"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sudhimash എന്ന ഉപയോക്താവ് എസ് .എൻ .വി .എൽ.പി.സ്കൂൾ .ചേപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം എന്ന താൾ എസ് .എൻ .വി .എ.എൽ.പി.സ്കൂൾ .ചേപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് .എൻ .വി .എ.എൽ.പി.സ്കൂൾ .ചേപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം എന്ന താൾ എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:22, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വത്തിലൂടെ ആരോഗ്യം
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹികപരമായും വ്യക്തിപരമായും ഉള്ള വൃത്തിയാണ്. നമുക്ക് ആദ്യം വ്യക്തി ശുചിത്വത്തിലേക്ക് കടക്കാം. സാധാരണയായി നമ്മൾ കേരളീയർ വ്യക്തി ശുചിത്വത്തിൽ മുൻപന്തിയിലാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ ശുചീകരണ പ്രക്രിയയിലൂടെയാണ്. നമ്മൾ രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ശരീരം വൃത്തിയാക്കുന്നു. അതിനു ശേഷം മാത്രമെ നമ്മൾ ഭക്ഷണം പോലും കഴിക്കുന്നുള്ളൂ.ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കയ്യും വായും ശുചിയാക്കുന്നു.ഇങ്ങനെയുള്ള ദിനചര്യ തുടർന്ന് പോകുന്നതിനാൽ നമ്മൾ മലയാളികൾക്ക് രോഗസാധ്യത വളരെ കുറവാണ്. എന്നിരുന്നാലും നമ്മുടെ നാട്ടിൽ അന്യദേശക്കാരുടെ കടന്നുകയറ്റത്താൽ ഇന്ന് കേരളംവലിയ ഒരു മലിനീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് സാമൂഹിക ശുചിത്വത്തിന്റെ പ്രധാന്യം നാം മനസ്സിലാക്കേണ്ടത്. നമ്മുടെ അധികാരികളും ആരോഗ്യ പ്രവർത്തകരും ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധാലുക്കളാണ്. നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും പരിസര ശുചീകരണത്തിലും രോഗപ്രതിരോധത്തിനുമായി പലപദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.അത്തരം പദ്ധതികളോട് നമ്മൾ പൂർണമായും സഹകരിക്കണം. ഇന്ന് ലോകം മുഴുവൻ അനുഭവിച്ചുകൊണ്ടിരുന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്. ഇതു പടരാതിരിക്കാൻ നാം ഒരോരുത്തരും വളരെ അധികം ശ്രദ്ധിക്കണം. ലോകത്ത് ലക്ഷക്കണക്കിന് ആളുകളാണ് ഈ രോഗം മൂലം മരിച്ചത്. ഇതിനെ പ്രതിരോധിക്കാൻ ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ നിർദേശങ്ങൾ നാം ഓരോരുത്തരും പാലിക്കണം . അതിൽ പ്രധാനം വ്യക്തിശുചിത്വമിണ്. അതിനായി കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം മാത്രമല്ല യാത്രാവേളയിൽ മുഖാവരണം ധരിക്കണം. സാമൂഹിക അകലം പാലിക്കുകയും വേണം. ഇത്തരം നിർദേശങ്ങൾ പാലിക്കുകയാണെകങ്കിൽ ഒരു പരിധിവരെ വൈറസിനെ പ്രതിരോധിക്കാം. അതുകൊണ്ട് നാം ഒരോരുത്തരും വ്യക്തിപരമായും സമൂഹികപരമായും ശുചീകരണത്തിന്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധിക്കണം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം