"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== തലക്കെട്ട് എഴുത്ത് == | == തലക്കെട്ട് എഴുത്ത് == | ||
വിദ്യാരംഗം | വിദ്യാരംഗം സബ്ജില്ലാമത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കവിത | ||
അനുമോൾ. സി. എ .10 ബി 2016-17 | |||
മരുഭൂമിയിൽ

കാലത്തിന്റെ കാലൊച്ചയിൽ

നിന്റെ വേരുകൾ

വഴിമറന്നലയുമ്പോൾ

കനലൊടുങ്ങിയ വാക്കുകൾ

വിയർപ്പൂറ്റികുടിക്കുന്നു.

ചിതലരിച്ച സ്വപ്നങ്ങൾ

കീറിമുറിക്കും മുമ്പ്

ഓർമകളെ ഉരുക്കി

വേദനകൾകൊണ്ടുപണിത

ജീവിതത്തിന്റെ കല്ലറ

ഇന്നലെയും ഉറ്റുനോക്കുന്നുണ്ടായിരുന്നു

കരിപുരണ്ട കാലത്തിന്റെ

ചിറകുവറ്റിയ വെയിൽപൂക്കൾ

കണ്ണീരുകൊണ്ടെഴുതിയത്ആത്മാവിന്റെ വെളിപാടുകളായിരുന്നു.

എന്നിട്ടും,

നിന്റെ കണ്ണുകളിലുമുണ്ടായിരുന്നു

കാലത്തിന്റെ സൂക്ഷിപ്പുകാരൻ

ഉറവ വറ്റിയ ആകാശത്തിന്റെ

ഉയിരൊടുങ്ങാത്ത ചിത്രങ്ങൾ

നിന്റെ അടയാളങ്ങളാണ്.

അവസാനം,

നനവുമങ്ങിയ ജീവിതത്തിൽ

വെയിലിന്റെ മറപറ്റി

നീയും മയങ്ങി.