെ ഒരുദാഹരണമാണ്. അത് നമ്മുടെ ജീവിതവും സമ്പദ് വ്യവസ്ഥയും തകരാറിലാക്കി. ഇതിന് നാമെല്ലാവരും കൂട്ടമായി പരിശ്രമിക്കണം. ശുചിത്വം എന്ന് പറയുന്നത് ദൈവീകത്വത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു സംഭവമാണ്. ദൈവം വസിക്കുന്ന പള്ളിയും അമ്പലങ്ങളും നമ്മൾ വൃത്തിയായി സൂക്ഷിക്കുന്നത് പോലെ പോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിലൂടെ നമുക്ക് നല്ല ആരോഗ്യവും നല്ല ഉന്മേഷവും കൈവരിക്കാം. അങ്ങനെ നമുക്ക് രോഗങ്ങളിൽനിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും വിട്ടു നിൽക്കാം. നല്ല പരിസ്ഥിതി നല്ല ഉണർവ്വും ശുഭാപ്തി വിശ്വാസവും നമുക്ക് പകർന്നു നൽകും. ഇത്തരത്തിൽ ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. ശുചിത്വം നമ്മൾ കൊണ്ടുവരണം. മനുഷ്യൻറെ ശരീര ശുചിത്വവും പ്രകൃതിയുടെ ശുചിത്വവും അനിവാര്യമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിക്കുകയും ജൈവമാലിന്യങ്ങൾ പ്രത്യേകം സൂക്ഷിച്ചു വെച്ച് വെച്ച് വീട്ടിൽ പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ ഉപയോഗിക്കാനും സാധിക്കും. പ്ലാസ്റ്റിക് പ്രത്യേകം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ ഇടുകയും ചെയ്യുമ്പോൾ നമുക്ക് ഒരു പരിധിവരെ വരെ പ്രകൃതിയെ പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ സാധിക്കും. നല്ല ചിട്ടയുള്ള ജീവിതശൈലിയിലൂടെ കൂടെ നമുക്ക് രോഗപ്രതിരോധം കൈവരിക്കാം. തിളപ്പിച്ചതും ശുദ്ധവുമായ വെള്ളം, പ്രത്യേകിച്ച് ചൂട് കാലാവസ്ഥയിൽ കുടിക്കുന്നതിലൂടെ നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നത് തടയാം. നമ്മുടെ പരിസരത്ത് അത് കൊതുക് മുട്ടയിടാൻ സാധ്യതയുള്ള സ്ഥലങ്ങൾ നശിപ്പിക്കുന്നതിലൂടെ അവ പരത്തുന്ന രോഗങ്ങളിൽനിന്നും ഇന്നും ഒരു പരിധിവരെ നമുക്ക് വിട്ടുനിൽക്കാം. ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ന് ഒരു രോഗമാണ് ആണ് word 19. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ മരിക്കുന്ന ഈ അവസ്ഥയിൽ ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്ന കാര്യമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം. ധാരാളം വെള്ളം കുടിക്കുക കൈകൾ സോപ്പുപയോഗിച്ചു കഴുകുക മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക കഴിവതും വീട്ടിൽ തന്നെ ഇരിക്കുക എന്നിവയാണ് നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ 2018ലെ പ്രളയത്തിൽ നിന്ന് ഇന്ന് നമ്മൾ കയറിയതുപോലെ ഈ ലോകത്തിൽ നിന്ന് നമ്മൾ എല്ലാവർക്കും ഒരുമിച്ച് രക്ഷപ്പെടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ